Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ്നാട്ടില്‍ നടന്ന തീവണ്ടിയപകടം അട്ടിമറിയാണോ എന്ന് സംശയം; റെയില്‍പ്പാളത്തില്‍ ചുറ്റികയുപയോഗിച്ച് കേടുവരുത്തിയതായി സംശയമെന്ന് എന്‍ഐഎ

തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ യാത്രാതീവണ്ടി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നില്‍ മനപൂര്‍വ്വമുള്ള അട്ടിമറിയാണോ എന്ന് സംശയം. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് കേടുവരുത്തിയതായി എന്‍ഐഎ സംശയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 06:06 pm IST
inIndia
തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ കഴിഞ്ഞ ദിവസം നടന്ന തീവണ്ടിയപകടത്തില്‍ അട്ടിമറി നടന്നുവെന്ന് സംശയിക്കും വിധം പാളം ചുറ്റികകൊണ്ടടിച്ച് കേടുവരുത്തിയ നിലയില്‍

തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ കഴിഞ്ഞ ദിവസം നടന്ന തീവണ്ടിയപകടത്തില്‍ അട്ടിമറി നടന്നുവെന്ന് സംശയിക്കും വിധം പാളം ചുറ്റികകൊണ്ടടിച്ച് കേടുവരുത്തിയ നിലയില്‍

ചെന്നൈ: തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ യാത്രാതീവണ്ടി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നില്‍ മനപൂര്‍വ്വമുള്ള അട്ടിമറിയാണോ എന്ന് സംശയം. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് കേടുവരുത്തിയതായി എന്‍ഐഎ സംശയിക്കുന്നു. കേടുവരുത്തിയ റെയില്‍പ്പാളത്തിന്റെ ഫോട്ടോ എന്‍ഐഎ പുറത്തുവിട്ടു.

തുടര്‍ച്ചയായി ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളും ജിഹാദി സംഘങ്ങളും ശ്രമങ്ങള്‍ നടത്തുന്നതായി സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് എന്‍ഐഎയും അപകടം നടന്നയുടന്‍ സ്ഥലം സന്ദര്‍ശിച്ചത്.

മൈസൂരു-ധര്‍ഭംഗ ഭാഗ്മതി എക്സ്പ്രസാണ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ കൂട്ടിയിടിച്ചത്. അപകടം നടന്ന സ്ഥലത്തെ പാളത്തില്‍ ബോള്‍ട്ടുകളും ചില ഭാഗങ്ങളും കാണാതായിട്ടുണ്ട് എന്നും എന്‍ഐഎ പറയുന്നു. പാളത്തില്‍ കൂടം കൊണ്ട് ശക്തമായി അടിച്ചതിന്റെ ഫലമായി കേടും വന്നിട്ടുണ്ട്.

തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നടന്ന അപകടം:

https://twitter.com/sayyedAbiha/status/1844981886956994632

സെപ്തംബര്‍ 22ന് പൊന്നേരി എന്ന സ്ഥലത്തും ഇതേ രീതിയിലുള്ള അട്ടിമറിശ്രമം നടന്നതായി പൊലീസ് പറയുന്നു. ഇപ്പോള്‍ അപകടം നടന്ന കവരൈപ്പേട്ടൈയില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയാണ് പൊന്നേരി. അവിടുത്തെ സിഗ്നല്‍ ബോക്സ് അടക്കം അട്ടിമറിക്കാന്‍ എടുത്തുമാറ്റിയിരുന്നു.

കവരൈപ്പേട്ടൈയില്‍ യാത്രാതീവണ്ടി പാളം മാറിയോടി ചരക്ക് തീവണ്ടിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. 19 യാത്രക്കാര്‍ക്ക് പരിക്കേറ്റു. 13 കോച്ചുകള്‍ ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റി. രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. ഉന്നതതല അന്വേഷണത്തില്‍ റെയില്‍വേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 16 മണിക്കൂറുകള്‍ എടുത്താണ് പാളം നേരെയാക്കിയത്.

ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായ അതേ രീതിയിലുള്ള അപകടമാണ് കവരൈപ്പേട്ടൈയിലും ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ യാത്രാതീവണ്ടി വന്നിടിച്ചാണ്അവിടെയും അപകടം ഉണ്ടായത്. ബാലസോറില്‍ അന്ന് 293 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ഇവിടെ യാത്രാ തീവണ്ടി വേഗം കുറവായിരുന്നതിനാല്‍ അപകടം ഗൗരവമായില്ല.

ഇന്ത്യയിലെ സംവിധാനം പരാജയമെന്ന് വരുത്തിതീര്‍ക്കല്‍  ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

മോദി സര്‍ക്കാരിനെതിരെ അഴിമതി ഒന്നും ഉന്നയിക്കാന്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ സംവിധാനങ്ങള്‍ പരാജയമാണെന്ന പ്രതീതി വരുത്തിതീര്‍ക്കലാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു. നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ ആസൂത്രിത ശക്തികളാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുപോലെ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നിലും ചില ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സംവിധാനം പരാജയമെന്ന് എന്‍ടിഎ എന്ന മത്സരപ്പരീക്ഷ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം, ഇന്ത്യന്‍ റെയില്‍വേ എന്നിവയ്‌ക്ക് പുറമെ, സുപ്രീംകോടതിയെയും അടിക്കടി പ്രതിപക്ഷം അവര്‍ക്ക് ചേരാത്ത വിധി വരുമ്പോള്‍ പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കഴിഞ്ഞ ആഴ്ചയില്‍ അര്‍ണാബ് ഗോസ്വാമി നല്‍കിയ മുന്നറിയിപ്പ്

ട്രെയിനപകടങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ വ്യാപകമായി ഗൂഢാലോചന നടക്കുന്നതായി തെളിവുകള്‍ സഹിതം വാര്‍ത്തകള്‍ ദിവസേന പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഓരോ മാസവും 40 കോടി ജനങ്ങള്‍ യാത്രയ്‌ക്കായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ കൂടെക്കൂടെ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതി ഭയാനകമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേയും പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്ന് റിപ്പബ്ലിക് ടിവി ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമി കഴിഞ്ഞ ആഴ്ചയിലാണ് മുന്നറിയിപ്പ് നല്‍കിയത്.. ജനങ്ങള്‍ തന്നെ പാളങ്ങളില്‍ പ്രശ്നം സൃഷ്ടിക്കുന്നവരെ കണ്ടെത്തി പിടികൂടണമെന്നായിരുന്നു അര്‍ണാബ് ഗോസ്വാമി മുന്നോട്ട് വെച്ച നിര്‍ദേശം.

ഒരു ദിവസം തീവണ്ടിയെ ആശ്രയിക്കുന്നത് 2.4 കോടി ജനങ്ങള്‍

ഇന്ത്യയില്‍ ഓരോ ദിവസവും ഏകദേശം 2.4 കോടി ജനങ്ങളും റെയില്‍വേയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഒരു മാസം 40 കോടി ജനങ്ങള്‍ യാത്രയ്‌ക്കായി റെയില്‍വേയെ തന്നെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ട്രെയിനപടകങ്ങള്‍ വരുത്തിവെയ്‌ക്കുന്ന ദുരന്തം വ്യാപകമാണ്. അതുകൊണ്ടാണ് ജനങ്ങള്‍ തന്നെ പാളങ്ങളിലും ശ്രദ്ധവെയ്‌ക്കണമെന്ന് അര്‍ണാബ് ഗോസ്വാമി പറയുന്നത്.
കാളിന്ദി എക്സ്പ്രസ് പാളം തെറ്റേണ്ടതായിരുന്നു
കഴിഞ്ഞ ദിവസം കാളിന്ദി എക്സ്പ്രസ് പാളം തെറ്റലിന്റെ വക്കിലായിരുന്നുവെന്നും നേരിയ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും അര്‍ണാബ് ഗോസ്വാമി പറയുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ വലിയൊരു ദുരന്തം ഒഴിവായി. കാണ്‍പൂരില്‍ വെച്ചാണ് കാളിന്ദി എക്സ് പ്രസ് പാളം തെറ്റി വലിയൊരു അപകടം സംഭവിക്കേണ്ടിയിരുന്നത്. 1500 പേരോളം തീവണ്ടിയില്‍ ഉണ്ടായിരുന്നു. അപകടം സംഭവിച്ചിരുന്നെങ്കില്‍ അത് വലിയൊരു ദുരന്തമാകുമെന്ന് മാത്രമല്ല, യോഗി സര്‍ക്കാരിനും മോദി സര്‍ക്കാരിനും ഇന്ത്യന്‍ റെയില്‍വേ മന്ത്രിയ്‌ക്കും തീരാക്കളങ്കമായി മാറുമായിരുന്നു.

