Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പാക്കധീന കശ്മീരിന്റെ സ്വാതന്ത്ര്യദാഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 02:48 am IST
inEditorial

സൈനിക നടപടിയുടെ ആവശ്യമില്ലാതെതന്നെ പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ പലരും നെറ്റിചുളിക്കുകയുണ്ടായി. പാക്കധീന കശ്മീരിനെ ആക്രമിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും, ഇതിന്റെ സൂചനയാണ് രാജ്‌നാഥ്‌സിംഗിന്റെ പ്രഖ്യാപനമെന്നും ചിലര്‍ വ്യാഖ്യാനിച്ചു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും, പാക്കധീന കശ്മീര്‍ ആക്രമിച്ചാല്‍ പാക്കിസ്ഥാന്‍ ഭാരതത്തിനുമേല്‍ അണുബോംബിടുമെന്നുമൊക്കെ ചിലര്‍ ആത്മരോഷം കൊണ്ടു. എന്നാല്‍ രാജ്‌നാഥ് സിംഗ് പറഞ്ഞതെന്തെന്ന് പൂര്‍ണമായി കേള്‍ക്കാതെയും മനസ്സിലാക്കാതെയുമായിരുന്നു ഈ ആശങ്കപ്പെടല്‍. അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും എന്തൊക്കെയാണ് നടക്കുന്നതെന്ന് പാക്കധീന കശ്മീരിലുള്ളവര്‍ക്ക് അറിയാമെന്നും, സ്വാഭാവികമായും ഭാരതത്തോട് ചേരാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നുമാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. കശ്മീരിനെ ഭാരതവുമായി വേര്‍തിരിക്കുകയും, പാക്കിസ്ഥാന്റെ കൈനിലമെന്നോണം ആ സംസ്ഥാനത്തെ നിലനിര്‍ത്തുകയും ചെയ്യുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയതോടെ വലിയ മാറ്റമാണ് അവിടെ സംഭവിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നും മറ്റും ആക്രോശിച്ചവര്‍ക്ക് ഉത്തരം മുട്ടുകയും ചെയ്തു. ഇതിനുശേഷം വികസനത്തിന്റെ ഒരു വേലിയേറ്റംതന്നെയാണ് കശ്മീരില്‍ സംഭവിച്ചത്. ഭീകരപ്രവര്‍ത്തനത്തിന് അന്ത്യമായതോടെ സമാധാനത്തോടെയും സംതൃപ്തിയോടെയും ജീവിക്കാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ന് കഴിയുന്നുണ്ട്.

പാക്കധീന കശ്മീര്‍ ഭാരതത്തോട് ചേരാന്‍ സൈനിക നടപടി ആവശ്യമില്ലെന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. പാക്കധീന കശ്മീരിലെ ജനങ്ങള്‍ ഒന്നര വര്‍ഷത്തിലേറെയായി അവിടുത്തെ ഭരണസംവിധാനത്തോടും പാക് ഭരണകൂടത്തോടും പോരാടുകയാണ്. കടുത്ത ഭക്ഷ്യക്ഷാമവും നിത്യോപയോഗ സാധനങ്ങളുടെ വന്‍ വിലക്കയറ്റവും വൈദ്യുതിക്ഷാമവും, ഇതെല്ലാം ചേര്‍ന്ന സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ തെരുവിലിറങ്ങുകയും, വലിയ പ്രതിഷേധം സം ഘടിപ്പിക്കുകയും ചെയ്തു. സബ്‌സിഡി നിരക്കില്‍ ഗോതമ്പുപൊടിയും മറ്റും നല്‍കാമെന്ന് പാക്കധീന കശ്മീരിലെ ഭരണാധികാരികള്‍ ഉറപ്പുനല്‍കിയെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ വീണ്ടും ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. പാക്കധീന കശ്മീരിന്റെ തലസ്ഥാനമായ മൊറാദാബാദിലും മറ്റിടങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത് പ്രതിഷേധം ആളിക്കത്തിച്ചിരിക്കുകയാണ്. തങ്ങളുടെ ദുരിതജീവിതം അവസാനിപ്പിക്കാന്‍ പാക്കധീന കശ്മീരിനെ ഭാരതവുമായി ലയിപ്പിക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത്. ഭാരത പതാകയേന്തിയാണ് ചിലര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പാക്കിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന പോസ്റ്ററുകളും ചുവരെഴുത്തുകളും വ്യാപകമാണ്. പെട്ടെന്ന് കെട്ടടങ്ങുന്ന പ്രതിഷേധമല്ല ഇതെന്ന് വ്യക്തം. രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടമാണ് സ്വാതന്ത്ര്യദാഹികളായ ജനങ്ങള്‍ നടത്തുന്നത്.

പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, സ്വാതന്ത്ര്യത്തിനുശേഷം അവിടെനിന്നുള്ള പാക്കിസ്ഥാന്റെ പിന്മാറ്റം ഉറപ്പുവരുത്താതിരുന്ന സര്‍ക്കാരുകളാണ് അവിടുത്തെ ജനങ്ങളുടെ കഷ്ടസ്ഥിതികള്‍ക്ക് ഉത്തരവാദികളെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടുത്തിടെ പറയുകയുണ്ടായി. പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിട്ടുള്ളതാണ്. ഭാരതം ഭരിച്ചിരുന്നവരുടെ നിരുത്തരവാദിത്വമാണ് ആ പ്രദേശത്തെ മറ്റുള്ളവരുടെ കൈകളിലെത്തിച്ചത്. തങ്ങളുടെ ജനങ്ങള്‍ പൊരുതുകയാണെന്നും, അവരെ പാക് പോലീസ് തല്ലിച്ചതയ്‌ക്കുകയും വെടിവച്ചു കൊല്ലുകയുമാണെന്നും, ഈ സാഹചര്യത്തില്‍ ഭാരതം മാറിനില്‍ക്കരുതെന്നുമുള്ള പാക്കധീന കശ്മീരിലെ പൊതുപ്രവര്‍ത്തകന്‍ അഹമ്മദ് അയൂബ് മിര്‍സയുടെ വാക്കുകള്‍ ലോകം ശ്രദ്ധിക്കുകയാണ്. ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയ്‌ക്കും പാക്കിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്നും, ഇതിനായി ഭാരതം പ്രവര്‍ത്തിച്ചേ മതിയാവൂ എന്നുമാണ് മിര്‍സ പറയുന്നത്. പാക്കധീന കശ്മീരിനെ അവഗണിച്ച ഭാരതത്തിലെ മുന്‍സര്‍ക്കാരുകളുടെ പാത മോദി സര്‍ക്കാര്‍ പിന്തുടരരുതെന്ന് മിര്‍സ പറയുന്നതില്‍ സ്ഥിതിഗതികള്‍ വന്ന മാറ്റം പ്രകടമാണ്. പാക്കധീന കശ്മീരിലെ ജനങ്ങളുടെ വിലാപം കേട്ടില്ലെന്ന് നടിക്കാന്‍ ഭാരതത്തിന് കഴിയില്ല. കാരണം ജമ്മുകശ്മീര്‍ പോലെതന്നെ ഈ പ്രദേശവും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. ആസാദി എന്ന മുദ്രാവാക്യവുമായാണ് ജനങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. പാക്കിസ്ഥാനില്‍നിന്നുള്ള മോചനമാണിത്. ഇപ്പോഴത്തെ നിലയ്‌ക്ക് ഇതിന് അധികകാലം വേണ്ടിവരുമെന്ന് തോന്നുന്നില്ല.

Tags: pakistanPakistan-occupied Kashmirindependence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.