Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശിവാലയങ്ങള്‍ ദര്‍ശിച്ച് കൃഷ്ണന്‍കുട്ടി നടന്നത് തെങ്കാശി മുതല്‍ തളിപ്പറമ്പ് വരെ

സജികുമാര്‍ കുഴിമറ്റംbyസജികുമാര്‍ കുഴിമറ്റം
Jun 14, 2024, 01:55 am IST
inKerala

പത്തനംതിട്ട: 108 ശിവാലയങ്ങളില്‍ നൂറ്റിയൊന്നിലും ദര്‍ശനം നടത്തിയ നിര്‍വൃതിയിലാണ് തിരുവനന്തപുരം ഇടവാച്ചല്‍ മുതുമല തടത്തരികത്തു വീട്ടില്‍ കൃഷ്ണന്‍കുട്ടി. മറക്കാനാവാത്ത അനുഭവം തമിഴ്‌നാട്ടിലെ തെങ്കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് തളിപ്പറമ്പ് ശ്രീരാജരാജേശ്വരനെ വരെ കാല്‍നടയായി പോയി തൊഴുതു വണങ്ങിയതാണ്. ഒന്നരയാഴ്ച കൊണ്ടാണ് തെങ്കാശിയില്‍ നിന്നു കണ്ണൂരിലേക്ക് കൃഷ്ണന്‍കുട്ടി നടന്നെത്തിയത്.

ശബരിമലയില്‍ സാധനങ്ങള്‍ കയറ്റിപ്പോവുന്ന ട്രക്കിന്റെ ഡ്രൈവര്‍ ആയി 26 വര്‍ഷം ജോലി ചെയ്തിരുന്നു. ഈ 26 വര്‍ഷവും വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം വീതം ഇരുമുടിയേന്തി പതിനെട്ടാംപടി ചവിട്ടുകയും ചെയ്തിട്ടുണ്ട്.

2023 ഫെബ്രു. 5 ന് രാവിലെയാണ് തെങ്കാശി കാശിവിശ്വനാഥനെ തൊഴുത് തീര്‍ത്ഥാടനത്തിനു തുടക്കമിട്ടത്. അന്നു വൈകിട്ട് കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ എത്തി മഹാദേവനെ തൊഴുത് അവിടെ വിശ്രമിക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ ആവുന്നത്ര വേഗമെടുത്തിട്ടും പുനലൂര്‍ തൂക്കുപാലത്തിനു സമീപത്തെ ശിവക്ഷേത്രത്തില്‍ ദീപാരാധന തൊഴുത് ഒന്നാംദിവസത്തെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.

ഒന്നര ആഴ്ചകൊണ്ട് തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രത്തില്‍ എത്തി വെള്ളിക്കുടം വെച്ചു തൊഴുതു. ഒരു മുന്നൊരുക്കവുമില്ലാതെയുള്ള യാത്രയായിരുന്നെന്നും മഹാദേവന്‍ മാത്രമാണ് തുണയായി ഉണ്ടായിരുന്നതെന്നും കൃഷ്ണന്‍കുട്ടി പറയുന്നു. ഈ യാത്രക്കിടെയാണ് മാന്നാര്‍ തൃക്കുരുട്ടി മഹാദേവക്ഷേത്രത്തിലെ 11 ഇലയുള്ള കൂവളം കണ്ടത്. 11 ഇലയുള്ള കൂവളം ദേവലോകത്തേ ഉള്ളൂ എന്നാണ് വിശ്വാസം. കണ്ണൂരില്‍ നിന്നു ട്രെയിന്‍ മാര്‍ഗമായിരുന്നു മടക്കയാത്ര.

ആ അപൂര്‍വ തീര്‍ത്ഥാടനത്തിന്റെ അനുഗ്രഹഫലങ്ങള്‍ ഇന്നും ജീവിതത്തില്‍ നിറയുന്നതിനാല്‍ കുറച്ചുകൂടി ദീര്‍ഘമായ മറ്റൊരു യാത്രക്ക് തയാറെടുക്കുകയാണ് കൃഷ്ണന്‍കുട്ടി. തളിപ്പറമ്പ് ശ്രീരാജരാജേശ്വരന് സ്വര്‍ണക്കുടം വച്ചുതൊഴുത് അവിടെ നിന്ന് തിരുപ്പതി വെങ്കിടാചലപതിയുടെ സന്നിധാനത്തിലേക്ക് കാല്‍നടയായി പോകാനാണ് ഉദ്ദേശിക്കുന്നത്. അടുത്തമാസം തന്നെ പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

നാടാര്‍ സമുദായാംഗമായ ഇദ്ദേഹത്തിന്റെ കുടുംബക്കാരെല്ലാം ക്രിസ്തുമതം സ്വീകരിച്ചിട്ടും സ്വധര്‍മത്തില്‍ ഉറച്ചുനില്ക്കുകയാണ് കൃഷ്ണന്‍കുട്ടി. എത്ര ബന്ധുക്കള്‍ ശത്രുക്കളായാലും മരണംവരെ സ്വധര്‍മം വെടിയില്ലെന്ന് അദ്ദേഹം പറയുന്നു.

108 ശിവാലയങ്ങളില്‍ നൂറ്റിയൊന്നും കണ്ടു തൊഴുതെങ്കിലും പാലാ ചേര്‍പ്പുങ്കല്‍ പുല്ലപ്പള്ളി മഹാദേവക്ഷേത്രമാണ് ഇഷ്ടക്ഷേത്രമെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു. വാഹനാപകടത്തില്‍ നിന്നു കൈപിടിച്ചു കരകയറ്റിയതു പുല്ലപ്പള്ളി മഹാദേവനാണ് എന്നാണ് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നത്.

ജന്മഭൂമി സംസ്‌കൃതിയുടെ സ്ഥിരം വായനക്കാരനാണ് കൃഷ്ണന്‍കുട്ടി. പുതിയ പുതിയ തീര്‍ത്ഥാടനങ്ങള്‍ക്ക് ഊര്‍ജം ലഭിക്കുന്നത് സംസ്‌കൃതിയുടെ വായനയിലൂടെ ആണെന്നും അദ്ദേഹം പറയുന്നു.

ശബരിമലയില്‍ സ്വകാര്യ ട്രാക്ടര്‍ സര്‍വീസ് നടത്തുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചശേഷം ഇടയ്‌ക്ക് ആക്രി ബിസിനസിലേക്കു മാറിയെങ്കിലും തകര്‍ച്ചയായിരുന്നു. അതിനാല്‍ നീണ്ടകര ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധന വള്ളത്തില്‍ പോവുകയാണ് ഇപ്പോള്‍.

Tags: TempleskrishnankuttyShivalayamsTenkasi to TaliparambaLord siva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Samskriti

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.