Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനി ആവേശം കുറച്ച് കുറയ്‌ക്കാം ;  സഞ്ജു ടെക്കിയ്‌ക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

സംഭവത്തിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2024, 11:04 am IST
in Kerala

കൊച്ചി : സഫാരി കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയതിനാണ് യൂട്യൂബർ സഞ്ജു ടെക്കിയ്‌ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നത്. ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒയുടേതായിരുന്നു നടപടി. സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു.

നിലവിൽ സഞ്ജുവിനെതിരെ സ്വീകരിച്ച നടപടികൾ പോരെന്നും ഇയാളുടെ പ്രവർത്തികളെ കുറിച്ച് വിശദമായ റിപ്പോർട്ട്‌ നൽകണമെന്നും ആർടിഒക്ക് ഹൈക്കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിശദമായ റിപ്പോർട്ട് നൽകുന്നത്.

ആർടിഒ ശിക്ഷാ നടപടികളെ പരിഹസിച്ച് ഇന്നലെ സഞ്ജു യൂട്യൂബിൽ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. പിന്നാലെ നടപടികൾ കടുപ്പിക്കാനാണ് എംവിഡി തീരുമാനം. പ്രോസീക്യൂഷൻ നടപടികൾ ഉൾപ്പെടെ സ്വീകരിക്കാനാണ് ആർടിഒ നീക്കം.

സംഭവം വിവാദമായതോടെ യൂട്യൂബർ സഞ്ജു ടെക്കി മോട്ടോർ വാഹന വകുപ്പിനേയും മാധ്യമങ്ങളെയും പരിഹസിച്ച് ഇന്നലെ വീണ്ടും യുട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തു. കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവര്‍ക്കം നന്ദിയുണ്ടെന്നായിരുന്നു വീഡിയോ.

സംഭവത്തിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കുറ്റിപ്പുറത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നടത്താനും ശിക്ഷ നൽകി.

ഇതിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് ഇയാൾ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തത്. യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ ഇടപെട്ടത്.

യൂട്യൂബർ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് കുളിയ്‌ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെൻ്റ് ആർടിഒ രമണൻ പറഞ്ഞു.

ആവേശം സിനിമയിലെ രംഗയുടെ സന്തത സഹചാരി അംബാൻ ലോറിയ്‌ക്ക് പിന്നിൽ ഒരുക്കിയ സ്വിമ്മിംഗ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളിൽ പൂളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്. അത്യന്തം അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെയാണ് ഈ പൂൾ കാർ ഓടിച്ചിരുന്നത്.

കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിംഗ് പൂൾ സെറ്റ് ചെയ്തത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയിരുന്നത്.

ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്. നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിയ്‌ക്കുന്നതായും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വിഡിയോയിൽ കാണാം.

അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മർദം കൊണ്ട് വാഹനത്തിന്റെ എയർ ബാഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തിരുന്നു. യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വിഡിയോ എടുത്തതെന്നാണ് സഞ്ജു ടെക്കി പറയുന്നത്.

സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടിയെടുത്തത്. വാഹനത്തിൽ കുളിച്ചു, യാത്ര ചെയ്തു, കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു, വെള്ളം പൊതു നിരത്തിലേയ്‌ക്ക് ഒഴുക്കി വിട്ടു എന്നിങ്ങനെയാണ് ആർടിഒയുടെ വിശദീകരണം.

എന്നാൽ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബർ സഞ്ജു ടെക്കി പറഞ്ഞു.

Tags: Swimming poolsanju techycourtarrestpolicecarlicenceMVDvehicles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

Kerala

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Kerala

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

Ernakulam

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

Ernakulam

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

പുതിയ വാര്‍ത്തകള്‍

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.