Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കെ.സി. വേണുഗോപാല്‍ സെബി ചീഫ് മാധബി പുരി ബുച്ചിനെയും കേന്ദ്രസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: നിഷികാന്ത് ദുബെ

ന്ത്യയിലെ ഓഹരി വിപണി നിയന്ത്രിക്കുന്ന സെബിയുടെ അധ്യക്ഷയായ മാധബി പുരി ബുച്ചിന്റെ സ്വഭാവത്തെക്കുറിച്ച് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഒരു റിപ്പോര്‍ട്ടും ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നിരിക്കെ അവരെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ അധ്യക്ഷനായ പാര്‍ലമെന്‍റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി) പരിശോധിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 11:06 pm IST
inIndia
നിഷികാന്ത് ദുബെ (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടവില്‍) സെബി ചീഫ് (മാധബി പുരി ബുച്ച് (വലത്ത്)

നിഷികാന്ത് ദുബെ (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടവില്‍) സെബി ചീഫ് (മാധബി പുരി ബുച്ച് (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രിക്കുന്ന സെബിയുടെ അധ്യക്ഷയായ മാധബി പുരി ബുച്ചിന്റെ സ്വഭാവത്തെക്കുറിച്ച് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഒരു റിപ്പോര്‍ട്ടും ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നിരിക്കെ അവരെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ അധ്യക്ഷനായ പാര്‍ലമെന്‍റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി) പരിശോധിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. .ഇത് ഏത് വിധേനെയും തടയണമെന്നും ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് അയച്ച നോട്ടീസില്‍ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ വരവുചെലവ് കണക്കുകള്‍ പരിശോധിക്കേണ്ട പിഎസി സെബി അധ്യക്ഷയെ വേട്ടയാടുന്നത് എന്തിന്?

കേന്ദ്രസര്‍ക്കാരിന്റെ പണമിടപാടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തലാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി)യുടെ ചുമതല എന്നിരിക്കെ സിഎജി പോലും ഒരു കുറ്റവും പറയാത്ത മാധബി പുരി ബുച്ചിന്റെ താല്‍പര്യവിരുദ്ധ പെരുമാറ്റങ്ങള്‍ ഇവിടെ പരിശോധിക്കപ്പെടേണ്ടതില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വരവു ചെലവ് കണക്കുകളില്‍ കൃത്രിമമുണ്ടോ എന്ന് നോക്കുക മാത്രമാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചുമതല. അല്ലാതെ സെബി അധ്യക്ഷ മാധബി പുരി ബുച്ച് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കലല്ലെന്നും നിഷികാന്ത് ദുബെ പറയുന്നു.

ഇതുവഴി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) അധ്യക്ഷന്‍ കെ.സി. വേണുഗോപാല്‍ കേന്ദ്രത്തെയും സെബി ചീഫ് മാധബി പുരി ബുച്ചിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് പരാതി നല്‍കി. പബ്ലിക് അക്കൗണ്ട് കമ്മിറ്റി അധ്യക്ഷന്‍ കെ.സി. വേണുഗോപാലിനെ നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. .

കെ.സി.വേണുഗോപാല്‍ വിദേശരാജ്യങ്ങളുടെ അതിഗൂഢ ടൂള്‍കിറ്റുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു

ചില രാജ്യങ്ങളുടെ അതിനിഗൂഢമായ ടൂള്‍ കിറ്റുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് കെ.സി. വേണുഗോപാല്‍. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തെ തടയുകയാണ് ഈ രാജ്യങ്ങളുടെ ലക്ഷ്യം. ഒക്ടോബര്‍ 24ന് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ പ്രവര്‍ത്തനങ്ങള്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) വിലയിരുത്താന്‍ പോവുകയാണ്. സെബി അധ്യക്ഷ മാധബി പുരി ബുച്ച് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും സെബിയിലെ വഴിവിട്ട നടപടിക്രമങ്ങളും പരിശോധിക്കമെന്ന് പാര്‍ലമെന്‍റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമൊഴുക്കിയ കടലാസ് കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്ന് ഈയിടെ അമേരിക്ക ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻ ബർഗ് ആരോപിച്ചിരുന്നു. തന്റെ ആസ്തി കൃത്യമായി വെളിപ്പെടുത്താതെ താല്പര്യവിരുദ്ധമായി സെബി അധ്യക്ഷ എന്ന നിലയില്‍ മാധബി പുരി ബുച്ച് പ്രവര്‍ത്തിച്ചിരുന്നു എന്നും ഹിന്‍ഡന്‍ ബര്‍ഗ് ആരോപിച്ചിരുന്നു. അദാനിക്കെതിരായ സെബിയുടെ അന്വേഷണം മന്ദഗതിയിലാക്കിയത് അദാനിയും മാധബി പുരി ബുച്ചും തമ്മിലുള്ള ബന്ധം മൂലമാണെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മാധബി പുരി ബുച്ച് നിഷേധിച്ചിരുന്നു. അദാനിയ്‌ക്കെതിരെ വസ്തുതകളില്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പുതിയ റിപ്പോര്‍ട്ടിലൂടെ ഹിന്‍ഡന്‍ബര്‍ഗ് തനിക്കെതിരെ പ്രതികാരം ചെയ്യുകയാണെന്നാണ് മാധബി പുരി ബുച്ച്..മറുപടി നല്‍കിയത്.

