Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2026, 12:48 pm IST
inKerala

കൊച്ചി : മലയാളബാല്യങ്ങള്‍ക്ക് മാതൃകയായി ഉണ്ണിക്കണ്ണനെ നല്കിയ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ. കൃഷ്ണന്‍ എന്ന എം.എ. സാര്‍ വിടവാങ്ങി. 97 വയസായിരുന്നു. ചികിത്സയിലിരിക്കെ എറണാകുളത്ത് അമൃത ആശുപത്രിയിലാണ് അന്ത്യം.

തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം, എന്നീ സംഘടനകളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്നു. അമൃതഭാരതി, ബാലസംസ്‌കാരകേന്ദ്രം, ബാലസാഹിതീ പ്രകാശന്‍, അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണപ്രസ്ഥാനമായ സൗരക്ഷിക എന്നീ മുന്നേറ്റങ്ങള്‍ വിഭാവനം ചെയ്തത് അദ്ദേഹമാണ്.

1929ല്‍ കൊല്ലം ഐവര്‍കാല ഗ്രാമത്തില്‍ ജനിച്ച എം.എ. കൃഷ്ണന്‍ എന്ന എം.എ. സാര്‍, തിരുവനന്തപുരം സംസ്‌കൃത കോളേജില്‍നിന്ന് തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യായ പാസായശേഷം കോട്ടയം ജില്ലയിലെ വാഴൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി. ആ കാലയളവില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ ഉപദേശങ്ങളില്‍ ആകൃഷ്ടനായിരുന്നു. ഒരു വര്‍ഷത്തിനുശേഷം ജോലി രാജിവെച്ച് 1954 ല്‍ പ്രചാരകനായി. 1947 ല്‍ത്തന്നെ സംഘശാഖയില്‍ ചേരാനും ആഗമാനന്ദജിയില്‍നിന്നും സ്വാമി വിവേകാനന്ദ സന്ദേശങ്ങള്‍ മനസിലാക്കാനും കഴിഞ്ഞതുകൊണ്ട് രാഷ്‌ട്രസേവനത്തിനും ഭാരത സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും അനുഗ്രഹം ലഭിച്ചിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ സംഘപ്രവര്‍ത്തനത്തിനവസരം ലഭിച്ചു.

1964 ല്‍ കേസരി പത്രാധിപരായി കോഴിക്കോട്ടെത്തി. കേസരിവാരികയുടെ പത്രാധിപസ്ഥാനത്തിരുന്നും വേറിട്ടപ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ എം.എ.സാറിനായി. 1964 മുതല്‍ 1990 വരെ മുഖ്യപത്രാധിപരായിരുന്ന എം.എ. സാര്‍ കേസരിയ്‌ക്ക് മലയാളമാധ്യമരംഗത്ത് സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാനപങ്കുവഹിച്ചു. ബാലഗോകുലം, തപസ്യ എന്നീ പ്രസ്ഥാനങ്ങള്‍ കേസരി പത്രാധിപ സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം വളര്‍ത്തിയെടുത്ത പ്രസ്ഥാനങ്ങളാണ്. കേരളത്തിലെ ആധുനിക നവോത്ഥാന സംരംഭങ്ങള്‍ക്ക് രാസത്വരകമാകാന്‍ അദ്ദേഹത്തിനു സാധിച്ചു.

കേസരി സ്വയംസേവകരുടെ വാരിക എന്ന തലത്തില്‍നിന്നും സാംസ്‌കാരിക കേരളത്തിന്റെ വാരിക എന്ന തലത്തിലേയ്‌ക്ക് പരിഗണിക്കപ്പെടാന്‍ തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ്. കേരളത്തിലെ ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സാംസ്‌കാരിക നായകന്മാര്‍, ചരിത്രപുരുഷന്മാര്‍ തുടങ്ങിയവരെക്കുറിച്ച് ലേഖനങ്ങളും കവിതകളും കേസരി പ്രസിദ്ധീകരിച്ചു. എം.ജി.എസ്. നാരായണന്‍, കെ.കെ.എന്‍. കുറുപ്പ് തുടങ്ങിയ ചരിത്രകാരന്മാര്‍ കേസരിയുടെ ലേഖകന്മാരായി മാറി. പൊതുരംഗത്ത് കേസരി ചര്‍ച്ചാവിഷയമായി.

1967-ലെ ജനസംഘം ദേശീയ സമ്മേളനം കോഴിക്കോട്ടു നടന്നപ്പോള്‍ അതിന്റെ സംഘാടകപ്രവര്‍ത്തനത്തില്‍ കേസരി മുന്നിലുണ്ടായിരുന്നു. അതേസമയത്താണ് കേസരി കാര്യാലയം തളിയിലെ വാടകക്കെട്ടിടത്തില്‍നിന്ന് പാളയം റോഡിലെ ശ്രീവെങ്കിടേഷ് നായക് മോഹന്‍ദാസിന്റെ കെട്ടിടത്തിലേയ്‌ക്ക് മാറ്റിയത്. അതേ കെട്ടിടത്തില്‍ തന്നെയായിരുന്നു ജനസംഘം സമ്മേളനത്തിന്റെ സ്വാഗതസംഘം കാര്യാലയവും. സമ്മേളനവാര്‍ത്തകള്‍ എം.എ. കൃഷ്ണന്‍ ‘ശാകല്യന്‍’ എന്ന പേരില്‍ റിപ്പോര്‍ട്ട് ചെയ്തു. ശാകല്യന്റെതായി ‘ഇതുകേട്ടില്ലേ’ എന്ന പംക്തിയും ആരംഭിച്ചു. ദീനദയാല്‍ജിയുടെ ചിത്രത്തോടെ സമ്മേളനത്തിന്റെ പ്രത്യേക പതിപ്പ് കേസരി പുറത്തിറക്കി.

