Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക്: സംഘശതാബ്ദി വര്‍ഷത്തില്‍ സാമൂഹ്യ പരിവര്‍ത്തനം ലക്ഷ്യമിട്ട് അഞ്ചിന കര്‍മപരിപാടി

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Aug 31, 2024, 06:01 am IST
inKerala
ആര്‍എസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക് നടക്കുന്ന പാലക്കാട് അഹല്യ കാമ്പസില്‍ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേകര്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു. ഉത്തരകേരള പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബലറാം സമീപം.

ആര്‍എസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക് നടക്കുന്ന പാലക്കാട് അഹല്യ കാമ്പസില്‍ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേകര്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു. ഉത്തരകേരള പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബലറാം സമീപം.

പാലക്കാട്: ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ആഗസ്ത് 31 മുതല്‍ സപ്തംബര്‍ രണ്ടു വരെ പാലക്കാട് അഹല്യ കാമ്പസില്‍ നടക്കും. ആര്‍എസ്എസ് ആശയത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് സാമൂഹ്യ പരിവര്‍ത്തനത്തിനായി ശ്രമിക്കുന്ന 32 വിവിധ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

ആര്‍എസ്എസ് രൂപവത്കരണത്തിന്റെ ശതാബ്ദി വര്‍ഷമാണ് 2025. ശതാബ്ദി വര്‍ഷത്തില്‍ രാജ്യത്തെയും സമൂഹ്യ ജീവിതത്തെയും ശക്തമാക്കാനുതകുന്ന അഞ്ചിന കര്‍മ പരിപാടിക്കു രൂപം നല്കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേകര്‍ പറഞ്ഞു.

സംഘ ചുമതലയുള്ള 90 പ്രതിനിധികളും മറ്റു സംഘടനകളുടെ ദേശീയ അധ്യക്ഷന്‍, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിമാരായ 230 പ്രതിനിധികളുമാണ് യോഗത്തിനെത്തുക. എല്ലാ വര്‍ഷവുമുള്ള അഖില ഭാരതീയ സമന്വയ ബൈഠക് ആദ്യമായാണ് കേരളത്തില്‍ നടക്കുന്നത്.

ആര്‍എസ്എസ് ആശയത്തില്‍ നിന്നു പ്രേരണയുള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ, സാമൂഹ്യ പരിഷ്‌കരണത്തിനായി ഓരോ സംഘടനയും വ്യത്യസ്ത വിഭാഗങ്ങളെയും മേഖലകളെയും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനകളുടെ പ്രവര്‍ത്തനാനുഭവവും സംഘടനാ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാകും. വ്യത്യസ്ത രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്കുണ്ടായ അനുഭവങ്ങള്‍, പ്രശ്‌നങ്ങള്‍, നേട്ടങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ദേശീയ പ്രാധാന്യമുള്ള മറ്റു വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ആംബേകര്‍ വിശദീകരിച്ചു. സാമൂഹ്യ വിഷയങ്ങള്‍, ദേശ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍, ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ട തുടങ്ങിയവയും ചര്‍ച്ചയാകും. 2025 വിജയദശമി മുതല്‍ 2026 വിജയദശമി വരെയാണ് ആര്‍എസ്എസ് ശതാബ്ദി വര്‍ഷം. ഇതിന്റെ ഭാഗമായി സാമൂഹ്യ ജീവിതത്തില്‍ വലിയ പരിവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്.

പ്രധാനമായും അഞ്ചു മേഖലകളെ കേന്ദ്രീകരിച്ചാണ് പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.

സാമൂഹ്യ സമരസത: സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളും സംഘടനകളും വ്യക്തികളും തമ്മിലെ അകലം കുറയ്‌ക്കുകയും അടുപ്പം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. സാമൂഹ്യ ജീവിതത്തില്‍ പരസ്പര സഹകരണം, വിശ്വാസം എന്നിവ വര്‍ധിപ്പിക്കണം.

കുടുംബ ശാക്തീകരണം: സാമൂഹ്യ ജീവിതത്തിന്റെയും രാഷ്‌ട്ര ജീവിതത്തിന്റെയും അടിത്തറ ശക്തമാക്കുന്ന തരത്തില്‍ കുടുംബങ്ങളെ ധാര്‍മികമായി ശാക്തീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുക.

പരിസ്ഥിതി ബോധവത്കരണം: പ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ ജീവിത ശൈലി തെരഞ്ഞെടുക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുക.

സ്വാശ്രയത്വം: സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിടുമ്പോഴും പല കാര്യങ്ങള്‍ക്കും രാജ്യം മറ്റുള്ളവരെ ആശ്രയിക്കുന്ന സാഹചര്യമുണ്ട്. ഇതിനു പകരം എല്ലാ രംഗങ്ങളിലും സ്വാശ്രയത്വം കൈവരിക്കുന്ന സമൂഹവും രാജ്യവുമാകാനുള്ള ശ്രമങ്ങളുണ്ടാകണം.

പൗരധര്‍മം: സാമൂഹ്യ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പൗരധര്‍മം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അടിസ്ഥാന അവകാശങ്ങളെപ്പോലെ തന്നെ എല്ലാവര്‍ക്കും അടിസ്ഥാന കടമകളുമുണ്ടെന്ന് ഓര്‍മിക്കണം. രാഷ്‌ട്ര ജീവിതത്തെ ശക്തമാക്കാന്‍ മൗലികാവകാശങ്ങളെപ്പോലെ പൗരന്മാരുടെ കടമകളും പ്രധാനമാണ്.

ഈ അഞ്ചു രംഗങ്ങളിലും രാജ്യവ്യാപകമായി വലിയ പരിവര്‍ത്തന ശ്രമങ്ങളാണ് സംഘം ശതാബ്ദി വര്‍ഷത്തില്‍ ലക്ഷ്യമിടുന്നത്. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സംഘത്തിന്റെ ഇതേ ലക്ഷ്യത്തിന് അനുസൃതമായ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യും. പ്രവര്‍ത്തന മാര്‍ഗ രേഖ സംബന്ധിച്ച ചര്‍ച്ചകള്‍ മൂന്നു ദിവസത്തെ യോഗത്തില്‍ നടക്കും.

31നു രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന യോഗത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ, അരുണ്‍ കുമാര്‍, അലോക് കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ എന്നിവര്‍ പങ്കെടുക്കും.

വിവിധ സംഘടനകളുടെ ദേശീയ പ്രസിഡന്റുമാരും ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിമാരും യോഗത്തിനെത്തും. രണ്ടിന് വൈകിട്ടു സമാപിക്കും. പത്രസമ്മേളനത്തില്‍ ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് പ്രദീപ് ജോഷി തുടങ്ങിയവരും പങ്കെടുത്തു.

Tags: RSSSocial TransformationAkhila Bharatiya Sangh BaithakCentenary Year
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

US

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.