കോണ്‍ഗ്രസ് മാധബി പുരി ബുച്ചിനെ വേട്ടയാടുന്നു

കഴിഞ്ഞ കുറച്ചുനാളുകളായി മാധബി പുരി ബുച്ചിനെ കോണ്‍ഗ്രസ് വേട്ടയാടാന്‍ ശ്രമിക്കുകയായിരുന്നു. ഒട്ടേറെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് വക്താക്കളായ പവന്‍ ഖേര ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം പൊളിഞ്ഞിരുന്നു. കോണ്‍ഗ്രസ് വക്താവായ പവന്‍ ഖേര സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഉയര്‍ത്തിയ രണ്ട് ആരോപണങ്ങളും കഴമ്പില്ലാതെ തള്ളിക്കളയപ്പെട്ടു. വോക്കാഡ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധമുള്ള കരോള്‍ ഇന്‍ഫോ എന്ന കമ്പനിയില്‍ നിന്നും മാധബി പുരി ബുച്ച് 2.16 കോടി രൂപ വാടകയിനത്തില്‍ സ്വീകരിച്ചുവെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു പവന്‍ഖേരയുടെ ഒരു ആരോപണം. ഇത് വൊക്കാഡ് തന്നെ നിഷേധിച്ചു. നേരത്തെ ഐസിഐസിഐ ബാങ്കിനെയും മാധബി പുരി ബുച്ചിനെയും ബന്ധപ്പെടുത്തിയും പവന്‍ ഖേരയുടെ ആരോപണം ഉയര്‍ത്തിയിരുന്നു. ഐസിഐസിഐ ബാങ്കില്‍ നിന്നും വിരമിച്ചതിന് ശേഷവും മാധബി പുരി ബുച്ച് പണം കൈപ്പറ്റിയിരുന്നു എന്നും ഇത് സെബിയില്‍ മുഴുവന്‍ സമയ അംഗമായിരിക്കുമ്പോള്‍ പാലിക്കേണ്ട നിയമത്തിന് വിരുദ്ധമായാണ് ഈ പണം കൈപ്പറ്റിക്കൊണ്ടിരുന്നതെന്നുമാണ് പവന്‍ ഖേര ആരോപിച്ചത്.ഈ ആരോപണം ഐസിഐസിഐ ബാങ്ക് തന്നെ നിഷേധിച്ചിരുന്നു. ഇതോടെ പവന്‍ ഖേരയ്‌ക്ക് മുഖം നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് കെ.സി. വേണുഗോപാല്‍ അധ്യക്ഷനായ പാര്‍ലമെന്‍റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മാധബി പുരി ബുച്ചിനെതിരെ നീങ്ങുന്നത്.

Tags: KCVenugopalNishikantDubeyPublicAccountsCommitteePACSEBIGautamadaniMadhabiPuriBuchHindenburgresearchPawanKhera
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

കേരളത്തിൽ സജീവമാകുമെന്ന് വേണുഗോപാൽ, റെഡ് അലർട്ടെന്ന് സതീശൻ

India

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് തള്ളി സെബി; രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും അദാനിവേട്ട പാഴായി

India

കോണ്‍ഗ്രസ് കാലത്ത് വികസനം എത്തിനോക്കാത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍; മോദീഭരണത്തില്‍ ഒരു ലക്ഷം കോടി നിക്ഷേപിക്കാന്‍ അദാനി

തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും
India

തുര്‍ക്കിയെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ മൈക്ക് മാറ്റിക്കളിച്ച് ജയറാം രമേഷും പവന്‍ഖേരയും; കോണ്‍ഗ്രസ് തുര്‍ക്കി അനുയായികളോ?

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.