Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൂരം അലങ്കോലമാക്കി എന്ന നുണപ്രചരണത്തിന് പിന്നില്‍ ഭയവും അസൂയയും: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 06:15 am IST
inKerala
ആര്‍എസ്എസ് തൃശ്ശൂര്‍ മഹാനഗര്‍ വിജയദശമി ആഘോഷത്തില്‍ പങ്കെടുത്ത സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍,
ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണനൊപ്പം

ആര്‍എസ്എസ് തൃശ്ശൂര്‍ മഹാനഗര്‍ വിജയദശമി ആഘോഷത്തില്‍ പങ്കെടുത്ത സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍, ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണനൊപ്പം

തൃശ്ശൂര്‍ : ആര്‍എസ്എസിന്റെ വളര്‍ച്ചയിലുള്ള ഭയവും അസൂയയുമാണ് സംഘത്തിനെതിരായ നുണപ്രചരണത്തിന് പിന്നിലെന്ന് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം.രാധാകൃഷ്ണന്‍.

തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം സംഘം തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയത് കൊണ്ടാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഇത്തരം അസൂയയില്‍ നിന്നുണ്ടായതാണ്. തോല്‍വി അംഗീകരിക്കാനും സുരേഷ്‌ഗോപിയുടെ വിജയം എന്തുകൊണ്ടെന്ന് മനസ്സിലാക്കാനുമുള്ള വിവേകം പോലും ഇവര്‍ക്ക് നഷ്ടമായിരിക്കുന്നു. ആര്‍എസ്എസ് തൃശ്ശൂര്‍ മഹാനഗര്‍ വിജയദശമി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തൃശ്ശൂരില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പതിറ്റാണ്ടുകളായുള്ള പരിശ്രമത്തിലൂടെ സംഘം ആഴത്തില്‍ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ ജനകീയ-സേവന പ്രവര്‍ത്തനങ്ങളും ജനങ്ങളെ ആകര്‍ഷിച്ചു. വിജയത്തിനു പിന്നില്‍ അനേകായിരങ്ങളുടെ കഠിനാധ്വാനമാണ്. ഇതൊന്നും കാണാതെ നുണപ്രചാരണം നടത്തുന്നത് അസൂയയാണ്. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് തെറ്റാണെന്ന് പ്രചരിപ്പിക്കുന്നതും ഈ ഭയത്തിന്റെയും അസൂയയുടെയും അടിസ്ഥാനത്തിലാണ്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ പല ഉന്നത ഉദ്യോഗസ്ഥരും ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തുകയും നേതാക്കളെ കാണുകയും ചെയ്യാറുണ്ട്. രാജ്യവ്യാപകമായി അത്തരം സമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലമായി ആര്‍എസ്എസ് നടത്തുന്നതാണ്.

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടത് ചില പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ്. പൂരം തകര്‍ക്കാനുള്ള ശ്രമം ഇതാദ്യമായല്ല. പൂരം മാത്രമല്ല ശബരിമല ഉള്‍പ്പെടെ കേരളത്തിലെ ക്ഷേത്രങ്ങളും ഉത്സവങ്ങളും തകര്‍ക്കാന്‍ വര്‍ഷങ്ങളായി ഗൂഢനീക്കം നടക്കുന്നു. ഹിന്ദു ഐക്യം തകര്‍ക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. വലിയ ഉത്സവങ്ങളില്‍ ജാതിമതഭേദമന്യേ എല്ലാവരും ഒരുമിച്ചു വരുന്നത് പലര്‍ക്കും സഹിക്കുന്നില്ല. ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമം.

കഴിഞ്ഞ 99 വര്‍ഷമായി ആര്‍എസ്എസ് രാജ്യത്ത് സൃഷ്ടിച്ച വലിയ പരിവര്‍ത്തനം എല്ലാ രംഗത്തും ദൃശ്യമാണ്. രാഷ്‌ട്രത്തെയും സമാജത്തെയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദം അവസാനിച്ചതും ദേശീയത ശക്തിപ്പെട്ടതും ഉദാഹരണമാണ്.

ഒരു നൂറ്റാണ്ടായി ആശയത്തിലും പ്രവര്‍ത്തനരീതിയിലും അണുവിട മാറാതെയാണ് ആര്‍എസ്എസ് മുന്നേറ്റം തുടരുന്നത്. 2025 ലും പ്രവര്‍ത്തനത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല. 2047 ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ഭാരതത്തെ വൈഭവശാലിയായ രാഷ്‌ട്രമാക്കുകയാണ് ലക്ഷ്യം.

സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ അധ്യക്ഷനായിരുന്നു. നഗരത്തില്‍ നടന്ന പഥസഞ്ചലനം വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്നായിരുന്നു പൊതുസമ്മേളനം. കായിക പ്രദര്‍ശനവും നടന്നു. മഹാനഗര്‍ സംഘചാലക് ഡോ.പി.വി.ഗോപിനാഥന്‍, സഹകാര്യവാഹ് ടി. ഹരിഗോവിന്ദന്‍, ബൗദ്ധിക് പ്രമുഖ് കെ.രാധാകൃഷ്ണന്‍ തുടങ്ങിയവരും സംസാരിച്ചു.

 

Tags: RSSRSS Vijayadashami celebrationThrissur pooram Mess
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.