Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മോദി 3.0: കരുത്തോടെ നയിക്കാന്‍ ഇവര്‍

പി.ഷിമിത്ത് by പി.ഷിമിത്ത്
Jun 14, 2024, 03:50 am IST
in Main Article
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ എന്നിവര്‍ക്കൊപ്പം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ എന്നിവര്‍ക്കൊപ്പം.

മൂന്നാമതും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായപ്പോള്‍ ഭാരതം ഉറ്റുനോക്കിയത് ആരെല്ലാം അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഉണ്ടാകും എന്നതാണ്. 2014 ലും 2019 ലും സസ്‌പെന്‍സുകള്‍ നിറഞ്ഞതായിരുന്നു മോദിയുടെ മന്ത്രിസഭാ രൂപീകരണം. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. സവിശേഷതകള്‍ നിറഞ്ഞതാണ് മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയും. പ്രധാനമന്ത്രിക്കു പുറമെ 71 പേരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. ഇതില്‍ 30 പേര്‍ക്ക് കാബിനറ്റ് പദവിയാണ്. സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമുണ്ട്. 61 പേര്‍ ബിജെപിയില്‍ നിന്നാണെങ്കില്‍ 11 പേര്‍ സഖ്യകക്ഷികളില്‍ നിന്നാണ്.

പരിചയ സമ്പന്നരും പുതുമുഖങ്ങളും

കേന്ദ്രമന്ത്രിസഭയില്‍ പരിചയ സമ്പത്തുള്ളവര്‍ക്കും പുതുമുഖങ്ങള്‍ക്കും ഒരു പോലെ അവസരം നല്കിയിട്ടുണ്ട്. 43 മന്ത്രിമാര്‍ മൂന്നിലധികം തവണ പാര്‍ലമെന്റില്‍ എത്തിയവരാണ്. 39 പേര്‍ക്ക് മന്ത്രിയായതിന്റെ മുന്‍പരിചയം ഉണ്ട്. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിയും അഡ്വ.ജോര്‍ജ്ജ് കുര്യനും ഉള്‍പ്പടെ 33 പേര്‍ പുതുമുഖങ്ങളാണ്.

പ്രായം കൂടിയവരും കുറഞ്ഞവരും

മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം സിവില്‍ ഏവിയേഷന്‍ വകുപ്പു മന്ത്രി കെ. റാം മോഹന്‍ നായിഡു ആണ്. 36 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. മൂന്നാം തവണയാണ് ലോക്സഭയില്‍ എത്തുന്നത്. എംഎസ്എംഇ വകുപ്പിന്റെ ചുമതലയുള്ള ജിതിന്‍ റാം മാഞ്ചിയാണ് ഏറ്റവും പ്രായം കൂടിയ മന്ത്രി. 79 വയസ്സ്. ആറ് മന്ത്രിമാരുടെ പ്രായം 45ല്‍ താഴെയാണ്. 70 വയസ്സു കഴിഞ്ഞ ഒന്‍പത് മന്ത്രിമാരുണ്ട്.

ഏഴ് മുന്‍മുഖ്യമന്ത്രിമാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ഏഴ് മുന്‍ മുഖ്യമന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് (ഉത്തര്‍പ്രദേശ്), കൃഷി-കര്‍ഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ (മധ്യപ്രദേശ്), ഭവന – നഗര വികസന, ഊര്‍ജ്ജ മന്ത്രി മനോഹല്‍ ലാല്‍ ഖട്ടര്‍(ഹരിയാന), തുറമുഖ, ഷിപ്പിംഗ്, ജലപാതാ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍(അസം), ഉരുക്ക്- ഖന വകുപ്പ് മന്ത്രി എച്ച്.ഡി. കുമാരസ്വാമി (കര്‍ണാടക), എംഎസ്എംഇ വകുപ്പ് മന്ത്രി ജിതിന്‍ റാം മാഞ്ചി (ബിഹാര്‍) എന്നിവരാണ് മന്ത്രിസഭയിലെ മുന്‍ മുഖ്യമന്ത്രിമാര്‍.

