തിരുവനന്തപുരം: ആറ്റിങ്ങല്‍ ആലംകോടിനു സമീപം നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാന്‍ കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി അപകടം. പുളിമൂട് ഭാഗത്താണ് സംഭവം.
ഇന്ന് രാവിലെ പതിനൊന്നര മണി കഴിഞ്ഞാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് വരികയായിരുന്നു ഗ്യാസ് പിക്കപ്പ് വാന്‍. പുളിമൂട് ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ ബാലരാമപുരം സ്വദേശി സഞ്ചരിച്ച ആള്‍ട്ടോ കാറിലും മറ്റൊരു ബൈക്കിലും ഇടിച്ചു. ശേഷം വലതു വശത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടായി.
















