Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് ഹിന്‍ഡന്‍ബര്‍ഗ് പ്രതികാരം ചെയ്യുന്നു, എന്നെ തേജോവധം ചെയ്യുന്നു: മാധബി പുരി ബുച്ച്

അദാനിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പുതിയ റിപ്പോര്‍ട്ടിലൂടെ ഹിന്‍ഡന്‍ബര്‍ഗ് തനിക്കെതിരെ പ്രതികാരം ചെയ്യുകയാണെന്ന് സെബി അധ്യക്ഷ മാധബി പുരി ബുച്ച്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 05:17 pm IST
in Business

ന്യൂദൽഹി: അദാനിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പുതിയ റിപ്പോര്‍ട്ടിലൂടെ ഹിന്‍ഡന്‍ബര്‍ഗ് തനിക്കെതിരെ പ്രതികാരം ചെയ്യുകയാണെന്ന് സെബി അധ്യക്ഷ മാധബി പുരി ബുച്ച്. തന്റെ എല്ലാ നിക്ഷേപങ്ങളെക്കുറിച്ചും സെബിയെ നേരത്തെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു.

പുതിയ റിപ്പോര്‍ട്ടിലൂടെ ഹിൻഡൻബർഗ് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമൊഴുക്കിയ കടലാസ് കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് ശനിയാഴ്ച രാത്രി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചിരിക്കുന്നത്. ഏത് ഏജൻസിക്കും തന്നെക്കുറിച്ചുള്ള എന്ത് രേഖകളും നൽകാൻ തയ്യാറാണെന്നും മാധബി പറഞ്ഞു.

“എന്റെ ജീവിതവും ധനകാര്യ ഇടപാടുകളും ഒരു തുറന്ന പുസ്തകമാണ്. വ്യക്തിപരമായ ധനകാര്യ ഇടപാടുകളുടെ മുഴുവന്‍ വിവരങ്ങളും അപ്പോഴപ്പോള്‍ സെബിയ്‌ക്ക് നല്‍കിയിട്ടുള്ളതുമാണ്. ഞങ്ങളുടെ ഏത് ധനകാര്യ കണക്കുകളും ഇടപാടുകളും വെളിപ്പെടുത്തതിന് യാതൊരു വിരോധവുമില്ല. ഇക്കാര്യത്തില്‍ ഒരു സുതാര്യത ഉണ്ടാക്കാന്‍ ഞങ്ങളുടെ മുഴുവന്‍ അക്കൗണ്ട് വിശദാംശങ്ങളും പുറത്തുവിടും.”-മാധബി പറഞ്ഞു.

അദാനിക്കെതിരായ സെബിയുടെ അന്വേഷണം മന്ദഗതിയിലാക്കിയത് അദാനിയും മാധബി പുരി ബുച്ചും തമ്മിലുള്ള ബന്ധം മൂലമാണെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അദാനിക്കെതിരെ മുന്‍പ് ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ വൻ വെളിപ്പെടുത്തലുകളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസർച്ചിന്റെ ആദ്യ റിപ്പോർട്ട് പുറത്തുവന്നത്. അദാനി വിദേശത്ത് നിന്നും വിവിധ അദാനി കമ്പനികള്‍ക്ക് കള്ളപ്പണം ഒഴുക്കിയെന്നും അത് വഴി അദാനി കമ്പനികളുടെ ഓഹരികളുടെ വില പെരുപ്പിച്ച് കാട്ടിയെന്നുമായിരുന്നു ഒരു ആരോപണം. ഓഹരി വില കൂട്ടിക്കാണിക്കുക വഴി അദാനി കൂടുതല്‍ വായ്‌പകള്‍ സംഘടിപ്പിച്ചുവെന്നുമാണ് കഴിഞ്ഞ വര്‍ഷം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ കൂപ്പുകുത്തുക വഴി അദാനിയുടെ 12.5 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

Tags: AdaniMadhabiPuriBuchHindenburgresearchHindenbergReportSEBIChief
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

India

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.