Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചക്രവ്യൂഹത്തില്‍ പി.സി. ചാക്കോ; കലങ്ങിമറിഞ്ഞ് എന്‍സിപി രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 02:53 pm IST
in Kerala

തൃശ്ശൂര്‍: കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്ന പരാതിയുയര്‍ത്തി എന്‍സിപിയിലെത്തി സംസ്ഥാന പ്രസിഡന്റായ പി.സി. ചാക്കോയ്‌ക്ക് ഇടതുപക്ഷവും മടുക്കുന്നു. മുതിര്‍ന്ന നേതാവായിട്ടും ഇടതുമുന്നണി വ്യക്തിപരമായി പരിഗണിക്കുന്നില്ലെന്ന പരാതിക്കൊപ്പം പാര്‍ട്ടിക്കകത്ത് ഉയരുന്ന സമ്മര്‍ദങ്ങളും ചാക്കോയുടെ മനംമടുപ്പിച്ചെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പിഎസ്സിയിലേക്കുള്ള എന്‍സിപി പ്രതിനിധിയുടെ നിയമനവുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന കോഴ ആരോപണം ബലപ്പെടുന്നതാണ് ചാക്കോയുടെ സമ്മര്‍ദം കൂട്ടുന്നത്. പിഎസ്സി അംഗ നിയമനവുമായി നടന്ന കോഴ സംബന്ധിച്ച ചാക്കോയുടെ ബന്ധുവിന്റെ ഫോണ്‍ സംഭാഷണം പുറത്തായത് ചാക്കോയെ ഏറെ സമ്മര്‍ദത്തിലാക്കിയിരിക്കുന്നു. ചാക്കോയുടെ ഒപ്പംനിന്ന് ഇപ്പോള്‍ മറുകണ്ടം ചാടിയയാളാണ് ഫോണ്‍ സംഭാഷണം മറുപക്ഷത്ത് എത്തിച്ചത്. കോണ്‍ഗ്രസിലേക്കുള്ള മടക്കം പോലും ചാക്കോ ആലോചിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മന്ത്രിയെ മാറ്റുന്ന കാര്യവും ആലോചനയിലുള്ളതായാണ് വിവരം.

കേരളത്തില്‍ മന്ത്രിയും ദീര്‍ഘകാലം ലോക്സഭ അംഗവുമായിരുന്ന ചാക്കോ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസില്‍ നിന്ന് എന്‍സിപിയിലെത്തിയത്. കോണ്‍ഗ്രസിലുള്ളപ്പോഴും ശരദ് പവാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചാക്കോക്ക് സംസ്ഥാന പ്രസിഡന്റ് പദവിയും ലഭിച്ചു. എന്‍സിപിക്ക് കിട്ടിയ മന്ത്രി പദവി എ.കെ. ശശീന്ദ്രനാണ് പാര്‍ട്ടി നല്കിയത്. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വേണമെന്ന് തുടക്കം മുതല്‍ ആവശ്യമുന്നയിച്ചിരുന്ന കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന്റെ ആവശ്യത്തോട് ചാക്കോയും എന്‍സിപി നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പാര്‍ട്ടി ഉള്‍പ്പെട്ട പിഎസ്സി കോഴ വിവാദം ശക്തിയാര്‍ജിച്ചതോടെ ഈ മാറ്റത്തിന് ചാക്കോ തയാറാവുമെന്ന ശക്തമായ വികാരമാണ് പാര്‍ട്ടിക്കകത്തുള്ളവര്‍ പങ്കുവെക്കുന്നത്. ചാക്കോയ്‌ക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ മുന്‍ മാധ്യമ പ്രവര്‍ത്തകനായ നേതാവ് അതിവേഗമാണ് ചാക്കോയുടെ വിശ്വസ്തനായി മാറിയത്.

ഇദ്ദേഹം പാര്‍ട്ടി പദവികളിലും മന്ത്രിയുടെ സ്റ്റാഫിലും എത്തി. ഇദ്ദേഹമാണ് പിഎസ്സി കോഴവിവാദത്തിലും ഉള്‍പ്പെട്ടത്. പിന്നാലെ അദ്ദേഹത്തെ പദവികളില്‍ നിന്ന് നീക്കി. ഇതിന് പിന്നാലെ കോഴയിഴപാടിലെ തെളിവുകള്‍ തോമസ് കെ. തോമസിന് കൈമാറിയെന്നാണ് വിവരം. ഇതുവെച്ചുള്ള വിലപേശലാണ് എക്കാലവും ശശീന്ദ്രനെ പിന്തുണച്ചിരുന്ന ചാക്കോയെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നതെന്നാണ് പറയുന്നത്.

ശശീന്ദ്രന്‍ പാര്‍ട്ടിക്ക് വഴങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ തോമസ് കെ. തോമസ് വന്നാല്‍ ഭരണത്തിലെ നിയന്ത്രണം നഷ്ടമാകുമോ എന്ന ഭയവും ചാക്കോക്കുണ്ട്. മന്ത്രി മാറ്റത്തെ ശശീന്ദ്രന്‍ വിഭാഗം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാനൊരുങ്ങുമ്പോഴും ആ പക്ഷത്തെ പ്രമുഖനടക്കം ചാക്കോയുമായി പുലര്‍ത്തുന്ന അടുപ്പം ഈ നീക്കത്തെ വിജയിപ്പിക്കുമോ എന്ന ശങ്കയുമുണ്ട്. പിഎസ്സി കോഴവിവാദത്തില്‍ തോമസ് കെ. തോമസ് എംഎല്‍എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യണമെന്ന ആവശ്യമുയര്‍ത്തി എന്‍സിപി അജിത് പവാര്‍ പക്ഷം 27ന് പിഎസ്സി ഓഫിസ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഭാഗത്തിന്റെ നേതാവ് മുഹമ്മദ് കുട്ടി തോമസ് കെ. തോമസിന്റെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന നേതൃയോഗം ഇടതുസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ചാക്കോയുടെ അനുമതിയോടെ അവതരിപ്പിച്ച പ്രമേയത്തില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം കടുത്ത അതൃപ്
തിയിലാണ്. പാര്‍ട്ടികളുടെ അവകാശവാദങ്ങള്‍ക്കപ്പുറം ഇടതുമുന്നണിയിലും സര്‍ക്കാരിലും മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

Tags: NcpAK SaseendranP C CHACKOUDF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

പുതിയ വാര്‍ത്തകള്‍

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.