Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിക്ക് അഭിനന്ദനവുമായി ലോകരാജ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 09:32 pm IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയം സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിച്ച് ലോകരാജ്യങ്ങള്‍. അമേരിക്ക, ഇസ്രായേല്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, മാലദ്വീപ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ മോദിക്ക് ആശംസകളറിയിച്ചു.

ഭാരതം തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കയുടെ വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഭാരതവും അമേരിക്കയും തമ്മില്‍ മികച്ച പങ്കാളിത്തത്തോടെയുള്ള ബന്ധം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ തലത്തിലും ജനങ്ങള്‍ തമ്മിലും മികച്ച ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ളത്. നിലവിലുള്ളത് പോലെ ഈ ബന്ധം മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്, മോദി 3.0യില്‍ ഭാരത-യുഎസ് ബന്ധം എപ്രകാരമായിരിക്കുമെന്ന ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. മൂന്നാം തവണയും അധികാരത്തിലെത്തിയ എന്‍ഡിഎയും നരേന്ദ്ര മോദിയെയും അഭിനന്ദിച്ച് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറവും രംഗത്തെത്തി.

ഭാരതവും – ഇസ്രായേലും തമ്മിലുള്ള ബന്ധം പുതിയ മാനങ്ങളിലേക്ക് ഉയര്‍ത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിക്കട്ടെയെന്ന് തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിക്ക് ആശംസകളര്‍പ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എക്‌സില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ മൂന്നാമതും വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍. ഭാരത – ഇസ്രായേല്‍ ബന്ധം തുടര്‍ന്നുകൊണ്ടുപോകാനും കൂടുതല്‍ ദൃഢപ്പെടുത്താനും നമുക്ക് സാധിക്കട്ടെ. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം പുതിയ തലത്തിലേക്കെത്തിക്കാന്‍ ഇനിയും ഒരുമിച്ച് പ്രവര്‍ത്തിക്കാം, ആശംസകള്‍, നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

മൂന്നാം വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ആശംസകളറിയിച്ചു. മൂന്നാം തവണയും തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍. വരും വര്‍ഷങ്ങളിലും പ്രധാനമന്ത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കട്ടെ. ഈ വിജയം ഭാരത – ഇറ്റലി ബന്ധം കൂടുതല്‍ ശക്തപ്പെടുത്തും. വരും നാളുകളില്‍ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കും. ജനസേവനമാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം, മെലോണി എക്‌സില്‍ കുറിച്ചു.

മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്കും എന്‍ഡിഎ സര്‍ക്കാരിനും അഭിനന്ദനമറിയിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. എക്സിലൂടെയാണ് മുയിസു ആശംസകള്‍ കൈമാറിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎ സഖ്യത്തിനും അഭിനന്ദനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഭാരതവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മുഹമ്മദ് മുയിസു എക്‌സില്‍ കുറിച്ചു.

ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മൂന്നാം തവണയും ചരിത്രപരമായ വിജയം നേടിയ എന്‍ഡിഎയ്‌ക്കും സുഹൃത്ത് നരേന്ദ്ര മോദിജിക്കും അഭിനന്ദനങ്ങളെന്നാണ് ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തൊബ്‌ഗെ എക്‌സില്‍ കുറിച്ചത്. ഭാരതത്തെ മഹത്തായ ഉയരങ്ങളിലെത്തിക്കാന്‍ അദ്ദേഹം ശ്രമം തുടരുമ്പോള്‍ അതോടൊപ്പം ചേര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കുമെന്നും ഷെറിങ് തൊബ്‌ഗെ കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎക്ക് അഭിനന്ദനങ്ങളര്‍പ്പിച്ചും ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ പുകഴ്‌ത്തിയും ഭൂട്ടാന്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയും ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയും ഭാരതത്തിലെ ഡച്ച് സ്ഥാനപതി ഫ്രെഡി സ്വാനും രംഗത്തെത്തി.

Tags: Narendra ModiLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.