തിരുവനന്തപുരം: വാമനപുരം നദിയിൽ വിദ്യാർഥിയുൾപ്പെടെ രണ്ടുപേർ മുങ്ങി മരിച്ചു. വള്ളക്കടവ് സ്വദേശി ബിനു (37) , പാലോട് കാലൻ കാവ് സ്വദേശി കാർത്തിക് (15) എന്നിവരാണ് മരിച്ചത്. കാർത്തിക് വിതുര സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഉച്ചയ്ക്ക് 3.30 നാണ് സംഭവം.
പാലോട് പൊട്ടൻചിറയിൽ കുളിയ്ക്കാനിറങ്ങിയപ്പോഴാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
കാർത്തിക് വിതുര സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര് കാർത്തികിനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്തു. ബിനുവിന്റെ മൃതദേഹം പാലോട് ഗവ.ആശുപത്രിയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: