Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പുത്തന്‍ ജേതാക്കളാകാന്‍ ന്യൂസിലാന്‍ഡ്-ദക്ഷിണാഫ്രിക്ക; ഫൈനല്‍ രാത്രി 7.30 മുതല്‍ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 10:31 am IST
in Cricket

ദുബായ്: കുട്ടിക്രിക്കറ്റിലെ പുതിയ വനിതാ ജേതാക്കള്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി ഏഴരയ്‌ക്ക് ദുബായ് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചരിത്ര നേട്ടത്തിനായി കൊമ്പുകോര്‍ക്കുന്നത് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും.

സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്തുകൊണ്ടാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ഇന്നത്തെ ഫൈനല്‍ നടക്കുന്ന അതേ വേദിയിലായിരുന്നു നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയോട് ദക്ഷിണാഫ്രിക്കയുടെ മധുര പ്രതികാരം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ 19 റണ്‍സിന് തോല്‍പ്പിച്ച് ഓസീസ് ആറാം കിരീടം ചൂടിയതിന്റെ നീറ്റല്‍ ദക്ഷിണാഫ്രിക്ക മറന്നു. പക്ഷെ ആശ്വാസം കണ്ടെത്താന്‍ ഇന്നത്തെ മത്സരവിധിവരെ കാക്കണം. ദക്ഷിണാഫ്രിക്കയ്‌ക്ക് ഇത് രണ്ടാം ഫൈനല്‍ പ്രവേശമാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി രണ്ട് തവണ വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത്.

ഗ്രൂപ്പ് ബിയില്‍ നിന്ന് വിന്‍ഡീസിന് പിന്നില്‍ റണ്ണറപ്പുകളായാണ് ദക്ഷിണാഫ്രിക്ക സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച നാലില്‍ മൂന്ന് കളിയും ജയിച്ച് ആറ് പോയിന്റു നേടി. ഇത്രയും പോയിന്റുകളാണ് വിന്‍ഡീസും ഇംഗ്ലണ്ടും നേടിയിരുന്നത്. റണ്‍നിരക്കിന്റെ ബലത്തില്‍ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പുറത്താകുകയായിരുന്നു. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡ് പരാജയപ്പെട്ടത് ഇംഗ്ലണ്ടിനോട് മാത്രമാണ്.

മറുഭാഗത്ത് അണി നിരക്കുന്ന ന്യൂസിലന്‍ഡിന്റെ കരിങ്കുപ്പായക്കാര്‍ 2000ന് ശേഷം ഒരു ഐസിസി കിരീടം എന്ന സാഫല്യത്തിനായാണ് കാത്തിരിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരെ സെമിയില്‍ 128 റണ്‍സ് നേടി പ്രതിരോധിച്ച് എട്ട് റണ്‍സിന്റെ വിജയമാണ് കിവീസ് നേടിയത്. 129 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 20 ഓവറും ബാറ്റ് ചെയ്‌തെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കരീബിയന്‍ പടയുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തി കിവീസ് ബൗളര്‍ എഡെന്‍ കാഴ്‌സണ്‍ കളിയിലെ താരമായി. മൂന്ന് വിന്‍ഡീസ് ബാറ്റര്‍മാരെയാണ് എഡെന്‍ പുറത്താക്കിയത്.

സോഫീ ഡിവൈനിന്റെ നായകത്വത്തില്‍ ഇറങ്ങുന്ന ടീമിന് ഇക്കുറി കിരീടം നേടാനായില്ലെങ്കില്‍ ഇനിയൊരു ടി20 ലോകകപ്പിന് കളമൊരുങ്ങുമ്പോള്‍ ടീമിന് പ്രചോദനമായി നിലകൊള്ളുന്ന നായിക സോഫീ ഡിവൈന്‍ ഉണ്ടാകില്ല. ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ നിന്നാണ് ന്യൂസിലാന്‍ഡിന്റെ വരവ്. ഭാരതം അടക്കം എല്ലാ ടീമുകളുമായും ജയിച്ച അവര്‍ ഈ ലോകകപ്പില്‍ ഒരേയൊരു ടീമിനോട് മാത്രമാണ് പരാജയമറിഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട്. മൂന്ന് ജയത്തിന്റെ ബലത്തില്‍ ആറ് പോയിന്റുമായി റണ്ണറപ്പുകളായാണ് സെമിയിലെത്തിയത്. ആദ്യ രണ്ട് ലോകകപ്പിലും ഫൈനലിലെത്തിയ ടീമാണ് ന്യൂസിലാന്‍ഡ്. 2009ലെ പ്രഥമ വനിതാ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോടും തൊട്ടടുത്ത വര്‍ഷം നടന്ന ലോകകപ്പില്‍ ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടു.

ഇതുവരെ നടന്ന എട്ട് ലോകകപ്പുകളില്‍ ആറ് കിരീടം നേടി ഓസ്‌ട്രേലിയയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഓരോ തവണ കിരീടം നേടിയിട്ടുണ്ട്. ഇന്നത്തെ മത്സരം കഴിയുമ്പോള്‍ ഈ നിരയിലേക്ക് പുതിയൊരു ടീം കൂടി ചേര്‍ക്കപ്പെടും.

Tags: Women's Twenty20 World CupNew Zealand-South AfricaDubai International Stadium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വന്റി20 ലോക പോരിന് നാളെ തുടക്കം; വനിതാ ട്വന്റി20 ലോകകപ്പിലെ ആദ്യമത്സരം ഷാര്‍ജയില്‍

Cricket

വനിതാ ട്വന്റി20 ലോകകപ്പ് ഒക്ടോബര്‍ മൂന്നിന്; ഭാരതത്തിന്റെ ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരെ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.