Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ ആക്രമണങ്ങളെ അപലപിച്ച് നാല് ശങ്കരാചാര്യന്മാർ; ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ചൈന ബംഗ്ലാദേശിനെ ഉപയോഗിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 01:13 pm IST
inIndia

ന്യൂദൽഹി: ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യയിലെ നാല് ശങ്കരാചാര്യന്മാർ. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ആക്രമണത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ പുരി ശങ്കരാചാര്യർ സ്വാമി നിശ്ചലാനന്ദ സരസ്വതി ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദുക്കൾ സമാധാനപ്രിയരാണ്. അവർ സുരക്ഷിതമായിരിക്കുമ്പോൾ രാജ്യവും സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലെ ഇത്തരം അക്രമങ്ങൾക്ക് പിന്നിൽ ചൈനയുടെ ഗൂഢാലോചനയാണ്. ചൈനയിൽ മസ്ജിദുകൾ നശിപ്പിക്കപ്പെടുകയും മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്നു. ഇപ്പോൾ, ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ചൈന ബംഗ്ലാദേശിനെ ഉപയോഗിക്കുന്നു. ഇക്കാര്യം ബംഗ്ലാദേശ് മനസിലാക്കണം. ഇല്ലെങ്കിൽ വരും നാളുകളിൽ അതിന്റെ ദൂഷ്യഫലങ്ങൾ അവർ തന്നെ അനുഭവിക്കേണ്ടി വരും – സ്വാമി നിശ്ചലാനന്ദ് സരസ്വതി പറഞ്ഞു.

അതേസമയം, ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സർക്കാരുകൾ ഹിന്ദുക്കളുടെ ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ദ്വാരക ശങ്കരാചാര്യ സ്വാമി സദാനന്ദ സരസ്വതി ആവശ്യപ്പെട്ടു. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളുടെ സ്ഥിതി നല്ലതല്ല. കഴിഞ്ഞ 50 വർഷമായി അവരവിടെ പീഡനങ്ങൾക്ക് ഇരയാവുകയാണ്. ഇങ്ങനെ പീഡനങ്ങൾക്ക് ഇരയാവാൻ ഹിന്ദുക്കൾ എന്ത് തെറ്റാണ് ചെയ്തത്. എന്തിനാണ് അവരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത്. എന്തുകൊണ്ട് ക്ഷേത്രങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാം ഉടൻ പരിഹാരം കാണണം. അല്ലാത്ത പക്ഷം ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ, അവർ എവിടെ ജീവിച്ചാലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അവരെ സഹായിക്കാൻ ആരുമുണ്ടാകില്ല എന്നത് ഒരു കീഴ്വഴക്കമായി മാറും,- അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള കൊലപാതകങ്ങളും അവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ആരാണ് നടത്തുന്നതെന്ന് ചിന്തിക്കാൻ സദാനന്ദ സരസ്വതി ഇന്ത്യയിലെ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തു. ബംഗ്ലാദേശിൽ ഇപ്പോഴും 1.25 കോടിയോളം ഹിന്ദുക്കളുണ്ട്. ഇത്രയും വലിയ സംഖ്യയുണ്ടായിട്ടും അവർ പ്രതിസന്ധികൾ നേരിടുകയാണെന്ന് ആലോചിക്കണം. ആരാണ് അവിടെ കൊലപാതകം നടത്തുന്നതെന്ന് ഇന്ത്യയിലെ മുസ്ലീങ്ങൾ ചിന്തിക്കണം – ദ്വാരക ശങ്കരാചാര്യർ പറഞ്ഞു.

കൊള്ളയും ആക്രമണങ്ങളും കൊലപാതകങ്ങളും ആവർത്തിക്കുന്ന ബംഗ്ലാദേശിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി കാഞ്ചി ങ്കരാചാര്യ ശങ്കര വിജയേന്ദ്ര സരസ്വതി പ്രത്യേക പ്രാർത്ഥനകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിൽ സമാധാനത്തിനും സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തു, ഹിന്ദുക്കളുടെ അസ്തിത്വവും ധകേശ്വരി മന്ദിർ ഉൾപ്പെടെയുള്ള ചരിത്രപരമായ ഹിന്ദു ക്ഷേത്രങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിനിരയായ ഹിന്ദുക്കളെ രക്ഷിക്കാൻ ഇന്ത്യൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ജ്യോതിർമഠ് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി ആവശ്യപ്പെട്ടു. ബംഗ്ലാദേശി ഹിന്ദുക്കളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവിമുക്തേശ്വരാനന്ദ്, ഏത് രാജ്യത്തും പീഡനം നേരിടുന്ന ഹിന്ദുക്കളെ അവരുടെ നാടായ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾ സംരക്ഷിക്കപ്പെടണം. അവർക്ക് ഭൂമിയും സുരക്ഷയും നൽകാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, അവരുടെ ഭക്ഷണവും മറ്റ് ആവശ്യങ്ങളും ഞങ്ങൾ പരിപാലിക്കും, ഒരിക്കലും അവർ ബാധ്യതയായി മാറാൻ അനുവദിക്കില്ല. ആയിരക്കണക്കിന് ബംഗ്ലാദേശികൾ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് സർക്കാർ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Tags: indiahinduBengladeshsankaracharya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.