Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസന സ്വപ്‌നങ്ങള്‍ പങ്കുവച്ച് സുരേഷ്‌ഗോപി; ജനങ്ങളുടെ ആവശ്യങ്ങള്‍ പ്രധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 02:06 am IST
in Kerala
ആയുഷ് വകുപ്പിന്റെ കീഴില്‍ അയ്യന്തോളില്‍ ആരംഭിച്ച ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം
ചെയ്യാനെത്തിയ സുരേഷ് ഗോപിക്ക് മേയര്‍ എം.കെ. വര്‍ഗീസ് ഉപഹാരം നല്കുന്നു

ആയുഷ് വകുപ്പിന്റെ കീഴില്‍ അയ്യന്തോളില്‍ ആരംഭിച്ച ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയ സുരേഷ് ഗോപിക്ക് മേയര്‍ എം.കെ. വര്‍ഗീസ് ഉപഹാരം നല്കുന്നു

തൃശ്ശൂര്‍: പ്രകടനപത്രികയില്‍ പറഞ്ഞതിനപ്പുറം ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വികസന പദ്ധതികള്‍ക്ക് രൂപം നല്കുമെന്ന് കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് തൃശ്ശൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന കാര്യത്തില്‍ തന്റെ മുന്‍ഗണനയല്ല, ജനങ്ങളുടെ മുന്‍ഗണനയാണ് പ്രധാനം. ഒട്ടേറെ വികസന പദ്ധതികള്‍ മനസിലുണ്ട്. ഉദ്യോഗസ്ഥരുമായും മറ്റ് മന്ത്രിമാരുമായും ഇത് ചര്‍ച്ച ചെയ്ത് വരികയാണ്. തൃശ്ശൂര്‍-ഗുരുവായൂര്‍-തിരൂര്‍ റെയില്‍വേ ലൈനിന്റെ കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചിട്ടുണ്ട്. നാഗപട്ടണം മുതല്‍ തൃശ്ശൂര്‍ വരെ നീളുന്ന തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് വികസനം പരിഗണനയിലുണ്ട്. കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടണമെന്നാണ് അഭിപ്രായം. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയിലാണ്. തൃശ്ശൂരിന്റെ എംപിയാണെങ്കിലും വികസന കാര്യത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റേയും പ്രതിനിധി എന്ന നിലയിലാണ് താന്‍ സംസാരിക്കുന്നത്. സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ എയിംസ് യാഥാര്‍ത്ഥ്യമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വലിയ സുരക്ഷാ ഭീഷണിയാണ്. ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കണം. ജലസംഭരണത്തിനും വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാനും സുരക്ഷയ്‌ക്കും ഇതാവശ്യമാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയ സഹായത്തിനായി ഐഎസ്ആര്‍ഒ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്. ഡാമില്‍ നിന്നുള്ള മണ്ണ് നീക്കുന്നത് കളിമണ്‍ പാത്ര നിര്‍മാണത്തിനും ഓട് നിര്‍മാണത്തിനും ഉപയോഗിക്കണം. പതിനായിരങ്ങള്‍ക്ക് തൊഴിലും വരുമാനവുമാകും. കേരളതീരത്തെ സമുദ്രത്തില്‍ പെട്രോളിയം പര്യവേഷണത്തിനും ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ളവരുടെ ശാസ്ത്രീയ സഹായം തേടിയിട്ടുണ്ട്.

ദേശീയപാത 44ല്‍ മണ്ണുത്തിയില്‍ നിന്ന് ദേശീയപാത 66 ചാവക്കാട് ഭാഗത്തേക്ക് ബൈപാസ് പരിഗണനയിലുള്ള വിഷയമാണ്. തൃശ്ശൂര്‍ നഗരത്തിലെ ഗതാഗതക്കുരക്ക് പരിഹരിക്കാന്‍ ഇത് സഹായകമാകും. ഇക്കാര്യത്തില്‍ തൃശ്ശൂര്‍ നിവാസികളുടെയും കച്ചവടക്കാരുടെയും താത്പര്യം കൂടി കണക്കിലെടുക്കും.

തൃശ്ശൂര്‍ ജില്ലയുടെ തീരമേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഒരു വലിയ തൊഴില്‍ സംരംഭം ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. തീരപ്രദേശത്തെ ദരിദ്ര ജനവിഭാഗങ്ങളുടെ തൊഴിലും വരുമാന വര്‍ധനവും ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. ഇക്കാര്യത്തില്‍ കൂടുതല്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. വികസന പദ്ധതികള്‍ വരുമ്പോള്‍ തുരങ്കം വയ്‌ക്കാന്‍ പലരും ഉണ്ടാകും. വികസന പദ്ധതികള്‍ പ്രകൃതിക്ക് ദോഷമുണ്ടാക്കുന്നതാകരുതെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിലെ കണ്ടല്‍ പാര്‍ക്കില്‍ കോണ്‍ക്രീറ്റ് നിര്‍മിതികളാണ് ഇന്ന് ഏറെയും. ഈ സമീപനം ശരിയല്ല.

ഉദ്ഘാടനങ്ങള്‍ക്ക് പണം വാങ്ങുന്നതില്‍ വിവാദത്തിന് കാര്യമില്ല. പൊതുപരിപാടികളുടെ കാര്യമല്ല പറഞ്ഞത്. സ്വകാര്യ-വാണിജ്യ പരിപാടികളുടെ കാര്യമാണ്. അതില്‍ നിന്ന് ഒരു ചില്ലിക്കാശ് പോലും താന്‍ എടുക്കില്ലെന്നും ആ പണം പാവപ്പെട്ടവരെ സഹായിക്കാന്‍ ഉപയോഗിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അക്കാര്യം ചില മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഒ. രാധിക, സെക്രട്ടറി പോള്‍ മാത്യു, വൈസ് പ്രസിഡണ്ട് അരുണ്‍ എഴുത്തഛന്‍ എന്നിവരും സംസാരിച്ചു.

സുരേഷ് ഗോപിയില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയെന്ന് മേയര്‍

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയെന്ന് മേയര്‍ എം.കെ.വര്‍ഗീസ്. സംസ്ഥാനത്തിനാകെ ഗുണമുണ്ടാകുന്ന വലിയ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ സുരേഷ് ഗോപിക്ക് കഴിയുമെന്നാണ് താന്‍ കരുതുന്നത്.
മുമ്പത്തെ എംപിമാര്‍ പഞ്ചായത്തും കോര്‍പ്പറേഷനും ചെയ്യേണ്ട കാര്യങ്ങളാണ് ചെയ്തിരുന്നത്. വലിയ സംരംഭങ്ങളാണ് സുരേഷ് ഗോപിയുടെ മനസിലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മേയറോട് എന്നും ആദരവും സ്‌നേഹവുമെന്ന് സുരേഷ് ഗോപി.

ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി കാര്യങ്ങള്‍ നടപ്പാക്കാന്‍ മേയര്‍ക്കായെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ആയുഷ് വകുപ്പിന്റെ കീഴില്‍ അയ്യന്തോളില്‍ ആരംഭിച്ച ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ചടങ്ങില്‍ മേയര്‍ അധ്യക്ഷനായിരുന്നു. ഡപ്യൂട്ടി മേയര്‍ എം.എല്‍ റോസി, ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍.പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.

 

Tags: suresh gopiDevelopment dreams
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.