Local News

ബാറിൽ മുറിയെടുത്ത് ചീട്ടുകളി : ആറംഗ സംഘം പോലീസ് പിടിയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പെരുമ്പാവൂർ : പുല്ലുവഴിയിലെ ബാറിൽ മുറിയെടുത്ത് ചീട്ടുകളിക്കുകയായിരുന്ന ആറംഗ സംഘം പോലീസ് പിടിയിൽ. ഇവരിൽ നിന്ന് ഒരു ലക്ഷത്തി നാൽപ്പത്തിഅയ്യായിരം രൂപ പിടികൂടി.

പെരുമ്പാവൂർ മുടിക്കൽ പല്ലച്ചി വീട്ടിൽ അൻസാർ (54), തൃശൂർ ആളൂർ കുന്നമംഗലം വീട്ടിൽ പ്രദീപ് (43) പുത്തൻ ചിറ മണിപ്പറമ്പിൽ പൗലോസ് (52), അമ്പലപ്പുഴ പുറക്കാട് ചിറയിൽ വീട്ടിൽ ഷാജി മാത്യു (51), പെരുമ്പാവൂർ പള്ളിക്കവല നെടിയൻ വീട്ടിൽ അലി (71), കാക്കനാട് പെരിങ്ങാല കോട്ടപ്പുറത്ത് സുബൈർ (49) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Recent Posts