Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനന്തപുരിയുടെ സ്വന്തം ഓണവില്ലൊരുങ്ങുന്നു; ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Aug 17, 2024, 08:14 pm IST
inKerala
തിരുവോണനാളില്‍ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കാനുള്ള
ഓണവില്ല് ഒരുക്കുന്ന ബിന്‍കുമാര്‍ ആചാരിയും കുടുംബവും

തിരുവോണനാളില്‍ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കാനുള്ള ഓണവില്ല് ഒരുക്കുന്ന ബിന്‍കുമാര്‍ ആചാരിയും കുടുംബവും

തിരുവനന്തപുരം: ഓണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഓണപ്പാട്ട്, ഓണത്തപ്പന്‍, ഓണക്കോടി, ഓണവില്ല് തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടവ. തലസ്ഥാന നഗരത്തിന്റെ ഓണാഘോഷത്തിന് നിറച്ചാര്‍ത്തേകുന്നത് ഓണവില്ല് സമര്‍പ്പണമാണ്. കരമന മേലാറന്നൂരിലെ വാണിയംമൂല മൂത്താചാരിയുടെ കുടുംബമാണ് നൂറ്റാണ്ടുകളായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഓണവില്ല് സമര്‍പ്പിക്കുന്നത്. ബിന്‍കുമാര്‍ ആചാരിയാണ് ഇപ്പോഴത്തെ തലമുറയിലെ കാരണവര്‍.

കലയും പാരമ്പര്യവും ആചാര അനുഷ്ഠാനങ്ങളും തലമുറകളായി നിലനിര്‍ത്തിപ്പോരുന്ന ഒരു കുടുംബമാണ് ഓണവില്ല് കുടുംബം. തിരുവോണ നാളില്‍ ശ്രീപത്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പിക്കലാണ് തിരുവിതാംകൂറിലെ ഓണത്തോടനുബന്ധിച്ച് നടക്കുന്ന ശ്രദ്ധേയമായ ഒരു ചടങ്ങ്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ആചാരത്തിന്. അതായത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കം. വാണിയംമൂല മൂത്താചാരി കുടുംബം തലമുറകളായി ശ്രീപത്മനാഭ സ്വാമിക്ക് സമര്‍പ്പിക്കുന്ന മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ വരച്ചുകാട്ടുന്ന ചിത്രരചനാ ശില്പമാണ് പള്ളി വില്ല് എന്ന ഓണവില്ല്. കേരളത്തില്‍ വര്‍ഷാവര്‍ഷം തന്റെ പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാന് വേണ്ടി മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ വരച്ചു കാണിക്കുന്നതിനാണ് ഓണവില്ല് ഉപയോഗിക്കുന്നത് എന്നാണ് ഓണവില്ലുമായി ബന്ധപ്പെട്ട ഐതിഹ്യം. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തുമ്പോള്‍ മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന മഹാബലിയുടെ അഭ്യര്‍ത്ഥന പ്രകാരം മഹാവിഷ്ണു തന്റെ വിശ്വരൂപം കാണിക്കുന്നു. പിന്നീട് ഭഗവാന്റെ വിശ്വരൂപത്തോടൊപ്പം ഉപകഥകളും അവതാരങ്ങളും എല്ലാം കാണണമെന്ന മഹാബലിയുടെ ആഗ്രഹം സാധിക്കുന്നതിന് വേണ്ടി വിശ്വകര്‍മ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ പ്രത്യക്ഷപ്പെടുത്തി കാണിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശില്‍പ്പികളുടെ കുടുംബത്തില്‍പെട്ട വിശ്വകര്‍മ്മരുടെ നേതൃത്വത്തിലാണ് ഓണവില്ല് സമര്‍പ്പിക്കുന്നത്. എല്ലാ ശില്‍പികളും ക്ഷേത്രം പണിതതിനുശേഷം ആ ക്ഷേത്രത്തിന് ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം പണിതതിനു ശേഷം മൂത്താചാരി കുടുംബത്തിലെ അന്നത്തെ കാരണവര്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ച ഉപഹാരമാണ് ഓണവില്ല്. തുടര്‍ന്ന് എല്ലാ വര്‍ഷവും ഓണവില്ല് സമര്‍പ്പിക്കുമായിരുന്നു. പിന്നീട് അതൊരു ആചാരമായി മാറി. വില്ല് നിര്‍മാണം ആരംഭിക്കുന്നത് മിഥുന മാസത്തിലാണ്. ഓണവില്ലുകള്‍ തയ്യാറാക്കാന്‍ കടമ്പ് അല്ലെങ്കില്‍ മഹാഗണി എന്നീ ദേവഗണത്തില്‍പെട്ട മരങ്ങളാണ് ഉപയോഗിക്കുന്നത്. മരം മുറിച്ച് 21 ദിവസം കഴിഞ്ഞ് പൂര്‍വികമായി നിര്‍ണയിച്ചിരിക്കുന്ന അളവ് വിധിപ്രകാരം തടിയെ പലകയായി പരുവപ്പെടുത്തിയാണ് വില്ല് നിര്‍മിക്കുന്നത്. പലകയെ വില്ലിന്റെ ആകൃതിയിലാക്കിയ ശേഷം ഭക്തിയോടെ ഗൃഹത്തിലെ കുടുംബക്ഷേത്രത്തില്‍ സൂക്ഷിച്ചു വയ്‌ക്കുന്നു. ചിങ്ങം ഒന്നു മുതല്‍ വില്ലില്‍ ദശാവതാര ചിത്രങ്ങള്‍ വരയ്‌ക്കാനാരംഭിക്കും. ക്ഷേത്രകലയായ കളമെഴുത്തിന് ഉപയോഗിക്കുന്ന കളപ്പൊടിയാണ് ചിത്രം വരയ്‌ക്കുന്നതിനുപയോഗിക്കുന്നത്. തിരുവോണ നാളില്‍ ഓണവില്ല് ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. വിനായകന്‍, ശ്രീകൃഷ്ണലീല, ദശാവതാരം, അനന്തശയനം, ശ്രീരാമപട്ടാഭിഷേകം, ശാസ്താവ് എന്നീ ആറ് ജോഡി വില്ലുകളാണ് സമര്‍പ്പിക്കുന്നത്. ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളിലും വില്ലുകള്‍ ചാര്‍ത്തും.