1968-ലാണ് തളി ആരാധനാ സ്വാതന്ത്ര്യസമരം നടന്നത്. അതിന് കളമൊരുക്കിയവരില്‍ ഒരാള്‍ കേസരി പത്രാധിപര്‍ എം.എ. കൃഷ്ണനാണ്. അങ്ങാടിപ്പുറം തളിയില്‍ മുസ്ലീങ്ങള്‍ മത്സ്യക്കൊട്ട ചാരിവെച്ചിരുന്ന ശിവലിംഗത്തിന്റെ അവസ്ഥ ഹിന്ദുക്കളുടെ ആത്മാഭിമാനത്തിന്റെ നേര്‍ക്കുള്ള ചോദ്യചിഹ്നമായിരുന്നു. അങ്ങാടിപ്പുറത്തുള്ള സ്വയംസേവകര്‍ അവിടം വൃത്തിയാക്കി വിളക്കുവെയ്‌ക്കാന്‍ തയ്യാറായി. ക്ഷേത്രപുനരുദ്ധാരണം സംബന്ധിച്ച് മാതൃഭൂമിയിലെ വി.എം. കൊറാത്തുമായി എം.എ. സാര്‍ സംസാരിക്കുകയും അദ്ദേഹം കേളപ്പജിയുടെ അനുഗ്രഹാശിസ്സുകള്‍ ഇതിന് നേടിയെടുക്കുകയും ചെയ്തു. ഇ.എം.എസ്. സര്‍ക്കാര്‍ ക്ഷേത്രം പുരാ വസ്തുവാക്കി പ്രഖ്യാപിച്ചു നിരോധനം കൊണ്ടുവന്നപ്പോള്‍ കേളപ്പജി സത്യഗ്രഹസമരത്തിനിറങ്ങി. ഒടുവില്‍ സര്‍ക്കാര്‍ ക്ഷേത്രം ആരാധനയ്‌ക്കായി തുറന്നുകൊടുക്കാന്‍ നിര്‍ബന്ധിതമായി. മലബാറിലെ ക്ഷേത്രനവീകരണത്തിന്റെ നാന്ദികുറിക്കലായിരുന്നു ഇത്.

അരനൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, പൈതൃക, ചിന്തന മേഖലകളിലുണ്ടായ ഭാവാത്മക പരിവര്‍ത്തനത്തിന്റെ ഉറവിടം എം.എ. സാറിന്റെ പുഷ്‌കലവും ഭാവസമൃദ്ധവും സുരഭിലവുമായ മനസ്സാണെന്നു പറയുന്നത് വസ്തുതാകഥനം മാത്രമാവും. ഇച്ഛാശക്തിയും വിജിഗീഷയും, താന്‍ ഏറ്റെടുത്ത കാര്യത്തിന്റെ ദൈവീകതയും എം.എ. സാറിനെ മുന്നോട്ടു നയിച്ചു.ഇടതുപക്ഷ, മതനിരപേക്ഷ, ഹൈന്ദവതാ നിരോധ പക്ഷക്കാരായിരുന്ന എത്രയോ പ്രഗല്‍ഭ വ്യക്തികളുടെ മനസ്സിലെ മേഘപടലങ്ങള്‍ ക്രമേണ നീങ്ങാന്‍ എംഎ സാറിന്റെ സമ്പര്‍ക്കം പ്രയോജനപ്പെട്ടു.

സാംസ്‌ക്കാരികമായി മാത്രം ചിന്തിച്ച, സാംസ്‌ക്കാരികമായി പ്രവര്‍ത്തിച്ച, എം എ സാറിന്റെ രാഷ്‌ട്രീയ തത്വശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും പ്രത്യയശാസ്ത്രവുമൊക്കെ അടിമുടി സാംസ്‌ക്കാരികമായിരുന്നു.. കാഴ്ചപ്പാടും നിലപാടും സാംസ്‌ക്കാരികമയവും. സാങ്കേതികാര്‍ത്ഥത്തില്‍ എം.എ.കൃഷ്ണന്‍ സാഹിത്യകാരനോ, ബുദ്ധിജീവിയോ, സാംസ്‌ക്കാരിക പ്രതിഭയോ ആയിരുന്നില്ല. അതിനെക്കാളുപരി അവരെയൊക്കെ വാര്‍ത്തെടുക്കാനും വളര്‍ത്താനും നയിക്കാനും അസാധാരണ പാടവമുണ്ടായിരുന്ന പ്രതിഭാസമാണ്.

Tags: RSSbalagokulamM A KrishnanM A sir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

Vicharam

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.