Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ക്ഷേത്രധ്വജത്തിലെ ജീവചൈതന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 02:13 am IST
inSamskriti

ക്ഷേത്ര സങ്കല്‍പ്പത്തില്‍ കൊടിമരത്തിന്റെ സ്ഥാനം ഏറെ പ്രധാനമാണ്. ദേവനുമായി മാത്രമല്ല, പ്രപഞ്ചവുമായും പ്രത്യേകിച്ച് മനുഷ്യനോടും ഏറെ ബന്ധപ്പെട്ടതാണ് അതിന്റെ പ്രസക്തി. ധ്വജത്തില്‍നിന്ന് ഒരു പ്രത്യേക ഊര്‍ജം പ്രസരിക്കുന്നതായും ഇടിമിന്നലിനെ ആവാഹിച്ചു നിഷ്‌ക്രിയമാക്കുന്ന ‘ലൈറ്റ്‌നിങ് അറസ്റ്റ’റിന്റെ ഫലം കൂടി അതു ചെയ്യുമെന്നും ആധുനിക ശാസ്ത്രം സമ്മതിക്കുന്നു.

ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്ഥാനമായ ഗര്‍ഭഗൃഹമധ്യത്തില്‍നിന്നു നിശ്ചിത അളവ് അകലത്തില്‍ സ്ഥാപിക്കുന്ന ആധാരശിലയില്‍ നവരത്‌നങ്ങള്‍ സ്വര്‍ണം, വെള്ളി, ചേമ്പ് എന്നിവകൊണ്ടുള്ള നാണയങ്ങള്‍ നിക്ഷേപിച്ച് അതിനുമുകളില്‍ കൊടിമരം സ്ഥാപിക്കുന്നു. ആധാരശില മുതല്‍ മുകളിലേക്ക് നാളം, ഉപപീഠം, തറ, വേദി, അധോമുഖ കമലം, ഊര്‍ധ്വമുഖ കമലം, അഷ്ടദളപത്മം എന്നിവതയുണ്ടാകും. പിന്നീട് ചുറ്റുമായി അഷ്ടദിക് പാലകര്‍. ഇവയില്‍ ഉപപീഠം മുതലുള്ളവ മുകളില്‍ കാണാം. ദേവന്റെ മൂലാധാര സ്ഥാനത്താണ് കൊടിമരത്തിന്റെ സ്ഥാനമായ ആധാര ശില. ക്ഷേത്ര പ്രതിഷ്ഠയുടെ നട്ടെല്ലിന്റെയും സുഷുമ്‌നയുടെയും സങ്കല്‍പമാണ് കൊടിമരത്തിന്. നട്ടെല്ലിന്റെ ഏറ്റവും താഴെയാണ് ഷഡാധാരചക്രത്തിലെ ആദ്യചക്രമായ മൂലാധാരം. അവിടെ നിന്ന് ഷഡാധാരങ്ങളും കടന്നാണ് സഹസ്രാര പത്മത്തില്‍ എത്തുന്നത്. ക്ഷേത്ര സങ്കല്‍പത്തില്‍ സഹസ്രാര പത്മത്തിന്റെ സ്ഥാനത്താണ് ദേവപ്രതിഷ്ഠ.

ഗോപുരഭാഗത്തു പാദങ്ങളും ഗര്‍ഭഗൃഹത്തില്‍ അഥവാ ശ്രീകോവിലില്‍ ശിരസ്സുമായി ദേവന്‍ മലര്‍ന്നു കിടക്കുന്നതായാണ് സങ്കല്‍പം.