ഏഴ് വനിതാ മന്ത്രിമാര്‍

രണ്ട് കാബിനറ്റ് പദവി ഉള്‍പ്പെടെ ഏഴ് വനിതാ മന്ത്രിമാരുണ്ട്. കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അന്നപൂര്‍ണാദേവി എന്നിവരാണ് വനിതകളില്‍ കാബിനറ്റ് പദവിയുള്ളവര്‍. ശോഭ കരന്ദലജെ (എംഎസ്എംഇ, തൊഴില്‍), അനുപ്രിയ പട്ടേല്‍ (ആരോഗ്യം-കുടുംബക്ഷേമം, കെമിക്കല്‍സ്-ഫെര്‍ട്ടിലൈസേഴ്സ്), രക്ഷ നിഖില്‍ ഖഡ്സെ (കായികം-യുവജനകാര്യം), സാവിത്രി ഠാക്കൂര്‍ (വനിതാ- ശിശുക്ഷേമം), നിമുബെന്‍ ബംഭാനിയ (ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം) എന്നിവരാണ് വനിതാ സഹമന്ത്രിമാര്‍.

മൂന്നാം മോദി മന്ത്രിസഭയിലും തിളങ്ങാന്‍ നിര്‍മല സീതാരാമന്‍

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്ന് മന്ത്രിസഭയിലും കാബിനറ്റ് പദവി ലഭിച്ച ഏക വനിത നിര്‍മല സീതാരാമനാണ്. ഒന്നാം മോദിസര്‍ക്കാരില്‍ പ്രതിരോധം, രണ്ടാം മോദിസര്‍ക്കാരില്‍ ധനകാര്യം എന്നീ വകുപ്പുകളാണ് ലഭിച്ചത്. ഈ തവണയും ധനകാര്യം നിര്‍മല തന്നെ കൈകാര്യം ചെയ്യും. ശോഭകരന്ദ്‌ലജെ, അന്നപൂര്‍ണ ദേവി, അനുപ്രിയ പട്ടേല്‍ എന്നിവര്‍ രണ്ടാം മോദി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. രക്ഷാ നിഖില്‍ ഖഡ്സെ, സാവിത്രി ഠാക്കൂര്‍, നിമുബെന്‍ ബംഭാനിയ എന്നിവര്‍ മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്.

വിദ്യാഭ്യാസ യോഗ്യതയിലും മുന്നില്‍

30 കാബിനറ്റ് മന്ത്രിമാരില്‍ മൂന്ന് എംബിഎ ബിരുദധാരികളും ആറ് നിയമ ബിരുദധാരികളും 10 ബിരുദാനന്തര ബിരുദധാരികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാന്‍, നിര്‍മല സീതാരാമന്‍, എസ്. ജയശങ്കര്‍, ധര്‍മ്മേന്ദ്രപ്രധാന്‍, ഡോ. വീരേന്ദ്ര കുമാര്‍, മന്‍സുഖ് മാണ്ഡവ്യ, ഹര്‍ദീപ് സിംഗ് പുരി, അന്നപൂര്‍ണാ ദേവി, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരാണ് ബിരുദാനന്തര ബിരുദധാരികള്‍.

നിതിന്‍ ഗഡ്കരി, ജെ.പി. നദ്ദ, പിയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോവാള്‍, ഭൂപേന്ദര്‍ യാദവ്, കിരണ്‍ റിജ്ജു എന്നിവര്‍ നിയമബിരുദം നേടിയവരാണ്. മനോഹര്‍ ലാല്‍ ഖട്ടര്‍, എച്ച്.ഡി. കുമാരസ്വാമി, ജിതിന്‍ റാം മാഞ്ചി, രാജീവ് രഞ്ജന്‍, പ്രഹ്ലാദ് ജോഷി, ഗിരിരാജ് സിംഗ് എന്നിവര്‍ ബിരുദധാരികളാണ്. ഡോ. എസ്. ജയശങ്കര്‍, അശ്വിനി വൈഷ്ണവ്, ഹര്‍ദീപ് സിംഗ് പുരി എന്നിവരാവട്ടെ മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും.

Tags: Narendra ModiModi 3-0central cabinet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് സംവാദ്; ബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ മോദി വിലയിരുത്തി

ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ദിനത്തോടനുബന്ധിച്ച് സംവിധാന്‍ സദന്‍ സെന്‍ട്രല്‍ ഹാളിലെ അദ്ദേത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തുന്നു
India

ഭരണഘടനാ ശില്പി ഡോ. അംബേദ്കര്‍ക്ക് ശ്രദ്ധാഞ്ജലി

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തിരുവനന്തപുരത്ത് ഇന്ന്‌ ഗതാഗത നിയന്ത്രണം

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.