Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദോ? റെയില്‍വേ ട്രാക്കില്‍ 30 കിലോ ഭാരമുള്ള മരത്തടി; ലക്ഷ്യം ട്രെയിന്‍ പാളം തെറ്റിക്കല്‍; രണ്ട് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 10:39 pm IST
inIndia
ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ട്രെയിന്‍ പാളം തെറ്റിക്കാനായി റെയില്‍വേ പാളത്തില്‍ കൊണ്ടിട്ട 30 കിലോ ഭാരമുള്ള മരത്തടി

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ട്രെയിന്‍ പാളം തെറ്റിക്കാനായി റെയില്‍വേ പാളത്തില്‍ കൊണ്ടിട്ട 30 കിലോ ഭാരമുള്ള മരത്തടി

30 കിലോ ഭാരമുള്ള മരത്തടി റെയില്‍വേ ട്രാക്കില്‍ കൊണ്ടുവച്ച രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിന്‍ പാളം തെറ്റിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. റെയില്‍ പാളങ്ങളില്‍ നിന്നും ട്രെയിനുകള്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന സാധനങ്ങള്‍ അടിക്കടി കണ്ടെത്തിയതോടെ ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദ് നടത്തുന്നതിന് ആസൂത്രിത നീക്കം നടക്കുന്നതായി സംശയം ഉണരുകയാണ്.

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലാണ് ഏതാനും ദിവസം മുന്‍പ് ട്രെയിന്‍ പാളം തെറ്റിക്കാനുള്ള സംഭവം നടന്നത്. അതുവഴി കടന്നുവരുന്ന കാസ് ഗഞ്ച്-ഫാറൂഖാബാദ് പാസഞ്ചര്‍ ട്രെയിനിനെ പാളം തെറ്റിക്കുകയായിരുന്നു ലക്ഷ്യം. ഭട്ടാസയ്‌ക്കും ഷംസാബാദിനും ഇടയിലുള്ള പാളത്തിലാണ് മരത്തടി കൊണ്ടിട്ടത്. എന്നാല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് മരത്തടി കണ്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് വണ്ടി നിര്ത്തിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. കുടിച്ചു ലക്കുകെട്ട രണ്ട് യുവാക്കളാണ് മരത്തടി ട്രാക്കില്‍ കൊണ്ടുവന്നിട്ടതെന്ന് പൊലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി പറഞ്ഞു. ഒരു കര്‍ഷകനേതാവിന്റെ മകനായ ദിയോ സിങ്ങും അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ മോഹന്‍കുമാറിനെയുമാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 327(1) വകുപ്പു പ്രകാരവും 1989ലെ റെയില്‍വേ നിയമത്തിലെ 150ാം സെക്ഷന്‍ പ്രകാരവും കേസെടുത്തു. ഇരുവരെയും ജയിലില്‍ അയച്ചു. മദ്യലഹരിയില്‍ ചെയ്തതാണെന്ന് യുവാക്കല്‍ പൊലീസിനോട് സമ്മതിച്ചു. 30 കിലോഗ്രാം ഭാരമുള്ള മരത്തടിക്ക് 1.37 മീറ്റര്‍ നീളം 20 സെന്‍റിമീറ്റര്‍ വീതിയുമുണ്ട്. റെയില്‍വേയിലെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറായ സഹീര്‍ അഹമ്മദ് പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കിയിരുന്നു. സമീപപ്രദേശത്ത് ഈയിടെ മുറിച്ചു മാറ്റിയ മാവിന്റെ കടയായിരുന്നു ഇതെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ പൊലീസും ലോക്കല്‍ പൊലീസും നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.

സബര്‍മതി ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം നടന്നതായി അശ്വിനി വൈഷ്ണവ്

സബര്‍മതി ട്രെയിന്‍ പാളം തെറ്റിക്കാന്‍ ഈയിടെ ശ്രമം നടന്നതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ വെളിപ്പെടുത്തിയിരുന്നു. വാരണസിയ്‌ക്കും അംദാബാദിനും ഇടയില്‍ പാളത്തില്‍ കട്ടികൂടിയ ഒരു വസ്തുവില്‍ സബര്‍മതി എക്സ് പ്രസ് ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും അശ്വിനിവൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗത്തിന് ഇടിയുടെ ആഘാതത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഭാഗ്യത്തിന് ആളപായം സംഭവിച്ചില്ലെന്ന് മാത്രം. ഇന്‍റലിജന്‍സ് ബ്യൂറോയും യുപി പൊലീസും ഇതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

വന്ദേഭാരതിനെ പാളം തെറ്റിക്കാനും ശ്രമം

കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിനിനെ പാളം തെറ്റിക്കാനുള്ള ഗൂഢാലോചന രാജസ്ഥാനിലെ പാലിയില്‍ നടന്നിരുന്നു. വന്ദേഭാരത് ഓടുന്ന ട്രാക്കില്‍ നിന്നും പാളം തെറ്റിക്കാന്‍ ശേഷിയുള്ള വലിയൊരു സിമന്‍റ് സ്ലാബാണ് കണ്ടെത്തിയത്. വന്ദേഭാരതിനെ പാളം തെറ്റിക്കാന്‍ ശേഷിയുള്ള വലിയ സിമന്‍റ് സ്ലാബില്‍ വന്ദേഭാരതിന്റെ എഞ്ചിന്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഏകദേശം എട്ട് മിനിറ്റോളമാണ് മുന്നോട്ട് നീങ്ങാനാകാതെ ഇടിച്ചുനിന്നശേഷമാണ് ട്രെയിന്‍ നിന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായില്ല.

ഭാരതത്തിലെ തീവണ്ടികളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് കൊടുംഭീകരന്‍

ഇതിനിടെ, ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിലെ സ്ലീപ്പര്‍ സെല്ലുകളോട് (ഗൂഢപ്രവര്‍ത്തനം നടത്തുന്ന സംഘങ്ങള്‍) ആഹ്വാനം ചെയ്യുന്ന ഘോരിയുടെ വീഡിയോ പുറത്തുവന്നതോടെ ജാഗരൂകരായി രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍. ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും ഇയാളാണ്. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് ഉണ്ടെന്ന സംശയം ബലപ്പെടുന്നത്.

Tags: FarrukhabadtrainderailmenttrainUttarpradeshTrainaccidentIndianrailwaysVandeBharatderailmenttrainjihadAshwiniVaishnaw
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.