Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രി ഭരിക്കുന്ന അഴിമതി സാമ്രാജ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 05:00 am IST
inEditorial

മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണ യേയും കേന്ദ്രീകരിച്ച് ഉയര്‍ന്നിട്ടുള്ള കോടിക്കണക്കിന് രൂപയുടെ അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍നിന്ന് അനധികൃതമായി പണം കൈപ്പറ്റിയതിനെക്കുറിച്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സിയായ എസ്എഫ്‌ഐഒയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വീണ വിജയനും അവരുടെ കമ്പനിയായ എക്‌സാലോജിക്കിനും വിദേശ രാജ്യങ്ങളില്‍ അക്കൗണ്ടുണ്ടെന്നും, ഇവയിലൂടെ കോടികളുടെ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും രേഖകള്‍ സഹിതമാണ് ഷോണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യുഎഇ മീഡിയ സിറ്റിയിലെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിലാണ് എക്‌സാലോജിക് കണ്‍സള്‍ട്ടിങ് എന്ന പേരില്‍ അക്കൗണ്ടുള്ളത്. സ്ഥാപന ഉടമയായ വീണയും ബന്ധുവായ സുനീഷുമാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതത്രേ. സ്വര്‍ണക്കടത്തു കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വിവാദ കമ്പനി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സില്‍ നിന്നും, വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്‍ പ്രതിയായ കേസില്‍ ആരോപണവിധേയമായ കനേഡിയന്‍ കമ്പനി എസ്എന്‍സി ലാവ്‌ലിന്റെ ഉപകമ്പനികളില്‍നിന്നും ഈ അക്കൗണ്ടിലേക്ക് പണമെത്തിയെന്ന വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്.

ഇടതുമുന്നണി സര്‍ക്കാരുമായി വിവിധ കരാറുകള്‍ ഒപ്പിട്ടിട്ടുള്ള പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന ഏജന്‍സിയും പിണറായി വിജയന്റെ മകളുടെ പേരിലുള്ള വിദേശ അക്കൗണ്ടിലേക്ക് പണം അയച്ചിരിക്കുമ്പോള്‍ ഇടപാടുകളുടെ സ്വഭാവം വ്യക്തമാണല്ലോ. ശരാശരി 10 കോടിയുടെ നിക്ഷേപമുള്ള ഈ അക്കൗണ്ടില്‍നിന്നുള്ള പണം അമേരിക്കയിലേക്കാണ് പോയിട്ടുള്ളതെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച രേഖകള്‍ മാസപ്പടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള തന്റെ ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതിയിലും ഷോണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. നല്‍കാത്ത ഐടി സേവനത്തിന് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍നിന്ന് വീണയും അവരുടെ കമ്പനിയും അനധികൃതമായി മാസപ്പടി കൈപ്പറ്റിയെന്ന് ആദായനികുതി വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പിണറായി വിജയനും ഈ കമ്പനി പണം നല്‍കിയതായി പറയപ്പെടുന്നുണ്ട്. ഇതിനു പുറമെയാണ് വീണയുടെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്കും ഇതേ കമ്പനി പണം അയച്ചുകൊണ്ടിരുന്നതായി ഇപ്പോള്‍ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. കിഫ്ബി മസാല ബോണ്ടു വഴി ലാവലിന്റെ ഉപകമ്പനികള്‍ ഉയര്‍ന്ന പലിശയ്‌ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ കമ്മീഷനും വീണയുടെ വിദേശ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുകയാണ്. ആരോപണങ്ങള്‍ തെറ്റെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഷോണ്‍ വെല്ലുവിളിച്ചിരിക്കുകയാണ്.

തനിക്കും മകള്‍ക്കും എതിരെയുള്ള അതീവഗുരുതരമായ അഴിമതിയാരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തത് സംശയം ബലപ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം ആരോപണം ശരിവയ്‌ക്കുന്നതിന് തുല്യമാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് അഴിമതി നടത്തിയിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. അതുകൊണ്ടുതന്നെ മകളുടെ വിദേശ അക്കൗണ്ടില്‍ പണമെത്തിയിട്ടുണ്ടായെന്ന് പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തെ കേന്ദ്രീകരീച്ച് ഉയര്‍ന്നുവന്നിട്ടുള്ള അഴിമതിയാരോപണങ്ങളെ ഇതുവരെ നിഷേധിച്ചു പോന്ന സിപിഎമ്മും ഇപ്പോള്‍ മൗനം പാലിക്കുകയാണ്. ആരോപണങ്ങള്‍ നിഷേധിക്കുകയും മുഖ്യമന്ത്രിയെ പ്രതിരോധിക്കുകയോ ചെയ്താല്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന പേടികൊണ്ടാണിത്. മുഖ്യമന്ത്രി ഭയക്കുന്നതും ഇതുതന്നെയാണ്. വലിയൊരു അഴിമതി സാമ്രാജ്യത്തിന്റെ അധിപനാണ് മുഖ്യമന്ത്രി പിണറായി വിജയെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ വരച്ചുകാട്ടുന്ന ചിത്രം. ഈ അഴിമതി സാമ്രാജ്യം സംരക്ഷിക്കുന്നതിനും, കൂടുതല്‍ പണം കുന്നുകൂട്ടുന്നതിനുമാണ് മുഖ്യമന്ത്രി അധികാരം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ക്കുപോലും ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഴിമതിക്കാരനായ ഇങ്ങനെയൊരു ഭരണാധികാരിയെ ചുമക്കേണ്ട ഗതികേട് തങ്ങള്‍ക്കുണ്ടോയെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണം. ഈ അഴിമതികള്‍ തുടരാന്‍ അനുവദിച്ചാല്‍ അത് അങ്ങേയറ്റം അധാര്‍മികമായിരിക്കുമെന്ന തിരിച്ചറിവ് അവര്‍ നേടേണ്ടിയിരിക്കുന്നു.

Tags: Pinarayi VijayanPICKChief MinisterCorruption empire
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

Kerala

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ, മികച്ച ടെസ്റ്റ് പൈലറ്റ് ; രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ജിതേന്ദ്ര മിശ്ര

സ്വന്തം നഗ്‌നചിത്രം സ്റ്റാറ്റസാക്കിയ വികൃതി: പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.