ചെന്നൈ: തമിഴ്നാട്ടിലെ ചെറുകിട വ്യവസായിയുടെ മകന്‍ സ്വത്ത് ചോദിച്ച് അച്ഛനെ തല്ലുന്ന വീഡിയോ പുറത്ത്. പെരാമ്പലൂര്‍ ജില്ലയില്‍ കൃഷ്ണപുരത്താണ് വ്യവസായിയായ കൊളന്തവേലിനാണ് മകന്‍ സന്തോഷ് എന്ന് വിളിക്കപ്പെടുന്ന ശക്തിവേലിന്റെ ക്രൂര പീഢനം അനുഭവിക്കേണ്ടി വന്നത്.
സ്വത്ത് ചോദിച്ച് മകന്‍ അച്ഛനെ തല്ലുന്ന വീഡിയോ:
https://twitter.com/MithilaWaala/status/1784451174307123587
അതിക്രൂരമായാണ് ശക്തിവേല്‍ അച്ഛനെ അടിക്കുന്നത്. റൈസ് മില്‍ നടത്തുന്ന അച്ഛന്‍ കൊളന്തവേലിന് നിറയെ സ്ഥലങ്ങളും മറ്റും ഉണ്ട്. ഇദ്ദേഹത്തിന് രണ്ട് മക്കള്‍. ശക്തിവേല്‍ എന്ന മകനും ഒരു മകളും. മകന്‍ ശക്തിവേല്‍ വിവാഹം കഴിച്ച് ഭാര്യയ്‌ക്കൊപ്പം കള്ളക്കുറിച്ചിയിലെ ചിന്ന സേലനത്തിലാണ് താമസം. മകള്‍ യുഎസിലാണ്.
കൊളന്തവേല്‍ നേരത്തെ തന്നെ മകന് ചില സ്വത്തുക്കള്‍ നല്‍കിയിരുന്നു. പ്രായമായപ്പോള്‍ സ്വത്ത് വീതം വെയ്‌ക്കാമെന്ന് കരുതി മകള്‍ക്ക് ചില സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചതാണ് മകനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്ന് അക്രമാസക്തനായ മകന്‍ അച്ഛനെ വീടു കയറി കയ്യേറ്റം ചെയ്യുകയായിരുന്നു. കൈകള്‍ ഉപയോഗിച്ച് പല തവണ ആക്രമിച്ച ശക്തിവേല്‍ പിന്നീട് കൊളന്തവേലിനെ കാല്‍കൊണ്ട് ചവിട്ടുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ആരോ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് കാണാം. എന്നിട്ടും കോപം അടങ്ങാതെ ശക്തിവേല്‍ ഒരു കല്ലെടുത്ത് കൊളന്തവേലിന്റെ തലയിലേക്ക് എറിയുകയാണ്. അതില്‍ ഗുരുതരമായി തലയ്‌ക്ക് മുറിവേറ്റു.
തുടര്‍ന്ന് കൊളന്തവേലിന്റെ സഹായികള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. അപ്പോള്‍ വീണ്ടും പുറത്തുനിന്നും ഓടിയെത്തി കാറില്‍ നിന്നും കൊളന്തവേലിനെ വലിച്ചിട്ട് ചവിട്ടുന്ന ശക്തിവേലിനെ വീഡിയോയില്‍ കാണാം.
മകനെതിരെ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ശക്തിവേലിനെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323 (ഉപദ്രവമേല്‍പിച്ചതിനുള്ള ശിക്ഷ), 323 (ആയുധം ഉപയോഗിച്ച് പരിക്കേല്‍പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
















