Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

വെള്ളം മുട്ടി ജനം നെട്ടോട്ടമോടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 05:00 am IST
inEditorial

സംസ്ഥാനതലത്തില്‍ സമഗ്രമായ ജലനയം ആദ്യമായി ആവിഷ്‌കരിച്ചത് കേരളമാണെന്നാണ് അവകാശവാദം. വര്‍ഷപാതാനുപാതം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെങ്കിലും പ്രതീശീര്‍ഷ ഉപരിതല-ഭൂഗര്‍ഭജലത്തിന്റെ ലഭ്യത ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നിമ്‌ന്നോന്നതമായ ഭൂതലം വര്‍ഷപാതത്തിലെ പരമാവധി അസ്ഥിരത, നദികളുടെ നീളക്കുറവ്, ഭൂപരമായും സസ്യവളര്‍ച്ച സംബന്ധമായുമുള്ള അതുല്യ സവിശേഷതകള്‍ ജനലവിനിയോഗത്തിലെ ശേഷിക്കുറവ്, ഉയര്‍ന്ന ജനസാന്ദ്രത തുടങ്ങിയ കാരണങ്ങള്‍ മൂലമൊക്കെയാണിത്. ഇതൊക്കെ കണക്കിലെടുത്തു തന്നെയാണ് കേരളത്തിനൊരു ജലനയം ആവിഷ്‌കരിച്ചത്. എന്ത് നയം ഉണ്ടെങ്കിലും കേരളത്തില്‍ വെള്ളംമുട്ടിക്കുന്ന നടപടികള്‍ മനപൂര്‍വമോ അല്ലാതെയോ നിരന്തരമുണ്ടാകുന്നു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടിയിട്ടും തിരുവനന്തപുരം കോര്‍പ്പറേഷന്‍ അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല എന്നു പരാതിയുണ്ട്. റെയില്‍പ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റുന്ന പണികള്‍ക്കായി നഗരത്തിലേക്കുള്ള ജല വിതരണം നിര്‍ത്തിവച്ചതാണ് കുടിവെള്ള പ്രശ്നത്തിനു കാരണം. ജലക്ഷാമം നേരിടുന്നതില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരാജയപ്പെടുകയും ചെയ്തതോടെ വലയുകയാണ് ജനം. നഗരസഭയിലെ 33 വാര്‍ഡുകളില്‍ പൂര്‍ണമായും 12 വാര്‍ഡുകളില്‍ ഭാഗികമായും അഞ്ചു ദിവസമായി ശുദ്ധജലമില്ല.

സെക്രട്ടേറിയറ്റിലും കുടിവെള്ളം മുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ സെക്രട്ടേറിയറ്റിലെ മിക്ക ഓഫീസുകളിലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയായി. ടോയ്‌ലെറ്റുകളിലും ക്യാന്റീനുകളിലും വെള്ളം ലഭിച്ചില്ല. തിരുവനന്തപുരം നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗത്ത് നിന്നുള്ള ട്രാന്‍സ്മിഷന്‍ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റുന്ന പണി മൂലമാണ് സെക്രട്ടേറിയറ്റില്‍ അടക്കം ജലവിതരണം മുടങ്ങിയത്. ശനിയാഴ്ച ഉച്ചയ്‌ക്ക് മുമ്പ് പ്രശ്‌നം പരിഹരിക്കാനാകുമെന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും ഞായറാഴ്ച രാത്രിയിലും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനായില്ല. കൂടാതെ അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ ഒരു പ്ലാന്റ് താല്‍ക്കാലികമായി പൂട്ടിയതു ജനത്തിന്റെ ദുരിതം വര്‍ധിപ്പിച്ചു. ജലവിതരണ തടസ്സം സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് ജല അതോറിറ്റി നല്‍കിയില്ലെന്നും പരാതിയുണ്ട്. അരുവിക്കര പ്ലാന്റ് പമ്പിങ് പുനരാരംഭിച്ചെങ്കിലും പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റുന്ന ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. റെയില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കിള്ളിപ്പാലംസിഐടി റോഡ്, കുഞ്ചാലുംമൂട് എന്നിവിടങ്ങളിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.

അനിശ്ചിതമായി നീളുന്ന ഈ പ്രക്രിയമൂലം പലരും നാടുവിട്ടുപോകുന്ന സ്ഥിതിയായി. തിരുവനന്തപുരം നഗരവികസന പ്രവര്‍ത്തനം നടക്കുന്നതുമൂലവും പല സ്ഥലത്തും ദിവസങ്ങളോളം ജലവിതരണം മുടങ്ങി. വെള്ളമില്ലായ്‌മയുടെ കെടുതി അത് അനുഭവിച്ചവര്‍ക്കേ അറിയൂ. ഇതിനിടയിലാണ് കുപ്പിവെള്ളം വില്പനക്കാരുടെ കൊയ്‌ത്ത്. നഗരസഭയുടെ കുടിവെള്ള വിതരണവണ്ടികള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കതുകൊണ്ടൊന്നും പരിഹാരമുണ്ടായിട്ടില്ല. ഉത്സവകാലമായതോടെ ജലവിതരണം മുടങ്ങിയാല്‍ അതിന്റെ കെടുതി ഇരട്ടിയാണ്. മുറ്റത്ത് ഓണപ്പൂക്കള്‍ നിരക്കേണ്ട സമയത്താണ് പാത്രങ്ങളുമായി ജനങ്ങള്‍ കാത്തിരിക്കുന്ന കാഴ്ച. മെച്ചപ്പെട്ട ജലനയമുണ്ടെന്ന് പെരുമ്പറയടിക്കുന്നവര്‍ കാണാതെ പോകരുത് ജനത്തിന്റെ നെട്ടോട്ടം

Tags: Trivandrum MunicipalityNo drinking water
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

കയ്യേറിയ ശംഖുംമുഖം സ്റ്റേഡിയം
Thiruvananthapuram

നഗരസഭയുടെയും റവന്യൂവകുപ്പിന്റെയും പിടിപ്പുകേട്; ശംഖുംമുഖം ഗ്രൗണ്ട് കയ്യേറി

Thiruvananthapuram

മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടു: വി.വി.രാജേഷ്

Thiruvananthapuram

ആമയിഴഞ്ചാന്‍ തോടിന് ശാപമോക്ഷമില്ലേ…

സ്‌കൂള്‍ ആവശ്യത്തിന് പുറത്ത് നിന്നും ശുദ്ധജലം ശേഖരിച്ച് ചുമടായി എത്തിക്കുന്നു. (2) സ്‌കൂളില്‍ ശുദ്ധജലം സംഭരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയിട്ടും നോക്കുകുത്തിയായ വാട്ടര്‍ ടാങ്ക്‌
Thiruvananthapuram

മന്ത്രി അപ്പൂപ്പാ…. കുടിക്കാന്‍ ഇത്തിരി വെള്ളം തരാമോ…?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

30 കോടിയുടെ 7,311 മെട്രിക് ടണ്‍ പാക് ഇന്തുപ്പ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ബിഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസി സര്‍ക്കാര്‍ വകുപ്പാക്കി സംരക്ഷിക്കണം: കെഎസ്ടി എംപ്ലോയീസ് സംഘ്

കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മലയാളികളടക്കം നാല് പേർ മരിച്ചു : 14 പേർക്ക് പരിക്ക്

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

നവരാത്രി: ബ്രഹ്‌മവിദ്യയായ ഛിന്നമസ്താദേവി

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.