Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാരിസ് ഒളിമ്പിക്സില്‍ പോയത് പ്രിയങ്ക ഗാന്ധി പറഞ്ഞതുകൊണ്ടെന്ന് വിനേഷ് ഫൊഗാട്ട്; കോണ്‍ഗ്രസിന്റെ ചട്ടുകമായി ഗുസ്തി താരം

പാരിസ് ഒളിമ്പിക്സില്‍ ഇക്കുറി ഗുസ്തിമത്സരത്തിന് പോയത് പ്രിയങ്ക ഗാന്ധി പറഞ്ഞതുകൊണ്ടാണെന്ന് വിനേഷ് ഫൊഗാട്ട്. ഇതോടെ പലരും സമൂഹമാധ്യമങ്ങളില്‍ വിനേഷ് ഫൊഗാട്ടിനെതിരെ പരിഹാസം ചൊരിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 06:34 pm IST
in India
ഗുസ്തി താരം വിനേഷ് ഫൊഗാട്ടിനെ പി.ടി. ഉഷ പാരീസിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ ആശുപത്രിയില്‍ ആശ്വസിപ്പിക്കുന്നു

ഗുസ്തി താരം വിനേഷ് ഫൊഗാട്ടിനെ പി.ടി. ഉഷ പാരീസിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ ആശുപത്രിയില്‍ ആശ്വസിപ്പിക്കുന്നു

ന്യൂദല്‍ഹി: പാരിസ് ഒളിമ്പിക്സില്‍ ഇക്കുറി ഗുസ്തിമത്സരത്തിന് പോയത് പ്രിയങ്ക ഗാന്ധി പറഞ്ഞതുകൊണ്ടാണെന്ന് വിനേഷ് ഫൊഗാട്ട്. ഇതോടെ പലരും സമൂഹമാധ്യമങ്ങളില്‍ വിനേഷ് ഫൊഗാട്ടിനെതിരെ പരിഹാസം ചൊരിയുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചട്ടുകമായി വിനേഷ് ഫൊഗാട്ട് അധപതിച്ചു എന്നാണ് പലരുടെയും വിമര്‍ശനം. താരം ഇത്രയ്‌ക്ക് തരം താഴരുതെന്നും പലരും വിമര്‍ശിക്കുന്നു. വാസ്തവത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് പാരീസ് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ വിനേഷ് ഫൊഗാട്ടിനെ തെരഞ്ഞെടുത്തത്. വിനേഷ് ഫൊഗാട്ട് പാരീസ് ഒളിമ്പിക്സില്‍ 50 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പോകുന്നതും പ്രിയങ്കഗാന്ധിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നിരിക്കെ വിനേഷ് ഫൊഗാട്ട് നടത്തിയ ഈ പ്രസ്താവന കായികരംഗത്തുള്ളവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്.

പാരീസ് ഒളിമ്പിക്സില്‍ ശരീരഭാരം കൂടിയതുകൊണ്ട് പുറത്താക്കപ്പെട്ടതുമുതല്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുകയായിരുന്നു വിനേഷ് ഫൊഗാട്ട്. അവസരം മുതലാക്കി കോണ്‍ഗ്രസ് നേതാക്കള്‍ അവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ത്തു. ഇപ്പോള്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവര്‍ക്ക് സ്ഥാനാര്‍ത്ഥി ടിക്കറ്റും നല്‍കിയിരിക്കുകയാണ്.

