Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാകിസ്ഥാന്റെ തീക്കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 04:55 am IST
in Editorial

കാര്‍ഗില്‍ വിജയത്തിന്റെ കാല്‍ നൂറ്റാണ്ട് ആഘോഷം വിജയകരമായി നടക്കുന്നതിനിടെ ജമ്മു-കാശ്മീരില്‍ പാകിസ്ഥാന്റെ തീക്കളിക്ക് ശക്തമായ താക്കീതാണ് ഭാരതസൈന്യം നല്‍കിയത്. പാക് അതിര്‍ത്തിക്കു സമീപം കുപ്‌വാരയിലാണ് ഭീകരരും പാക് സൈനികരും തീക്കളിക്ക് ഒരുങ്ങിയത്. ഭാരത സുരക്ഷാസേന നല്‍കിയ തിരിച്ചടിയില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ചു ഭാരത സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ കുപ്‌വാര, മച്ചല്‍ സെക്ടറിലായിരുന്നു വെടിവെപ്പ്. പരിക്കേറ്റവരില്‍ ഒരു മേജറും ഉള്‍പ്പെടുന്നു. പാക് സൈന്യത്തിലെ പ്രത്യേക ഗ്രൂപ്പില്‍പ്പെട്ടവര്‍ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് അക്രമം. മണിക്കൂറുകള്‍ നീണ്ടുനിന്ന വെടിവെപ്പില്‍ രണ്ടു ഭീകരര്‍ രക്ഷപ്പെട്ടു. ബുധനാഴ്ചയും കുപ്‌വാരയിലുണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെന്ന് കാര്‍ഗില്‍ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചിരുന്നു. ഏറ്റുമുട്ടലിനൊരുങ്ങിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കമുണ്ടായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് പാകിസ്ഥാന്‍ വീണ്ടും അക്രമത്തിന് മുതിര്‍ന്നിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പോര്‍വിളിയും ഭീകരരെ താലോലിക്കുകയും ചെയ്യുന്നത്. അതിനെ നേരിടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ട് നിയന്ത്രണത്തില്‍ സര്‍പ്പവിനാശ് 2-0 ഓപ്പറേഷന്‍ ടീമിന് നേതൃത്വം നല്‍കിയിട്ടുണ്ട്. 3000 സൈനികരെ കാശ്മീരിലേക്ക് കൂടുതല്‍ നിയമിച്ചിട്ടുണ്ട്. 2019 ല്‍ കാശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കുകയും കാശ്മീരിനെ വിഭജിക്കുകയും ചെയ്തശേഷം ഭീകരര്‍ ഉള്‍വലിഞ്ഞതാണ്. അതാണിപ്പോള്‍ ഒരുക്കൂട്ടി രംഗത്തുവന്നിരിക്കുന്നത്. ഭീകരര്‍ ഉള്‍പ്പെടുന്ന പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) ആണ് ആക്രമണത്തിനു പിന്നിലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. മൂന്നു നുഴഞ്ഞുകയറ്റക്കാര്‍ സൈന്യത്തിനു നേരേ ഗ്രനേഡ് എറിഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ സൈന്യം
തിരിച്ചടിച്ചു. ഇതില്‍ ഒരു നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു. രണ്ടു പേര്‍ പാക് അധീന കശ്മീരിലേക്ക് കടന്നുകളഞ്ഞതായും സൈന്യം അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സൈനികര്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പാ
കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം എന്നതിന്റെ ചുരുക്കമാണ് ബാറ്റ്. ഭാരതത്തില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുന്ന സംഘം. പാകിസ്ഥാന്റെ സ്‌പെഷല്‍ സര്‍വീസസ് ഗ്രൂപ്പിലെ അംഗങ്ങളാണ് ബാറ്റിന്റെ നട്ടെല്ല്. കരസേനാംഗങ്ങള്‍ക്കൊപ്പം ഭീകരരും ഇതില്‍ അംഗങ്ങളാണ്. പാക് സേനയാണ് ഇവരെ പരിശീലിപ്പിക്കുന്നതെന്നാണ് വിവരം.

കുപ്‌വാര ജില്ലയില്‍ മാച്ചില്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ കഴിഞ്ഞദിവസം രാവിലെ ആയിരുന്നു ആക്രമണം. നുഴഞ്ഞുകയറിയ പാകിസ്ഥാനിയെ ഭാരത സൈന്യം വധിച്ചു. ഇയാള്‍ ഭീകരനോ പാക് സൈനികനോ എന്ന് വ്യക്തമല്ല. ഇയാളുടെ റൈഫിളും കഠാരയും കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരര്‍ പാക് അധിനിവേശ കാശ്മീരിലേക്ക് രക്ഷപ്പെട്ടു. ജില്ലയിലെ കാംകാരി പോസ്റ്റിനു സമീപം മൂന്ന് ഭീകരര്‍ നുഴഞ്ഞുകയറിയതായി വിവരം ലഭിച്ചിരുന്നു. ഭീകരര്‍ ഗ്രനേഡ് എറിയുകയും ഭാരത പോസ്റ്റിന് നേരെ വെടിവെക്കുകയും ചെയ്തു. സേന തിരിച്ചടിച്ചതോടെ മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ നീണ്ടു. വെടിയേറ്റ യുപി സ്വദേശിയായ മോഹിത് റാഥോഡ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. ജമ്മുകാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. അതിര്‍ത്തിയിലെ കുപ്‌വാര, രജൗരി, പൂഞ്ച്, ദോഡ മേഖലകളില്‍ ഭീകരാക്രമണം വര്‍ദ്ധിച്ചിരിക്കയാണ്. ഈ മാസം 11 സൈനികരാണ് വീരമൃത്യു വരിച്ചത്. വിദഗ്‌ദ്ധ പരിശീലനം കിട്ടിയ അന്‍പതോളം പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ നിര്‍മിത, നൈറ്റ് വിഷന്‍ സങ്കേതമുള്ള എം 4 കാര്‍ബൈന്‍ റൈഫിളുകള്‍ ഇവരുടെ പക്കലുണ്ട്. ഭാരതവിരുദ്ധ ഓപ്പറേഷന് പാക് സേനയുടെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പും (എസ്എസ്ജി) പാക് കരസേനയും വ്യോമസേനയും പരിശീലനം നല്‍കും. പാക് അതിര്‍ത്തി സേനയായ റേഞ്ചേഴ്‌സിന്റെയും ഭീകരസംഘടനകളുടെയും പിന്തുണ. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തും. പാക് സൈനിക വേഷത്തിലായിരിക്കും ഭീകരരും. പിടിക്കപ്പെട്ടാല്‍ ഭീകരര്‍ ആണെന്ന് പറഞ്ഞ് പാകിസ്ഥാന്‍ കൈ ഒഴിയുകയാണ് പതിവ്. ഇതുകൂടി മനസിലാക്കി തിരിച്ചടി നല്‍കുക തന്നെ വേണം.

Tags: indian armyPICKKashmirPakistani terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

India

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.