ശ്രീകോവിലിനു പുറത്ത്, ലോകപാലന്‍മാരെയും സപ്തമാതൃക്കളെയും പ്രതിഷ്ഠിച്ചിരിക്കുന്ന ബലിവട്ടം ഭഗവാന്റെ മുഖം. മണ്ഡപം ഗളം. നാലമ്പലം കൈകള്‍. നാലമ്പലത്തിനു പുറത്തെ പ്രദക്ഷിണവഴി കുക്ഷിസ്ഥാനം. വലിയ ബലിക്കല്ല് ഭഗവാന്റെ മൂലാധാര ചക്രം. കൊടിമരം നട്ടെല്ലിന്റെയും സുഷുമ്‌നയുടെയും പുനരാവിഷ്‌കാരം. ‘സുഷുമ്‌നാ ധ്വജ രൂപേണ’ എന്നു തന്ത്രസമുച്ചയത്തില്‍ പറയുന്നു. പുറത്തെ ചുറ്റുമതില്‍ ഭഗവാന്റെ മുട്ടുകളും കണങ്കാലുകളും. ഗോപുരം ദേവപാദങ്ങള്‍. ക്ഷേത്രമതിലിന് അകത്തേയ്‌ക്ക് പ്രവേശിക്കുമ്പോള്‍ ഗോപുരഭാഗത്തെ നിലം തൊട്ടുതലയില്‍ വയ്‌ക്കുന്നത് ഭഗവാന്റെ പാദങ്ങള്‍ തൊട്ടുവന്ദിക്കുന്നതിനു തുല്യമാണ്.

മലര്‍ന്നു കിടക്കുന്ന ഭഗവാന്റെ ശരീരത്തിലെ, ആയിരം ദളങ്ങളോടുകൂടിയ സഹസ്രാര പത്മത്തിന്റെ സ്ഥാനത്താണല്ലോ പ്രതിഷ്ഠ. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ തുടങ്ങിയ ഷഡാധാര ചക്രങ്ങള്‍ കടന്നാണ് സഹസ്രാരപത്മത്തിലെത്തുക. ‘പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവ ശംഭോ’ എന്ന സ്‌ത്രോത്രത്തിലെ സൂചന ഇതുതന്നെ.

ശ്രീകോവിലിന്റെ ഉത്തരത്തിന്റെ അളവാണ്, ഗര്‍ഭഗൃഹത്തില്‍ നിന്ന് കൊടിമര സ്ഥാനത്തേക്കുള്ള ദൂരം നിര്‍ണ്ണയിക്കുന്നതിനുള്ള അളവായ ഉത്തരദണ്ഡ്. ഗര്‍ഭഗൃഹ മധ്യത്തില്‍ നിന്ന് അഞ്ചോ ആറോ ഏഴോ ഉത്തരദണ്ഡ് അകലത്തില്‍ കൊടിമരം പ്രതിഷ്ഠിക്കാം. അത് എത്രയെന്ന് വാസ്തുവിദഗ്ധന്‍ തീരുമാനിക്കും. അവിടെ ആധാരശില സ്ഥാപിച്ച് അതിനുമേലാണ് ധ്വജപ്രതിഷ്ഠ. ഗര്‍ഭഗൃഹത്തിന്റെ വാതില്‍ക്കട്ടിളയുടെ ഉയരം(ദ്വാരനീളം) ആണ് കൊടിമരത്തിന്റെ ഉയരത്തിന്റെ മാനദണ്ഡം. ആ ദ്വാര നീളത്തിന്റെ 7, 9, 10, 11, 12, 13 ഇരട്ടിയാകാം കൊടിമരത്തിന്റെ ഉയരം.

ധ്വജത്തിന് കാലപരിധിയില്ല. ജീര്‍ണത ബാധിക്കും വരെയാണ് അതിന്റെ ആയുസ്സ്. ജീര്‍ണത കണ്ടാല്‍ ധ്വജം മാറണം. മാറ്റുന്ന ധ്വജത്തിന്, ദേവന്റെ ശരീരഭാഗമെന്ന സങ്കല്‍പത്തില്‍ പൂര്‍ണമായ സംസ്‌കാര കര്‍മ്മങ്ങള്‍ നടത്തണം. പിന്നീടാണ് പുതിയ ധ്വജം പ്രതിഷ്ഠിക്കുക.
– ശ്രീ

 

Tags: DevotionalHinduismTemplestemple dhwaja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

Samskriti

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

Samskriti

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.