വിനേഷിനെക്കൊണ്ട് പി.ടി. ഉഷയ്‌ക്കെതിരെയും കോണ്‍ഗ്രസ്  പറയിച്ചു

കോണ്‍ഗ്രസിന് എന്താണോ ആവശ്യം അതെല്ലാം വിനേഷ് ഫൊഗാട്ടിനെക്കൊണ്ട് പറയിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇതോടെ വിനേഷ് ഫൊഗാട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. ഉഷയ്‌ക്കെതിരെ ആഞ്ഞടിച്ചത് ഇതിന് ഉദാഹരണമാണ്. അന്ന് പാരിസ് ഒളിമ്പിക്സില്‍ ഫൈനല്‍ റൗണ്ടില്‍ ശരീരഭാരം കൂടി പുറത്താക്കപ്പെട്ട ശേഷം പാരീസിലെ സ്റ്റേഡിയത്തിനടുത്തുള്ള ആശുപത്രിയില്‍ കരഞ്ഞുകിടക്കുമ്പോള്‍ ആശ്വസിപ്പിക്കാന്‍ പി.ടി. ഉഷ ഓടിച്ചെന്നിരുന്നു. എന്നാല്‍ തന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടിയല്ല, തന്നെ ആശ്വസിപ്പിക്കുന്നതായുള്ള ഫോട്ടോ എടുക്കാനാണ് പി.ടി. ഉഷ ചെന്നതെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം വിനേഷ് ഫൊഗാട്ട് നടത്തിയത്. വാസ്തവത്തില്‍ വിനേഷ് ഫൊഗാട്ടിന് വേണ്ടി പി.ടി. ഉഷ സ്പോര്‍ട്സിന്റെ തര്‍ക്കപരിഹാര കോടതിയില്‍ അപ്പീലിനായി ഇന്ത്യയിലെ മികച്ച അഭിഭാഷകനായ ഹരീഷ് സാല്‍വെയെ ആണ് തെരഞ്ഞെടുത്തത്. ശരീരഭാരം കൂടി ഗുസ്തിമത്സരത്തിന്റെ ഫൈനലില്‍ നിന്നും പുറത്തായെങ്കിലും ഒരു വെള്ളിമെഡലിന് വിനേഷ് ഫൊഗാട്ടിന് അര്‍ഹതയുണ്ടെന്നായിരുന്നു ഹരീഷ് സാല്‍വെ വാദിച്ചത്.

എന്നാല്‍ അപ്പീലില്‍ വാദിക്കാന്‍ വിനേഷ് ഫൊഗാട്ടിന് താല്‍പര്യം കാണിച്ചില്ലെന്ന് ഹരീഷ് സാല്‍വെ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നിലും കോണ്‍ഗ്രസ് കരങ്ങളുണ്ടോ എന്ന് സംശയിക്കുന്നു. കാരണം മെഡലുകള്‍ ഒന്നുമില്ലാതെ പാരീസില്‍ നിന്നും തിരിച്ചുവരുന്ന വിനേഷ് ഫൊഗാട്ടിനെയാണ് പ്രിയങ്കയും രാഹുലും കാത്തിരിക്കുന്നത്. അങ്ങിനെയെങ്കില്‍ മാത്രമാണ് അവര്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തുരുപ്പുചീട്ടായി മാറുക. അതിനാല്‍ വിനേഷ് ഫൊഗാട്ടിന്റെ അഭിഭാഷകര്‍ കേസ് വാദിക്കാന്‍ ആവശ്യമായ ഒരു വിവരങ്ങളും നല്‍കിയില്ലെന്ന് ഹരീഷ് സാല്‍വേ പറയുന്നു. ഇതാണ് അപ്പീലിന് പോയപ്പോള്‍ സ്പോര്‍ട്സിന്റെ തര്‍ക്കപരിഹാരകോടതിയില്‍ പരാജയപ്പെടാന്‍ കാരണമായതെന്നും ഹരീഷ് സാല്‍ വേ ചൂണ്ടിക്കാട്ടുന്നു.

ഫൊഗാട്ട് കുടുംബത്തെ പിളര്‍ത്തിയതിന് ഹരിയാനയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് വിനേഷിന്റെ സഹോദരി ബബിത ഫൊഗാട്ട്

അതേ സമയം വിനേഷ് ഫൊഗാട്ടിന്റെ കുടുംബവും അവര്‍ കോണ്‍ഗ്രസിനെ സന്തോഷിപ്പിക്കാന്‍ നടത്തുന്ന വില കുറഞ്ഞ ആരോപണങ്ങളെ തള്ളിക്കളയുകയും ചെയ്യുന്നു. വിനേഷ് ഫൊഗാട്ടിന്റെ സഹോദരി ബബിത ഫൊഗാട്ട് കുറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസിന്റെ ഹരിയാന നേതാവ് ഭൂപീന്ദര്‍ ഹൂഡയെയാണ്. അദ്ദേഹമാണ് ഫൊഗാട്ട് കുടുംബത്തെ പിളര്‍ത്തിയതെന്നാണ് ബബിത ഫൊഗാട്ടിന്റെ ആരോപണം. ഭൂപീന്ദര്‍ ഹൂഡയെയും പ്രിയങ്ക ഗാന്ധിയെയും ഹരിയാനയിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും ബബിത ഫൊഗാട്ട് പറയുന്നു.

 

Tags: congressVineshphogatPTUshaPiryankaGandhiHaryanaassemblyelections2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.