Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലഹരിയുടെ പിടിയിലമര്‍ന്ന് തലസ്ഥാന നഗരം

കഞ്ചാവും, എംഡിഎയും സിന്തറ്റിക്ക് സ്റ്റാമ്പുകളും വിവിധതരം പൗഡറുകളും തുള്ളിമരുന്നുകളും ഹാഷിഷ് ഓയിലും ലഹരി ഗുളികകളും എല്ലാം സുലഭമായി ലഭിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 04:04 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന നഗരം ലഹരി മാഫിയയുടെ പിടിയില്‍. സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോലീസ് സാന്നിധ്യമുള്ള തലസ്ഥാന നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന നിഷ്ഠൂര കൊലപാതകം ജനത്തെ ഭീതിയിലാഴ്‌ത്തിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും സുരക്ഷിത നഗരമെന്ന് അറിയപ്പെടുന്ന തിരുവനന്തപുരത്ത് ഇത്തരത്തില്‍ ലഹരി മാഫിയ അഴിഞ്ഞാടുന്നതു പോലീസ് സേനയ്‌ക്ക് അപമാനമാണ്.

കഞ്ചാവും, എംഡിഎയും സിന്തറ്റിക്ക് സ്റ്റാമ്പുകളും വിവിധതരം പൗഡറുകളും തുള്ളിമരുന്നുകളും ഹാഷിഷ് ഓയിലും ലഹരി ഗുളികകളും എല്ലാം സുലഭമായി ലഭിക്കുന്നു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികളും യുവാക്കളും ലഹരിയുടെ പിടിയിലമര്‍ന്നിട്ടുണ്ട്. പുരുഷന്മാരെക്കൂടാതെ സ്ത്രീകള്‍ക്കിടയിലും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.

ലഹരിമാഫിയയെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പോലീസിന്റെയും ഷാഡോ പോലീസിന്റെയും എക്‌സൈസിന്റെയും വല്ലപ്പോഴുമുള്ള കഞ്ചാവു പിടിത്തം മാത്രമാണ് നടക്കുന്നത്. അതും കഞ്ചാവ് കടത്തുന്നവരും ചില്ലറ കച്ചവടക്കാരും മാത്രമാണ് പിടിയിലാകുന്നത്. ഇവരുടെ പിന്നിലുള്ള വമ്പന്‍ സ്രാവുകളെ കണ്ടെത്താനോ അവരുടെ താവളങ്ങളില്‍ റെയ്ഡു നടത്താനോ പോലീസ് തയ്യാറാകുന്നില്ല.

ലഹരിമരുന്നു സംഘങ്ങളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാരുടെ കീഴില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏകോപിപ്പിക്കാന്‍ പോലീസ് ആസ്ഥാനത്ത് ഐജിയുമുണ്ട്. പക്ഷേ പോലീസിനോ എക്‌സൈസിനോ സര്‍ക്കാരിനോ ലഹരിമരുന്നു മാഫിയയെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ്. തലസ്ഥാനത്തെ യുവാക്കള്‍ ഒത്തുകൂടുന്ന പ്രദേശങ്ങളൊക്കെത്തന്നെ ലഹരി മാഫിയയുടെ പിടിയിലാണ്. ഇത്തരം സ്ഥലങ്ങളിലൊക്കെ അത്യാഢംബര വാഹനങ്ങളിലാണ് ലഹരി വില്‍പ്പനക്കാര്‍ എത്തുന്നത്.

പോലിസിന്റെ കണ്ണില്‍ പൊടിയിടാനാണ് അത്യാഢംബര വാഹനങ്ങളിലെ ലഹരി കച്ചവടം. മാനവീയം വീഥി, സ്‌പെന്‍സര്‍ ജങ്ഷന്‍, യൂണിവേഴ്‌സിറ്റി കോളജിന് മുന്‍വശം, മ്യൂസിയത്തിനു സമീപമുള്ള ബോധേശ്വരന്‍ റോഡ്, പട്ടം, കിഴക്കേകോട്ട ഗാന്ധിപാര്‍ക്ക്, പുത്തരിക്കണ്ടം മൈതാനം, തമ്പാനൂര്‍ ബസ് സ്റ്റേഷനു സമീപം, വഞ്ചി പൂവര്‍ഫണ്ട് റോഡ്, ആറ്റുകാല്‍ ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ട്, കിള്ളിപ്പാലം ബണ്ട് റോഡ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമാണ്.

കരമന പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളിലും ലഹരി മാഫിയ പിടിമുറുക്കിയിട്ട് നാളേറെയായി. ലഹരി ഉപയോഗിച്ച ശേഷം നടക്കുന്ന തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പലപ്പോഴും വന്‍ സംഘട്ടനങ്ങളിലേക്ക് നയിക്കാറുണ്ട്. നിസ്സാര സംഭവങ്ങള്‍ പോലും ക്രൂരമായ കൊലപാതകങ്ങളിലേക്ക് നയിക്കുന്നു.

കഴിഞ്ഞ ദിവസം മരുതൂര്‍ക്കടവില്‍ നടന്ന കൊലപാതകത്തിന്റെ തുടക്കം ബാറില്‍ നടന്ന തര്‍ക്കത്തില്‍ നിന്നാണ്. ഒരാഴ്ച മുമ്പ് പാപ്പനംകോട്ടെ ഒരു ബാറില്‍വച്ച് പ്രതികളും കൊല്ലപ്പെട്ട അഖിലും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ പകയാണ് കൊലപാതകത്തിന്റെ കാരണം. അഖിലിനെ കൊലപ്പെടുത്തിയത് ക്രൂരമായാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

കമ്പിവടി കൊണ്ട് പലതവണ തലയ്‌ക്കടിച്ചും ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞുമാണ് കൊല നടത്തിയെന്നാണ് ദൃശ്യങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. കൂടാതെ അഖില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ആക്രമിച്ചു. വീടിനോടു ചേര്‍ന്ന് അലങ്കാരമത്സ്യങ്ങള്‍ അടക്കം വില്‍ക്കുന്ന പെറ്റ്‌ഷോപ്പ് നടത്തുകയായിരുന്നു അഖില്‍. 2019 ല്‍ നടന്ന സമാനമായ മറ്റൊരു കൊലപാതക കേസിലെ പ്രതികളാണ് അഖില്‍ വധത്തിലും പ്രതികള്‍. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്.

Tags: drugs businessDrugs mafiaThiruvanananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കാലടിയിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ

India

പഞ്ചാബിലെ മയക്കുമരുന്ന് കടത്തുകാർക്കെതിരെ വലിയ നടപടി : ഒൻപത് മാഫിയ കുടുംബങ്ങളുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തി 

Kerala

ആലുവയിലും പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം ; ഇന്ന് പിടികൂടിയത് 17 കിലോ കഞ്ചാവ്

Kerala

പെരുമ്പാവൂരിൽ മയക്കുമരുന്ന് സുലഭം ; ഇന്ന് പിടിച്ചത് 16 കിലോ കഞ്ചാവ് ; രാസലഹരിക്ക് ചുക്കാൻ പിടിക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികൾ

Kerala

പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധങ്ങളിൽ ശ്രദ്ധവേണം ; ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.