ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ വനിതാ റീകര്‍വ് ആര്‍ച്ചറി ടീം. ഫൈനലില്‍ ദക്ഷിണ കൊറിയയെ 5-3 എന്ന സ്‌കോറിനാണ് ഇന്ത്യ കീഴടക്കിയത്. അങ്കിത ഭകത്, കീർത്തി, കുങ്കും മോഹോദ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയ്‌ക്ക് സ്വര്‍ണം സമ്മാനിച്ചത്. കാങ് ചേ-യങ്, ലീ യുൻജി, ഓ യെജിൻ എന്നിവരായിരുന്നു കൊറിയൻ ടീമിലുണ്ടായിരുന്നത്.
ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഇപ്പോൾ 67 ആയി ഉയർന്നു. ഇതിൽ 11 സ്വർണ്ണവും 23 വെള്ളിയും 33 വെങ്കലവും ഉൾപ്പെടുന്നു. ശക്തമായ കാറ്റ് വീശിയടിച്ച പ്രതികൂല കാലാവസ്ഥയില്‍ നടന്ന മത്സരത്തിലെ ആദ്യ രണ്ട് സെറ്റുകളും സമനിലയില്‍ കലാശിച്ചു.
ഇരുടീമുകളും യഥാക്രമം 54, 56 പോയിന്റുകള്‍ വീതം നേടി പോയിന്റുകള്‍ പങ്കിട്ടെടുത്തു.നാലാം സെറ്റിൽ കൊറിയ 54 പോയിന്റ് നേടി. ആദ്യ ശ്രമത്തില്‍ കീര്‍ത്തി എട്ട് പോയിന്റ് നേടി. പിന്നീട് അത് ഒമ്പതായി തിരുത്തി. ഇതോടെ ഇന്ത്യയുടെ സ്‌കോര്‍ 54-ലെത്തുകയും സ്വര്‍ണം ഉറപ്പിക്കുകയും ചെയ്തു. സെമി ഫൈനലില്‍ ചൈനയെ 5-1ന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
















