Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആത്മാഭിമാനത്തോടെ ജീവിക്കാനാവാത്ത നാടായി കേരളത്തെ മാറ്റി: എന്‍ടിയു

എന്‍ടിയു ദ്വിദിന കാര്യകര്‍തൃ ശിബിരത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 10:47 pm IST
inKerala
എന്‍ടിയു സംസ്ഥാന ദ്വിദിന കാര്യകര്‍തൃ ശിബിരം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ സംസ്ഥാന പ്രസിഡന്റ്
പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് ആര്‍. ജിഗി, ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.സ്മിത, കെ.പ്രഭാകരന്‍ നായര്‍, കെ.ഷാജിമോന്‍, എ.അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സമീപം.

എന്‍ടിയു സംസ്ഥാന ദ്വിദിന കാര്യകര്‍തൃ ശിബിരം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് ആര്‍. ജിഗി, ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.സ്മിത, കെ.പ്രഭാകരന്‍ നായര്‍, കെ.ഷാജിമോന്‍, എ.അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സമീപം.

കന്യാകുമാരി: എട്ടുവര്‍ഷത്തെ ഇടത് ഭരണം ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയാത്ത നാടാക്കി കേരളത്തെ മാറ്റിയെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍. സംസ്ഥാന തലത്തില്‍ തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്കായി കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ദ്വിദിന കാര്യകര്‍തൃ ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാരും അധ്യാപകരും പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന ശമ്പളമൊഴികെയുള്ള ഒട്ടുമിക്ക ആനുകൂല്യങ്ങളും സര്‍ക്കാര്‍ കവരുകയോ മരവിപ്പിക്കുകയോ ചെയ്തിരിക്കുന്നുവെന്ന് ഗോപകുമാര്‍ പറഞ്ഞു. ജോലി ചെയ്യുന്നവരുടെ അവകാശമാണ് ശമ്പളമെന്നും ഔദാര്യമല്ലെന്നും കോടതികള്‍ക്ക് സര്‍ക്കാരിനെ ഓര്‍മിപ്പിക്കേണ്ടി വരുന്ന സ്ഥിതിയാണ്. ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ നല്‍കുമെന്ന് വാഗ്ദാനം നല്കി അധികാരത്തിലെത്തിയവര്‍ ക്ഷേമ പെന്‍ഷന്‍ ഔദാര്യമാണെന്ന നിലപാട് കോടതിയെ അറിയിച്ചിരിക്കുന്നു. നടുറോഡില്‍ വാഹനം കുറുകെയിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി പണി തെറിപ്പിക്കുമെന്ന് വെല്ലുവിളിക്കുന്ന മേയറും എംഎല്‍എയും അധികാര രാഷ്‌ട്രീയത്തിന്റെ അടയാളങ്ങളാണ്.

പ്രതികരണ ശേഷി നഷ്ടപ്പെട്ട് ഭയന്ന് ജീവിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ച് ദീര്‍ഘകാലം അധികാരം ആസ്വദിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ഗോപകുമാര്‍ പറഞ്ഞു. ഉദ്ഘാടന സഭയില്‍ എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ജിഗി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, ട്രഷറര്‍ കെ.കെ. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

‘സംഘടനാ കാര്യകര്‍ത്താക്കള്‍ അറിഞ്ഞിരിക്കേണ്ട അവശ്യം സര്‍വീസ് ചട്ടങ്ങളും നിയമങ്ങളും’ എന്ന വിഷയത്തില്‍, വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച സീനിയര്‍ സൂപ്രണ്ട് ടി. രവീന്ദ്രക്കുറുപ്പ് ക്ലാസെടുത്തു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌കെ. പ്രഭാകരന്‍ നായര്‍ അധ്യക്ഷനായി. സംസ്ഥാന പ്രൈമറി വിഭാഗം കണ്‍വീനര്‍ പാറംകോട് ബിജു, ഉത്തരമേഖലാ സെക്രട്ടറി കെ. ഷാജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

‘അധ്യാപനം രാഷ്‌ട്ര സേവനം, വിദ്യാഭ്യാസം രാഷ്‌ട്ര പുരോഗതിക്ക്’ എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സ്മിത അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി കെ.വി. ബിന്ദു, വനിതാ വിഭാഗം കണ്‍വീനര്‍ പി.ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് ‘സംഘടനയും സംഘാടകനും’ എന്ന വിഷയത്തില്‍ ഇന്ന് ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് വി. അനീഷ് പ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. സുരേഷ് കുമാര്‍ അധ്യക്ഷനായിരിക്കും.

സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. രാജേഷ്, എ. അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. 14 ജില്ലകളില്‍ നിന്നായി ഇരുനൂറോളം പ്രതിനിധികള്‍ ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്. ശിബിരം ഇന്ന് സമാപിക്കും.

 

Tags: keralaNTU Administrative Campself-respect
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.