ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മഷ്‌ക ഗ്രാമത്തിലെ സേവാ പവര്‍ പ്രോജക്റ്റില്‍ വിന്യസിച്ചിരുന്ന സിഐഎസ്എഫ് യൂണിറ്റില്‍ വൈകിട്ടോടെയാണ് സംഭവം.വെടിയുതിര്‍ത്ത ഹെഡ് കോണ്‍സ്റ്റബിള്‍ അവ്‌ദേഷ് കുമാര്‍ സിങ്ങിനെ അറസ്റ്റ് ചെയ്ത് പോലീസിന് കൈമാറി.
അസിസ്റ്റന്റ് കമാന്‍ഡന്റ് അങ്കിത് കുമാര്‍ പാണ്ഡെ, സബ് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണ്‍ സിംഗ്, കോണ്‍സ്റ്റബിള്‍മാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അവ്‌ദേഷ് കുമാര്‍ സിംഗ് ഓഫീസ് പരിസരത്ത് എത്തി കൈവശമുണ്ടായിരുന്ന എകെ 47 റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിഐഎസ്എഫ് അറിയിച്ചു.
വെടിവയ്‌പ്പിന് ഇടയാക്കിയ കാരണങ്ങള്‍ അധികൃതര്‍ അന്വേഷിച്ചുവരികയാണ്.
















