Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുവായിരിക്കുന്നത് എന്റെ ജന്മാവകാശമാണ്; ടി.കെ. മാധവന്റെ ഹരിപ്പാട് പ്രസംഗം വീണ്ടും വെളിച്ചത്തിലേക്ക്

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ഹിന്ദു മാനിഫെസ്റ്റോ ജന്മഭൂമി ഓണപ്പതിപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2024, 02:07 pm IST
inKerala

കൊച്ചി: വൈക്കം സത്യഗ്രഹം കോണ്‍ഗ്രസ് സമരമല്ല, ഹിന്ദു നവോത്ഥാന മുന്നേറ്റമാണെന്ന് പ്രഖ്യാപിക്കുന്ന സമര നായകന്‍ ടി.കെ. മാധവന്റെ ഹരിപ്പാട് പ്രസംഗത്തിന്റെ രേഖകളുമായി ജന്മഭൂമി ഓണപ്പതിപ്പ്. 98 വര്‍ഷത്തിനു ശേഷമാണ് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ഹിന്ദു മാനിഫെസ്റ്റോയെന്നു വിശേഷിപ്പിക്കാവുന്ന ഈ അച്ചടി രേഖ വെളിച്ചം കാണുന്നത്. ഗവേഷകനും എഴുത്തുകാരനുമായ ഡോ. സുരേഷ് മാധവാണ് പ്രസംഗം കണ്ടെടുത്തത്. അദ്ദേഹം ജന്മഭൂമി ഓണപ്പതിപ്പിലെഴുതിയ ലേഖനത്തിലൂടെയാണ് നിര്‍ണായകമായ ചരിത്ര രേഖ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വേളയില്‍ പുറത്തുവരുന്നത്.

1926 മേയ് രണ്ട്, മൂന്ന് തീയതികളില്‍ ഹരിപ്പാട് കവറാട്ട് ക്ഷേത്ര മുറ്റത്തെ ‘സമസ്ത തിരുവിതാംകൂര്‍ ആത്മവിദ്യാ സംഘ’ സമ്മേളനത്തിലാണ് വൈക്കം സത്യഗ്രഹത്തിലെ മത പരിഷ്‌കരണത്തെക്കുറിച്ചും തന്റെ ആദര്‍ശത്തെക്കുറിച്ചും ടി.കെ. മാധവന്‍ തുറന്നടിച്ചത്. 1927ല്‍ സമ്മേളന പ്രസംഗങ്ങള്‍ ‘ആത്മവിദ്യാ പ്രസംഗ രംഗം’ എന്ന പേരില്‍ സമാഹാരമായി സ്വാമി ആര്യഭടന്‍ പ്രസിദ്ധീകരിച്ചെങ്കിലും ഈ പുസ്തകം പില്‍ക്കാലത്ത് മറവിയിലാണ്ടു പോയി. ക്ഷേത്ര പ്രവേശന ലീഗ് ആഭിമുഖ്യത്തില്‍ 1929 നവംബര്‍ 21ന് ഓച്ചിറ പടനിലത്ത് മന്നത്ത് പദ്മനാഭന്റെ അധ്യക്ഷതയിലെ സമ്മേളനത്തില്‍ ടി.കെ. മാധവന്റെ പ്രഭാഷണം ‘ക്ഷേത്ര പ്രവേശനം’ എന്ന പേരില്‍ അന്നു പുസ്തകമായെങ്കിലും, ഇപ്പോള്‍ ഒരു കോപ്പി പോലും കണ്ടുകിട്ടാനില്ല. അതിനും മൂന്നു വര്‍ഷം മുമ്പാണ് ഹരിപ്പാട് പ്രസംഗം. രണ്ടു പ്രസംഗങ്ങളും അക്കാലത്തു സൃഷ്ടിച്ച സംവാദ വിവാദങ്ങളുടെ മാറ്റൊലികളാണ് ആ പുസ്തകങ്ങളെത്തന്നെ ഇരുട്ടില്‍ ഒളിപ്പിച്ചുകളഞ്ഞതെന്നാണ് വിലയിരുത്തല്‍.

ഹിന്ദുവായിരിക്കുന്നത് ജന്മാവകാശമാണെന്നും അതിന് ആരുടെയും അംഗീകാര പത്രം ആവശ്യമില്ലെന്നും പ്രഖ്യാപിച്ചാണ് വൈക്കം സത്യഗ്രഹത്തെ ടി.കെ. മാധവന്‍ പ്രസംഗത്തില്‍ അവതരിപ്പിക്കുന്നത്. ‘അവര്‍ണ ഹിന്ദുക്കളും സവര്‍ണ ഹിന്ദുക്കളും ധാരാളമായി സമ്മേളിച്ചിരിക്കുന്നതുകൊണ്ടും കേരളത്തിലെ പ്രസിദ്ധന്മാരായ ചില അഭിപ്രായ നേതാക്കന്മാര്‍ സന്നിഹിതരായിരിക്കുന്നതുകൊണ്ടും പറയുകയാണ്’ എന്ന ആമുഖത്തോടെയാണ് ടി.കെ. മാധവന്‍ നിലപാടുകള്‍ പ്രഖ്യാപിച്ചത്. ”ഞാന്‍ ഹിന്ദുധര്‍മത്തില്‍ സ്ഥിരമായി, ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരുവനാകുന്നു. എന്റെ വിശ്വാസത്തിന് എന്റെ ആത്മാവോളം തന്നെ ആഴമുണ്ട്” വൈക്കം സത്യഗ്രഹം കോണ്‍ഗ്രസിന്റെ കീഴിലുള്ള പ്രക്ഷോഭത്തെക്കാള്‍ ഹിന്ദുമത പരിഷ്‌കരണത്തിനുള്ള ഒന്നാണെന്ന ടി.കെ. മാധവന്റെ വാദത്തെ അനുകൂലിക്കും വിധമാണ് ക്ഷേത്ര പ്രവേശനം മതപരമായ അവകാശമാണെന്നും ഹിന്ദുക്കളല്ലാതെ മറ്റാരും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ സത്യഗ്രഹം എന്നുവിളിക്കാന്‍ കഴിയുകയില്ലെന്നും ‘യങ് ഇന്ത്യ’യില്‍ (1932, ജനുവരി 14) ഗാന്ധിജി എഴുതിയതെന്ന് സുരേഷ് മാധവ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വൈക്കം സത്യഗ്രഹം ഹിന്ദുമതത്തെ പരിഷ്‌കരിച്ച്, ഹിന്ദു ധര്‍മത്തെയും ഹൈന്ദവ നാഗരികതയെയും ഉദ്ധരിക്കുന്നതിന് ഉദ്ദിഷ്ടമായിരിക്കുന്ന വിശാലമായ കാര്യപരിപാടിയുടെ ഒരു അംശം മാത്രമാണെന്ന ഉറച്ച പ്രഖ്യാപനമാണ് ടി.കെ. മാധവന്റെ ഹരിപ്പാട് പ്രസംഗം മുന്നോട്ടുവയ്‌ക്കുന്നത്.

Tags: hinduJanmabhumiT K MadhavanHaripad SpeechHindu Manifesto
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.