വ്രതാനുഷ്ഠാനങ്ങളോടെയാണ് വില്ല് നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത്. 41 ദിവസത്തെ കഠിനവ്രതമെടുത്ത് ഉത്രാട ദിനത്തില്‍ ആണ് വില്ല് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ശാസ്താവ്, ശ്രീകൃഷ്ണന്‍, ഗണപതി എന്നീ ഭഗവാന്‍മാര്‍ക്ക് ഈ ദിനത്തില്‍ വില്ലുകള്‍ ചാര്‍ത്തുന്നു. പ്രത്യേകമായി തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ നടത്തുന്ന പൂജകള്‍ക്ക് ശേഷം വില്ല് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ സൂക്ഷിക്കും. ഓണദിനങ്ങളില്‍ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് ഓണവില്ല് ദര്‍ശിക്കുന്നതിനുള്ള അവസരവും ഉണ്ട്.

Tags: AnanthapuriSripadmanabhaswamy templeonavillu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

അഹമ്മദാബാദ് മുതല്‍ അനന്തപുരി വരെ

ചിത്രം വി.വി. അനൂപ്‌
Kerala

അനന്തപുരി വേദ-ദീപ പ്രഭയില്‍ മുങ്ങി ശ്രീപദ്മനാഭന് ഇന്നു ലക്ഷദീപം, മകര ശീവേലി രാത്രി 8.30ന്

Samskriti

തിരുനടയില്‍: ശനിദോഷമകറ്റുന്ന അനന്തപുരിയിലെ മാര്‍ക്കണ്ഡേയ ധര്‍മ്മ ശാസ്താവ്

Thiruvananthapuram

കൂടെയുണ്ട് കൂട്ടായുണ്ട്….അനന്തപുരിയുടെ ഗുരുനാഥന്‍

69 കിലോ ഗേള്‍സ് ഫ്രീസ്റ്റൈല്‍ ഗുസ്തിമത്സരത്തില്‍ നിന്ന്‌
Sports

ഇന്ന് കൊടിയിറക്കം; സ്വര്‍ണ്ണക്കപ്പ് അനന്തപുരിക്ക്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.