Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; ഹിസ്ബുള്ള ഉപമേധാവി നയിം ഖാസിം ഒളിച്ചോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 07:22 am IST
inWorld

ബെയ്‌റൂട്ട്: തെക്കന്‍ ലെബനനിലും ബെയ്‌റൂട്ടിലും ഇസ്രയേല്‍ ഇന്നലെ വ്യാപക വ്യോമാക്രമണം നടത്തി. പുലര്‍ച്ചെ പത്ത് തവണയാണ് ബെയ്‌റൂട്ടില്‍ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുള്ളയ്‌ക്ക് ബന്ധമുള്ള ബാങ്കില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടങ്ങള്‍ വ്യോമാക്രമണത്തില്‍ തകരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഹിസ്ബുള്ള സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇതിന്റെ ഗ്രാഫിക്സ് വീഡിയോയും ഇസ്രയേല്‍ പുറത്തുവിട്ടു.

കൊല്ലപ്പെടുമെന്ന ഭയത്തില്‍ ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയിം ഖാസിം ലെബനനില്‍ നിന്നും ഒളിച്ചോടിയതായിട്ടാണ് സൂചന. ടെഹ്റാനിലാണ് നയിം ഖാസിം ഇപ്പോള്‍ ഉള്ളതെന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹസന്‍ നസ്‌റുള്ളയുടെ മരണശേഷം നസിം ഖാസിം മൂന്ന് പ്രസംഗങ്ങള്‍ നടത്തിയിരുന്നു. ആദ്യത്തേത് ബെയ്റൂട്ടിലും രണ്ടാമത്തേതും മൂന്നാമത്തേതും ടെഹ്റാനിലുമായിരുന്നു.

ദക്ഷിണ ലെബനനിലെ ചില പ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) മേധാവി ഡാനിയേല്‍ ഹഗാരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സാധാരണ ജനങ്ങളെ പരമാവധി സംരക്ഷിക്കാനായാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്കിയത്. ഗ്രാമങ്ങളില്‍ ഹിസ്ബുള്ളയുടെ വലിയ സൈനിക സാന്നിധ്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

വീടുകളില്‍ സൂക്ഷിച്ച ദീര്‍ഘദൂര മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ഹിസ്ബുള്ളയുടെ ആയുധ ശേഖരങ്ങളുടെ ചിത്രങ്ങളും ഇസ്രയേല്‍ പുറത്തുവിട്ടു. ഹൈഡ്രോളിക് സംവിധാനത്തിനുമേലാണ് മിസൈലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇസ്രയേലിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന ഈ മിസൈലുകള്‍ ഏതുനിമിഷവും തൊടുത്തുവിടാവുന്ന തരത്തിലുള്ളതാണെന്നും ഐഡിഎഫ് ആരോപിക്കുന്നു.

ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെയെല്ലാം ഇസ്രയേല്‍ തെരഞ്ഞുപിടിച്ച് വധിക്കുകയാണ്. സ്ഥാപക അംഗം ഫുആദ് ഷുക്കര്‍, മുന്‍ തലവന്‍ ഹസന്‍ നസ്റുള്ള, ടോപ്പ് കമാന്‍ഡര്‍ അലി കാരാക്കി, സെന്‍ട്രല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ഹെഡ് നബീല്‍ കൗക്ക്, ഡ്രോണ്‍ യൂണിറ്റ് മേധാവി മുഹമ്മദ് സുര്‍, മിസൈല്‍ യൂണിറ്റ് മേധാവി ഇബ്രാഹിം ഖുബൈസി, ഓപ്പറേഷന്‍ കമാന്‍ഡര്‍ ഇബ്രാഹിം അഖില്‍ എന്നിവരെയെല്ലാം ഇസ്രയേല്‍ വധിച്ചിരുന്നു.

Tags: IsraelAirstrikesHezbollahIsraelHamaswarNaeem Qasim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

News

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.