Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മധ്യവേനല്‍ അവധിക്കാലത്തെ വിനോദസഞ്ചാരത്തെ ബാധിച്ച് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ സന്ദര്‍ശക വിലക്ക്

കോട്ടൂര്‍ കാപ്പുകാട് മുതല്‍ കാവടിമൂല വരെയുള്ള 1.5 കിലോമീറ്റര്‍ വരുന്ന പഞ്ചായത്ത് റോഡാണ് 6.25 കോടി രൂപ ചെലവിട്ട് 30 വര്‍ഷത്തേക്ക് അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത തരത്തില്‍ ആറ് മീറ്റര്‍ വീതിയില്‍ 'ഹെവി കോണ്‍ക്രീറ്റ്' ഉപയോഗിച്ച് നവീകരിക്കുന്നത്.

ഹരി പെരുങ്കടവിളbyഹരി പെരുങ്കടവിള
May 3, 2024, 09:06 am IST
inKerala

മാറനല്ലൂര്‍: കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശക വിലക്ക് മധ്യവേനല്‍ അവധിക്കാലത്തെ വിനോദസഞ്ചാരത്തെ ബാധിച്ചു. റോഡുപണിയുടെ പേരിലാണ് വനം വകുപ്പിന്റെ കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശക വിലക്ക്. കോട്ടൂര്‍ കാപ്പുകാട് മുതല്‍ കാവടിമൂല വരെയുള്ള 1.5 കിലോമീറ്റര്‍ വരുന്ന പഞ്ചായത്ത് റോഡാണ് 6.25 കോടി രൂപ ചെലവിട്ട് 30 വര്‍ഷത്തേക്ക് അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത തരത്തില്‍ ആറ് മീറ്റര്‍ വീതിയില്‍ ‘ഹെവി കോണ്‍ക്രീറ്റ്’ ഉപയോഗിച്ച് നവീകരിക്കുന്നത്.

വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് റോഡ് പണിയുന്നതെന്നും ഇതിനാല്‍ രണ്ടര മാസത്തേക്ക് ആന പുനരധിവാസകേന്ദ്രം അടച്ചു എന്നുമാണ് വനം വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. ഒരു റോഡ് പണിയാന്‍ രണ്ടര മാസം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രം അടച്ചിടുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

എന്നാല്‍ ആനപരിപാലന കേന്ദ്രത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കിഫ്ബി പദ്ധതി പുരോഗമിക്കുന്നതിനൊപ്പമാണ് റോഡും നവീകരിക്കുന്നതെന്നാണ് അധികൃതരുടെ വാദം. ഹെവി കോണ്‍ക്രീറ്റ് ഉപയോഗിക്കുന്നതിനാല്‍ ജോലികള്‍ക്ക് കൂടുതല്‍ സമയം വേണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. 1500 മീറ്ററുള്ള റോഡ് ഓരോ ദിവസവും 100 മീറ്റര്‍ വീതമാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഇത് ഉറപ്പുള്ളതാകാന്‍ 15 ദിവസംവീതം ഒരു മാസത്തോളം വേണമത്രെ. മഴക്കാലത്ത് ഇത് ചെയ്യാനാകില്ല.

കോണ്‍ക്രീറ്റ് പണി നടക്കുമ്പോള്‍ വാഹനങ്ങള്‍ കടത്തിവിടാനാകില്ല. ജോലികള്‍ പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ പണി വീണ്ടും നീളും. ഇതു കണക്കാക്കിയാണ് രണ്ടര മാസത്തെ സമയം കരാറുകാര്‍ ആവശ്യപ്പെട്ടതെന്നും പണി പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് കേന്ദ്രം തുറക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നെയ്യാര്‍ഡാം, പൊന്മുടി ഉള്‍പ്പെടുന്ന വിനോദസഞ്ചാര റൂട്ടില്‍ വേധലവധിക്കാലത്ത് വിദേശികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് കാപ്പുകാട്. മധ്യവേനലവധിക്കാലത്താണ് തിരക്കു കൂടുന്നത്. ഈ സമയത്ത് കേന്ദ്രം അടഞ്ഞുകിടക്കുന്നത് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുള്ള പ്രദേശവാസികളുടെ ഉപജീവനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

Tags: Elephant Rehabilitation CentreKappukadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെര്‍പ്പിസ് വൈറസ് പടരുന്നു: കാപ്പുകാടില്‍ ശ്രീക്കുട്ടിക്ക് പിന്നാലെ അര്‍ജുനും വിടവാങ്ങി; ഒരാഴ്ചയ്‌ക്കിടെ ചരിഞ്ഞത് രണ്ട് ആനകള്‍

Kerala

ശ്രീക്കുട്ടിക്ക് പിന്നാലെ കണ്ണനും വൈറസ് ബാധ സ്ഥിരീകരിച്ചു; കാപ്പുകാട്ടെ പത്തോളം കുട്ടിയാനകള്‍ ഹെര്‍പ്പിസ് ഭീതിയില്‍

കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ ഇളമുറക്കാരി ശ്രീക്കുട്ടി
Travel

കാപ്പുകാട് തുറന്നു, ആസ്വദിക്കാം ആനച്ചന്തം

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.