Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സൂര്യ-ചന്ദ്ര പ്രഭാവമുള്ള പുണ്യദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 02:33 am IST
inSamskriti

സൂര്യനും ചന്ദ്രനും ഒരുപോലെ പ്രഭാവമുള്ള മൂന്നു ദിനങ്ങള്‍ പൗരാണികര്‍ വളരെ വിശേഷമായി കരുതി പ്പോന്നിരുന്നു. ചൈത്രമാസത്തിലെ ശുക്ലപക്ഷ പ്രഥമ(നവവര്‍ഷം), അശ്വിന മാസത്തിലെ ശുക്ലപക്ഷ ദശമി(വിജയദശമി), വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ(അക്ഷയതൃതീയ) എന്നിവയാണ് ഈ മൂന്നുദിനങ്ങള്‍.

സൂര്യനും ചന്ദ്രനും ഒരുപോലെ പ്രഭാവമുള്ള ദിവസമായതിനാല്‍ ഈ മൂന്നു ദിനങ്ങളും ശുഭകര്‍മങ്ങള്‍ക്ക് ഉത്തമമാണ്. പുഷ്പങ്ങളും ഫലങ്ങളും നിറഞ്ഞ വസന്ത ഋതുവിലെ വൈശാഖ മാസത്തിലെ വെളുത്തപക്ഷ തൃതീയയാണ് അക്ഷയതൃതീയ. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ ജനിച്ചത് ഈ ദിനത്തിലായതിനാല്‍ ഈ ദിനം പരശുരാമ ജയന്തിയായും ആചരിച്ചു വരുന്നു.

ഉത്തരേന്ത്യയില്‍ പല ഭാഗത്തും അക്കാതീജ് എന്ന പേരില്‍ ഈ ദിനം ആഘോഷിക്കുന്നു. ഒറീസയിലും ഉത്തര്‍പ്രദേശിലും ഈ ദിനം കര്‍ഷകര്‍ നിലം ഉഴുതു കൃഷിപ്പണികള്‍ക്കു തുടക്കമിടും. ഏതൊരു കര്‍മം ചെയ്താലാണോ അക്ഷയമായ ധനം ലഭിക്കുക അതിന് വളരെ വിശേഷപ്പെട്ടതാണ് ഈ ദിനം. അക്ഷയ ധനം നേടാന്‍ മൂന്നു കര്‍മ്മങ്ങളാണ് അനുഷ്ഠിക്കേണ്ടത്. ദാനം, തപസ്, യജ്ഞം എന്നിവയാണ് ഈ മൂന്നു കര്‍മ്മങ്ങള്‍.

അലൗകിക സമ്പത്തുകളുടെ പ്രാധാന്യം വിളിച്ചു പറയുന്ന ദിനമായതിനാല്‍ ഭാരതത്തിലെ പല പൗരാണിക സമൂഹങ്ങളും അതിവിശേഷമായിട്ടാണ് ഈ ദിനത്തെ കരുതിയിരുന്നത്. ഏതേതു ദേവതയെയാണോ ഉപാസിക്കുന്നത് ആ ദേവതയുടെ മന്ത്രം, മുഖ്യമായും ഗായത്രിമന്ത്രം നിരവധി തവണ ജപിക്കാം. പ്രാണായാമം, യോഗാഭ്യാസം, വേദാദ്ധ്യയനം എന്നിവ ഏറെ ഭക്തിയോടെയും ശ്രദ്ധയോടെയും അനുഷ്ഠിക്കണം. നിത്യേനയുള്ള അഗ്‌നിഹോത്രത്തിനു പുറമെ വിശേഷ മന്ത്രങ്ങളാല്‍ യജ്ഞങ്ങള്‍ ചെയ്യാം. എല്ലാത്തിനും പുറമേ യോഗ്യമായ പാത്രത്തില്‍ വൈദിക വിധിയനുസരിച്ച് യുക്തമായ ദാനവും നല്‍കണം.

