Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ വിവേചനം ഹിന്ദുവിശ്വാസികളോട് മാത്രമോ? ശ്രീപദ്മനാഭസ്വാമിക്ഷേത്ര പരിസരത്ത് പാര്‍ക്കിങിന് ഇരട്ടിഫീസ് ഈടാക്കി ട്രാഫിക് പോലീസ്

ക്ഷേത്രത്തില്‍ പോകുന്നവരാണോ എന്ന് ചോദിച്ചുറപ്പുവരുത്തിയാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലും നവരാത്രി മണ്ഡപത്തിലും ദര്‍ശനത്തിനെത്തുന്നവരില്‍ നിന്ന് ട്രാഫിക് വാര്‍ഡന്മാര്‍ ഇരട്ടി ഫീസ് വാങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 09:20 am IST
in Kerala

തിരുവനന്തപുരം: നവരാത്രി കാലത്ത് ശ്രീപദ്മനാഭസ്വാമിക്ഷേത്രപരിസരത്ത് ഭക്തരുടെ വാഹനം പാര്‍ക്കുചെയ്യുന്നതിന് ഇരട്ടി ഫീസ് ഈടാക്കി ട്രാഫിക് പോലീസ്.

കോര്‍പ്പറേഷന്‍ പരിധിയില്‍ റോഡരുകില്‍ പാര്‍ക്കിങ് ഏര്യയായി കണക്കാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ ഒരുമണിക്കൂര്‍ നേരം കാര്‍ പാര്‍ക്കിങിന് ഈടാക്കുന്നത് 10 രൂപ മാത്രമാണ്. എന്നാല്‍ ഭക്തരുടെ തിരക്ക് വര്‍ധിച്ച നവരാത്രിക്കാലത്ത് ക്ഷേത്രത്തില്‍ പോകുന്നവരാണോ എന്ന് ചോദിച്ചുറപ്പുവരുത്തിയാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലും നവരാത്രി മണ്ഡപത്തിലും ദര്‍ശനത്തിനെത്തുന്നവരില്‍ നിന്ന് ട്രാഫിക് വാര്‍ഡന്മാര്‍ ഇരട്ടി ഫീസ് വാങ്ങുന്നത്.

കാറൊന്നിന് ഇരുപത് രൂപ വാങ്ങുകയും 10 രൂപയുടെ രണ്ട് പാസുകള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. നഗരത്തിലെ കാര്‍ പാര്‍ക്കിങ് റേറ്റിനെക്കുറിച്ച് ബോധ്യമുള്ള നഗരവാസികള്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും ട്രാഫിക് വാര്‍ഡന്മാര്‍ മോശമായ പദപ്രയോഗങ്ങള്‍ നടത്തി അധിക്ഷേപിക്കുന്നതായും ഭക്തര്‍ പറയുന്നു.

ദൂരദേശങ്ങളില്‍ നിന്ന് കുടുംബസമേതമെത്തുന്നവര്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ ചോദിക്കുന്ന തുക കൊടുത്തുപോകുകയാണ് പതിവ്. കൂടുതല്‍ തുക നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ റോഡരികില്‍ പാര്‍ക്കുചെയ്യാന്‍ പറ്റില്ലെന്നും തൊട്ടടുത്തുള്ള കെഎസ്ആര്‍ടിസി പേ പാര്‍ക്ക് സോണില്‍ പാര്‍ക്കുചെയ്യണമെന്നും ഭക്തരോട് തട്ടിക്കയറുന്നവരുമുണ്ട്. അവിടെ 50 ഉം 70 രൂപ വങ്ങുമ്പോള്‍ ഇവിടെ 20 രൂപ നല്‍കാന്‍ എന്താണ് ബുദ്ധിമുട്ടെന്നാണ് ഇവരുടെ ചോദ്യം.

ട്രാഫിക് സൗത്ത് അസിസ്റ്റന്റ്കമ്മീഷണറുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള ട്രാഫിക് വാര്‍ഡന്മാരാണ് ഭക്തരില്‍ നിന്ന് അധിക തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. ഇന്നലെയും നിരവധി ഭക്തരാണ് ഇതുസംബന്ധിച്ച് ട്രാഫിക് വാര്‍ഡന്മാരുമായി വാഗ്വാദത്തിലേര്‍പ്പെട്ടത്. നവരാത്രി മണ്ഡപത്തിലെ ദര്‍ശന സമയത്ത് നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ എത്തുന്നത്.

പുലര്‍ച്ചെ 5.15 മുതല്‍ 7.30 വരെയും 8.30 മുതല്‍ 10.30 വരെയും ഉച്ചയ്‌ക്ക് ശേഷം 3 മുതല്‍ 5 വരെയും രാത്രി 9.30 മുതല്‍ 10 വരെയുമാണ് നവരാത്രി മണ്ഡപത്തില്‍ ഭക്തര്‍ക്ക് പ്രവേശിക്കാനാകുന്നത്. വൈകിട്ട് 5 മുതല്‍ 9.30 വരെ നവരാത്രി സംഗീതാരാധനയാണ്. ഇതിനൊക്കെ എത്തുന്ന ഭക്തരെയാണ് ട്രാഫിക് പോലീസ് അധിക ഫീസ് ഈടാക്കി കൊള്ളയടിക്കുന്നത്.

കൂടുതല്‍ തുക പിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദം

കൂടുതല്‍ തുക പിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ട്രാഫിക് വാര്‍ഡന്മാര്‍. പ്രതിദിനം 500 രൂപയാണ് ദിവസവേതനക്കാരായ ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നത്. ശമ്പളത്തെക്കാള്‍ കളക്ഷന്‍ കണ്ടെത്തണമെന്നാണ് സമ്മര്‍ദ്ദം. കൂടുതല്‍ തുക കണ്ടെത്തുന്നവര്‍ക്ക് കൂടുതല്‍ ദിവസം ജോലി ലഭിക്കും. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ കിട്ടുന്നതിനാണ് ഇരട്ടിത്തുക ഈടാക്കുന്നതെന്നും തെറ്റാണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ടെന്നുമാണ് ട്രാഫിക് വാര്‍ഡന്മാര്‍ പറയുന്നത്.

Tags: Sripadmanabhaswamy templeparking feeTraffic police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടരമായരീതിയിൽ മകൻ ബൈക്കഭ്യാസം നടത്തി: അച്ഛന് 25,000 രൂപ പിഴ ഇട്ട് കോടതി

Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റ കണ്ണട ധരിച്ച് വന്നയാളെ പിടിച്ച ക്ഷേത്ര ജീവനക്കാരായ രോഹിണിയേയും ജയരാജിനേയും അനുമോദിച്ചു

Kerala

ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കല്‍: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലുള്‍പ്പെടെ ആചാരങ്ങള്‍ മുടങ്ങും; ശ്രീചിത്തിര തിരുനാളിനു നല്കിയ ഉറപ്പും പാഴാകുന്നു

Kerala

കുത്തനെ ഉയര്‍ന്ന് റോഡപകട നിരക്കുകള്‍; എട്ടുവര്‍ഷം റോഡുകളില്‍ പൊലിഞ്ഞത് 35,134 ജീവനുകള്‍

തിരുവോണനാളില്‍ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കാനുള്ള
ഓണവില്ല് ഒരുക്കുന്ന ബിന്‍കുമാര്‍ ആചാരിയും കുടുംബവും
Kerala

അനന്തപുരിയുടെ സ്വന്തം ഓണവില്ലൊരുങ്ങുന്നു; ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.