Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം സാധാരണക്കാരുടേത്, മോദി കാവല്‍ക്കാരനും

രാമന്റെ രാജ്യത്ത് അവര്‍ രാമക്ഷേത്രത്തെ അധിക്ഷേപിച്ചു. ക്ഷേത്രദര്‍ശനത്തിന് പോകുന്നവരോട് വിശദീകരണം ചോദിച്ചു, അവരെ അപഹസിച്ചു. സര്‍ക്കാര്‍ വക ഇഫ്താര്‍ ഒരുക്കുന്നവരും ഭീകരര്‍ക്ക് ശവകുടീരം പണിയുന്നവരുമാണ് രാമക്ഷേത്ര നിര്‍മ്മാണത്തെ ദേശവിരുദ്ധമെന്ന് അധിക്ഷേപിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 01:08 am IST
inIndia
മഹാരാഷ്ട്രയിലെ നന്ദര്‍ബറില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. ഹീന ഗാവിത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം സമ്മാനിക്കുന്നു

മഹാരാഷ്ട്രയിലെ നന്ദര്‍ബറില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. ഹീന ഗാവിത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം സമ്മാനിക്കുന്നു

നന്ദര്‍ബര്‍(മഹാരാഷ്‌ട്ര): രാജ്യം സാധാരണക്കാരുടേതാണ്. മോദി അവരുടെ ചൗക്കിദാറാണ്, നന്ദര്‍ബറില്‍ പതിനായിരങ്ങളെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാറാലി. വികസനം പറഞ്ഞ് കോണ്‍ഗ്രസിന് മോദിയോട് മത്സരിക്കാനാവില്ല. അതുകൊണ്ട് അവര്‍ നുണയുടെ ഫാക്ടറി തുറന്നു. സംവരണക്കാര്യത്തില്‍ കള്ളന്മാരുടെ ഓരിയിടലാണ് അവര്‍ നടത്തുന്നത്. ചോര്‍ മചായെ ഷോര്‍ എന്നതാണ് അവരുടെ നിലപാട്. ബാബാസാഹേബ് അംബേദ്കറിന്റെ നിലപാടുകളെ തള്ളി മതസംവരണത്തിനായാണ് അവര്‍ വാദിക്കുന്നു. പാവങ്ങളെ പിന്നില്‍ നിന്ന് കുത്തുകയാണ് കോണ്‍ഗ്രസ്. മോദിയുടെ കുടുംബം ഇന്നാട്ടിലെ സാധാരണക്കാരാണ്. മോദി അവരുടെ കാവല്‍ക്കാരനാണ്. ഒരു കവര്‍ച്ചക്കാരനെയും മോദി അനുവദിക്കില്ല, പ്രധാനമന്ത്രി പറഞ്ഞു.

രാമന്റെ രാജ്യത്തെ രാമക്ഷേത്രം ദേശവിരുദ്ധമാണെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ വക ഇഫ്താര്‍ ഒരുക്കുന്നവരും ഭീകരര്‍ക്ക് ശവകുടീരം പണിയുന്നവരുമാണ് രാമക്ഷേത്ര നിര്‍മ്മാണത്തെ ദേശവിരുദ്ധമെന്ന് അധിക്ഷേപിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി.

രാമന്റെ രാജ്യത്ത് അവര്‍ രാമക്ഷേത്രത്തെ അധിക്ഷേപിച്ചു. ക്ഷേത്രദര്‍ശനത്തിന് പോകുന്നവരോട് വിശദീകരണം ചോദിച്ചു, അവരെ അപഹസിച്ചു, അദ്ദേഹം പറഞ്ഞു.
ഒരുവശത്ത് കോണ്‍ഗ്രസ് മോദിയുടെ കബറൊരുക്കുമെന്ന് മുദ്രാവാക്യം മുഴക്കുന്നു. മറുവശത്ത് വ്യാജ ശിവസേനക്കാര്‍ മുംബൈ സ്‌ഫോടനക്കേസ് പ്രതിയുമായി വേദി പങ്കിടുന്നു. മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഘാടി വഞ്ചനയുടെ കൂട്ടുകെട്ടാണെന്ന് മോദി കുറ്റപ്പെടുത്തി. 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയെ വോട്ടിന് വേണ്ടി കൂടെക്കൂട്ടിയവരാണവര്‍. അവര്‍ക്ക് രാജ്യത്തോടല്ല പ്രതിബദ്ധതയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട് പത്ത് വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇഖ്ബാല്‍ മൂസയെന്ന് ബാബ ചൗഹാനാണ് മുംബൈ നോര്‍ത്ത് വെസ്റ്റിലെ മഹാവികാസ് അഘാടി സ്ഥാനാര്‍ത്ഥി അമോല്‍ കിര്‍തികറിന്റെ താരപ്രചാരകനെന്ന് നേരത്തെ ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു.

കോണ്‍ഗ്രസിന് മോദിയുടെ കബറൊരുക്കണം. വ്യാജശിവസേനക്കാരന് എന്നെ ജീവനോടെ കുഴിച്ചുമൂടണം. ഇപ്പോള്‍ അവര്‍ ഭീകരാക്രമണക്കേസിലെ പ്രതിയുടെ തോളില്‍ കൈയിട്ട് നടക്കുന്നു, മോദി പറഞ്ഞു. ബാരാമതിയിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം അവരുടെ വലിയ നേതാവ്(ശരത് പവാര്‍) നിരാശയിലാണ്. അവരുടെ അഘാടിയില്‍ നിറയെ വ്യാജന്മാരാണ്. വ്യാജ എന്‍സിപി, വ്യാജ ശിവസേന… ജൂണ്‍ നാലിന് ശേഷം രണ്ട് മൈനര്‍ പാര്‍ട്ടികളും കോണ്‍ഗ്രസില്‍ ലയിക്കാനാണ് പദ്ധതി. ഞങ്ങളെ പിന്തുണച്ച് ജയിക്കുന്നതാണ് കോണ്‍ഗ്രസിനെ പിന്തുണച്ച് തോല്‍ക്കുന്നതിനേക്കാള്‍ നല്ലത്, മോദി പറഞ്ഞു.

കോണ്‍ഗ്രസ് ഹിന്ദുവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയിലാണ്. ഷെഹ്‌സാദയും അമേരിക്കയിലെ ഗുരുവും ഭാരതീയരെ വംശീയമായി അധിക്ഷേപിക്കുന്നു. കോണ്‍ഗ്രസുകാര്‍ക്ക് ഭഗവാന്‍ കൃഷ്ണന്റെ നിറം ആഫ്രിക്കനാണ്. അതുകൊണ്ടാണ് അവര്‍ ദ്രൗപതി മുര്‍മു രാഷ്‌ട്രപതിയാകുന്നതിനെ എതിര്‍ത്തത്, മോദി പറഞ്ഞു.

Tags: Narendra ModimaharashtraLoksabha Election 2024Modiyude GuaranteeNandharbar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.