ന്യൂദല്‍ഹി: പരാതിക്കാരനാണ് തന്നെ ആക്രമിച്ചതെന്നും അതിന്‌റെ വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി ആക്രമണക്കേസില്‍ ജയിലില്‍ കഴിയുന്ന സ്വതന്ത്ര ഭരദ്വാജ് ദല്‍ഹി കോടതിയെ സമീപിച്ചു. ജന്തര്‍ മന്തറില്‍ നടന്ന സിജെപി പ്രതിഷേധത്തിനിടെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയുടെ പിതാവിനെ ആക്രമിച്ചുവെന്നാണ് ഭരദ്വാജിനെതിരെയുള്ള കുറ്റം.
എന്നാല്‍, പരാതിക്കാരന്‍ സ്വതന്ത്ര ഭരദ്വാജിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ഉണ്ടെന്നും പരാതിക്കാരന്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സ്വതന്ത്ര ഭരദ്വാജിന്‌റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ മാറ്റി.
ജൂലൈയില്‍ ജന്തര്‍ മന്തറില്‍ നടന്ന സിജെപി പ്രതിഷേധത്തിനിടെ ഒരു ദളിത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്റെ പിതാവിനെ ആക്രമിച്ചുവെന്നാരോപിച്ച് സെപ്റ്റംബര്‍ 5 ന് ഉത്തര്‍പ്രദേശില്‍ നിന്നാണ് സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്.
















