Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ വൈക്ക് എതിരെ ആരോപണങ്ങളുമായി മുന്‍ ജീവനക്കാരും രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 12:47 am IST
in Kerala

കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിന് പിന്നാലെ ഏണ്‍സ്റ്റ് ആന്‍ഡ് യുങ് കമ്പനിക്കെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍. എക്‌സിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും മൂന്‍ ജീവനക്കാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.

രാത്രി ഒന്‍പതിന് ശേഷം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വീടുകളിലെത്താന്‍ വാഹന സൗകര്യമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം ലഭിക്കുന്നില്ല, ഫോണ്‍ കോളുകള്‍ പാടില്ല, 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുക, അന്നയെ പോലെ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതെന്നും കമ്പനിയിലെ മുന്‍ ജീവനക്കാര്‍ ആരോപിക്കുന്നു. അന്നയുടെ മരണത്തില്‍ പ്രതികരിച്ചുള്ള ഇ വൈയുടെ ഭാരതത്തിലെ ചെയര്‍മാന്‍ രാജീവ് മേമാനിയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ധാര്‍മികതയില്ലാത്ത സ്ഥാപനമെന്നാണ് ഇ വൈയെ മുന്‍ ജീവനക്കാരുള്‍പ്പെടെ പരാമര്‍ശിച്ചിരിക്കുന്നത്.

തന്റെ മകനും അന്നയുടെ അതേ അസ്ഥയിലൂടെ കടന്നു പോയിരുന്നു. എന്നാല്‍ അവന്‍ ജോലി ഉപേക്ഷിച്ചു. പക്ഷേ, ഇന്നും അതിന്റെ ഓര്‍മകള്‍ അവനില്‍ നിന്ന് പോയിട്ടില്ല. ധാര്‍മികതയില്ലാത്ത ഈ സ്ഥാനപത്തില്‍ ജോലി ചെയ്യുന്ന ഓരോരുത്തരോടും അവര്‍ മാപ്പപേക്ഷിക്കണമെന്നും കമ്പനിയിലെ മുന്‍ ജീവനക്കാരന്റെ അച്ഛന്‍ പ്രതികരിച്ചു. ഇതുപോലെ നിരവധി പേരാണ് കമ്പനിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അന്നയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ചാണ് രാജീവ് മേമാനിയുടെ കുറിപ്പ്. അന്നയുടെ ദാരുണമായ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്. ഇത് മൂലം മാതാപിതാക്കളുടെ ജീവിതത്തിലുണ്ടാകുന്ന ശൂന്യത നികത്താന്‍ യാതൊന്നിനും കഴിയില്ല. അവരുടെ കുടുംബത്തോട് അഗാധമായ അനുശോചനം അറിയിക്കുന്നു. അന്നയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ ഖേദിക്കുന്നു. ഇത്തരത്തിലൊന്ന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. ഇത് നമ്മുടെ സംസ്‌കാരത്തിന് തികച്ചും അന്യമാണ്. ഇനിയൊരിക്കലും സംഭവിക്കില്ല, എന്നാണ് മേമാനി കുറിച്ചത്.

അതിനിടെ, ഭാരത് പേയുടെ സഹസ്ഥാപകന്‍ അഷ്‌നീര്‍ ഗ്രോവറിന്റെ ഒരു പഴയ വീഡിയോ വൈറലായിരിക്കുകയാണ്. ഗ്രോസറി ഡെലിവറി സേവനമായ ഗ്രോഫേഴ്‌സില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ഇ വൈയില്‍ പങ്കാളിയാകാന്‍ ക്ഷണം ലഭിച്ചിരുന്നു. ഒരു കോടിയായിരുന്നു പ്രതിഫലം. എന്നാല്‍ താനത് നിരസിക്കുകയായിരുന്നു.

ഇ വൈയുടെ ക്ഷണത്തിന് പിന്നാലെ അവരുടെ ഓഫീസ് സന്ദര്‍ശിച്ച തനിക്ക് അവിടെ ജീവിച്ചിരിക്കുന്ന ശവങ്ങളെയാണ് കാണാന്‍ സാധിച്ചത്. ജീവനക്കാരുടെ സംസ്‌കാര ചടങ്ങുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നുമാണ് അന്ന് അഷ്‌നീര്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്.

Tags: allegationsErnst & Young CompanyEx-employees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

Kerala

കൂടുതല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍സ്റ്റാഫുകളിലും ബന്ധുക്കളെന്ന് ആരോപണം

Kerala

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

നടിയെ ആക്രമിച്ച കേസ്: ഗുഢാലോചന നടന്നുവെന്ന ആരോപണം തോന്നല്‍ മാത്രമാണെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.