Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗ്ലാദേശ് കലാപം; പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു: മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 11:38 pm IST
in Kerala
ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംഘടിപ്പിച്ച 'കത്തുന്ന ബംഗ്ലദേശ്' സംവാദം മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംഘടിപ്പിച്ച 'കത്തുന്ന ബംഗ്ലദേശ്' സംവാദം മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ബംഗ്ലാദേശില്‍ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന കലാപം പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു എന്ന് മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

അയല്‍പക്കത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുദ്ദേശിച്ചുള്ള നീക്കത്തെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് എതിര്‍ത്തെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംഘടിപ്പിച്ച ‘കത്തുന്ന ബംഗ്ലദേശ്’ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ കലാപത്തെത്തുടര്‍ന്ന് നമ്മുടെ രാജ്യത്തും ഇത്തരം സാഹചര്യങ്ങളും സംഭവങ്ങളും എന്നുണ്ടാകുമെന്ന ചോദ്യങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്നത് ഏറെ ആശങ്കയും ഉത്കണ്ഠയുമുണ്ടാക്കുന്നതാണ്. ഏത് രാജ്യത്തും സ്ഥിരതയുള്ള ഭരണവും ജനക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരും ഉണ്ടാകണമെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നയം. ഒരു രാജ്യത്തെയും അസ്ഥിരപ്പെടുത്താനോ ആ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യാനോ നമ്മളൊരിക്കലും മുതിര്‍ന്നിട്ടില്ല. ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളായാല്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും മൗനി ബാബകളാവുമെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. ഹിന്ദു ന്യൂനപക്ഷത്തിന് ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലെന്നതാണോ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാടെന്നും മുരളീധരന്‍ ചോദിച്ചു.

അയല്‍പക്കത്ത് സുസ്ഥിരമായ ജനാധിപത്യ ഭരണകൂടങ്ങള്‍ ഉണ്ടാവണമെന്നതാണ് ഇന്ത്യയുടെ താല്‍പര്യം. എന്നാല്‍ ബംഗ്ലാദേശില്‍ കുഴപ്പമുണ്ടാക്കുന്ന ജമാ അത്തെ ഇസ്ലാമിക്ക് ബംഗ്ലാ വികാരമോ ജനാധിപത്യ ബോധമോ ഇല്ലെന്നും മതവികാരം മാത്രമാണ് ഉള്ളതെന്നും മുരളീധരന്‍ പറഞ്ഞു. ഹിന്ദു സമൂഹത്തിന് നേരെ അക്രമം നടന്നാല്‍ കണ്ടില്ല എന്ന് നടിക്കുന്നവരുടെ കാപട്യം ജനം തിരിച്ചറിയും. ലോകാസമസ്താ സുഖിനോ ഭവന്തു എന്നതാണ് ഭാരതത്തിന്റെ ആപ്തവാക്യം. ദലൈലാമ മുതല്‍ ഷേഖ് ഹസീന വരെ അഭയം തേടി ഇന്ത്യയില്‍ വരുന്നതിന്റെ കാരണം നമ്മുടെ സനാതനപാരമ്പര്യമാണ്. ഒരു മത തീവ്രവാദത്തിനും നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ ശക്തിയെ തകര്‍ക്കാനായിട്ടില്ല. അതിന്റെ കാരണം ഈ രാജ്യത്തെ ഭൂരിപക്ഷം ഹിന്ദുക്കളാണ് എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കോ കണ്‍വീനര്‍ യുവരാജ് ഗോകുല്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ കണ്‍വീനര്‍ സന്തോഷ്, സംസ്ഥാന സമിതിയംഗം ഡോ. പി.എസ.് മഹേന്ദ്രകുമാര്‍, അര്‍ജുന്‍ മാധവ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: V. MuralidharanCitizenship Amendment ActBangladesh insurgency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.