പാളത്തില്‍ പെട്രോള്‍ നിറച്ച കുപ്പി, ഗ്യാസ് സിലിണ്ടര്‍

ട്രെയിനപകടം എന്നത് അറിയാതെ സംഭവിക്കുന്ന ഒന്നാണെന്നും ഇത് അറിഞ്ഞുകൊണ്ടുള്ള അപകടം വരുത്തിവെയ്‌ക്കലാണെന്നും അര്‍ണാബ് പറയുന്നു. കാളിന്ദി എക്സ് പ്രസിനെ പാളം തെറ്റിച്ച് വന്‍ അപകടമുണ്ടാക്കാനായി പാളത്തില്‍ പെട്രോള്‍ നിറച്ച കുപ്പി സ്ഥാപിച്ചിരുന്നു. ട്രെയിന്‍ സിലിണ്ടറിലൂടെ കയറിയിറങ്ങുമ്പോള്‍ കുപ്പിപൊട്ടിത്തെറിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ട്രെയിന്‍ പാളം തെറ്റിക്കുന്നതോടൊപ്പം തീപ്പിടിത്തം ഉണ്ടാക്കുകയും ലക്ഷ്യമായിരുന്നു.
ഇതുപോലെ റെയില്‍പാളത്തില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയെന്നും മറ്റൊരു കേസില്‍ സ്ഫോടനകവസ്തുക്കള്‍ നിറച്ച പലഹാരബോക്സ് കണ്ടെത്തിയെന്നും അര്‍ണാബ് ഉദാഹരണങ്ങള്‍ നിരത്തുന്നു.
യുപിയിലെ റെയില്‍ട്രാക്കില്‍ 30 കിലോ ഭാരമുള്ള മരത്തടി
30 കിലോ ഭാരമുള്ള മരത്തടി റെയില്‍വേ ട്രാക്കില്‍ കൊണ്ടുവച്ച രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ട് ആഴ്ചകളേ ആകുന്നുള്ളൂ. ട്രെയിന്‍ പാളം തെറ്റിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. റെയില്‍ പാളങ്ങളില്‍ നിന്നും ട്രെയിനുകള്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന സാധനങ്ങള്‍ അടിക്കടി കണ്ടെത്തുകയാണ്. കഴിഞ്ഞ ദിവസം ഒരു കൂട്ടിയെക്കൊണ്ട് മുതിര്‍ന്ന ഒരാള്‍ കല്ലുകള്‍ പാളത്തില്‍ നിരത്തുന്ന വീഡിയോ വൈറലായിരുന്നു. ഇതും ട്രെയിനപകടം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്. ഇതോടെ ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദ് നടത്തുന്നതിന് ആസൂത്രിത നീക്കം നടക്കുന്നതായി സംശയം ഉണരുകയാണ്.
ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദോ?
ഇതിനിടെ, ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് എന്നത് ചില തീവ്രവാദി സംഘങ്ങളുടെ അജണ്ടയാണെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഇന്ത്യയില്‍ അതിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളോട് ( സ്ലീപ്പര്‍ സെല്ലുകള്‍ ) ഇന്ത്യയില്‍ തീവണ്ടിയപകടങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഘോരിയുടെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ശ്രമിക്കുന്നു. ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും കൊടുംഭീകരനായ ഫര്‍ഹത്തുള്ള ഘോരി ആണ്. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് ഉണ്ടെന്ന സംശയം ബലപ്പെടുന്നത്.

 

Tags: MysoreDarbhangaTrainIndainrailwaysTamilnadusabotageTrainaccidentAshwiniVaishnawIndianrailwaykavaraipettaitrainaccidentBalasoretrainaccident
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.