അക്ഷയതൃതീയ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അക്ഷയ സന്താനങ്ങളും അക്ഷയ പുണ്യവും ലഭിക്കും എന്നാണ് വിശ്വാസം. ഏതൊരു മനുഷ്യന്‍ അക്ഷയ തൃതീയയില്‍ ഉപവാസമനുഷ്ഠിച്ച് മഹാവിഷ്ണുവിനെ പൂജിക്കുന്നുവോ അവനു രാജസൂയയാഗം ചെയ്ത ഫലവും അന്ത്യത്തില്‍ വിഷ്ണുപാദത്തില്‍ വിലയം പ്രാപിക്കാനുമാവും. ‘അക്ഷതം’ കൊണ്ട്(ഉണക്കലരിയും നെല്ലും) ഭഗവാന്‍ വിഷ്ണുവിനെ പൂജിക്കുന്ന ദിനമായതിനാലാണ് ഈ തിഥിയെ അക്ഷയ തൃതീയ എന്നു പറയുന്നതെന്നും ചിലര്‍ പറയുന്നു. (അക്ഷതം കൊണ്ട് വിഷ്ണു പൂജ ചെയ്യുന്നത് നിഷിദ്ധമാണ് എന്ന് പദ്മപുരാണം(6:16:20). ‘നാക്ഷതൈരര്‍ച്ചയേത് വിഷ്ണും’. അക്ഷയ തൃതീയ ഒഴികെയുള്ള ദിനങ്ങളില്‍ വെളുത്ത എള്ളുകൊണ്ട് വിഷ്ണുപൂജ ചെയ്യണം എന്നാണു വിധി).

അക്ഷതം എന്ന വാക്കിനു യവം(ബാര്‍ളി) എന്നും അര്‍ത്ഥമുണ്ട്. യവം കൊണ്ട് അക്ഷയതൃതീയ ദിനത്തില്‍ വിഷ്ണു പൂജ നടത്തണമെന്ന പരാമര്‍ശവും പുരാണങ്ങളില്‍ കാണാം.

അക്ഷയ തൃതീയയില്‍ അക്ഷതയുക്തമായ ജലത്തില്‍ സ്നാനം ചെയ്ത് മഹാവിഷ്ണു വിഗ്രഹത്തെ അക്ഷതം കൊണ്ട് ആരാധിച്ച് അക്ഷതത്തോടു കൂടി ശുദ്ധരും സദ്വൃത്തരുമായ ബ്രാഹ്മണര്‍ക്ക്(ജ്ഞാനികള്‍ക്ക്) ദാനം നല്‍കണം. വിധിപ്രകാരം ഒരു തവണയെങ്കിലും അക്ഷയ തൃതീയ വ്രതമനുഷ്ഠിക്കുന്നവര്‍ വര്‍ഷത്തിലെ സകല തൃതീയാവ്രതങ്ങളും അനുഷ്ഠിച്ച ഫലം നേടുന്നു എന്നാണു വിശാസം.

സകല രസങ്ങളോടും കൂടിയ അന്നം, ജലകുംഭം, നാനാവിധ ഫലങ്ങള്‍, ഗോക്കള്‍, ഭൂമി, സ്വര്‍ണ്ണം, വസ്ത്രം എന്നിങ്ങനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും ഉത്തമമെന്നും തോന്നുന്ന വസ്തുക്കള്‍ അര്‍ഹരായവര്‍ക്ക് ദാനം ചെയ്യണം എന്നാണു വിധി. ഈ തിഥിയില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ക്ഷയം സംഭവിക്കുകയില്ല എന്നതിനാലാണ് മുനിമാര്‍ ഈ തിഥിയെ ‘അക്ഷയ തൃതീയ’ എന്ന് പ്രകീര്‍ത്തിക്കുന്നത്.

Tags: HinduismAkshaya Tritiyasolar and lunar influenceholy day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.