Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈബര്‍ തട്ടിപ്പില്‍ ബഹുരാഷ്‌ട്ര കമ്പനിയുടെ മുന്‍ ഡയറക്ടര്‍ക്ക് നഷ്ടമായത് 25 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 10:50 pm IST
inIndia

മുംബൈ: മള്‍ട്ടിനാഷണല്‍ കമ്പനിയുടെ മുന്‍ ഡയറക്ടറായ സ്ത്രീക്ക് സൈബര്‍ തട്ടിപ്പില്‍ നഷ്ടമായത് 25 കോടിയോളം രൂപ. മുംബൈ സ്വദേശിക്കാണ് വാട്സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടത്.

കള്ളപ്പണക്കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും ഇതില്‍നിന്നൊഴിവാക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര്‍ പലഘട്ടങ്ങളിലായി സ്ത്രീയില്‍നിന്ന് കോടിക്കണക്കിന് രൂപ കൈക്കലാക്കിയത്. മുംബൈ സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി ആറിനും ഏപ്രില്‍ മൂന്നിനും ഇടയിലുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നതെന്നാണ് പോലീസ് പറയുന്നത്.

ഫെബ്രുവരി ആറിന് ടെലികോം വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞ് പരാതിക്കാരിക്ക് ഒരു വാട്സ്ആപ്പ് കോള്‍വന്നു. നിങ്ങളുടെ പേരിലുള്ള മൂന്ന് മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കാന്‍ പോവുകയാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ഫോണ്‍ പോലീസുദ്യോഗസ്ഥനു കൈമാറാമെന്നു പറഞ്ഞു. പിന്നീട് സംസാരിച്ചത് പ്രദീപ് സാവന്ത് എന്നു പരിചയപ്പെടുത്തിയ പോലീസുകാരന്‍. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുണ്ടെന്നും ഫോണ്‍ നമ്പറുകളും ആധാര്‍ കാര്‍ഡും കേസുമായി ബന്ധപ്പെട്ട തെളിവുകളാണെന്നുമാണ് ഇയാള്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ സിബിഐയിലെ സ്പെഷല്‍ ഓഫീസര്‍ രാജേഷ് മിശ്ര എന്നു പരിചയപ്പെടുത്തി മറ്റൊരാളും സംസാരിച്ചു.

ഇരുവരുടെയും തിരിച്ചറിയല്‍ കാര്‍ഡുകളും വാട്സ്ആപ്പില്‍ അയച്ചുനല്‍കി. 6.8 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് പരാതിയുള്ളതെന്നാണ് ഇവര്‍ പറഞ്ഞത്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് പരാതിക്കാരി ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും തട്ടിപ്പുകാര്‍ വിട്ടില്ല. പ്രായമുള്ളതിനാല്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നില്ലെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുസംഘം പിന്നീട് പരാതിക്കാരിയോട് പറഞ്ഞു. കേസിലെ മറ്റുപ്രതികളാണെന്ന് പറഞ്ഞ് ചിലരുടെ ഫോട്ടോകള്‍ അയച്ചു. കേസിന്റെ കാര്യം ആരോടും പറയരുതെന്നും അനുമതിയില്ലാതെ മഹാരാഷ്‌ട്ര വിട്ട് പോകരുതെന്നും നിര്‍ദേശവും നല്‍കി.

ഇതിനുശേഷം തട്ടിപ്പുസംഘം പരാതിക്കാരിക്ക് വാട്സ്ആപ്പില്‍ ഒരു കത്ത് അയച്ചുനല്‍കി. ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാനുള്ള നിര്‍ദേശമായിരുന്നു കത്തിലുണ്ടായിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ മൂന്നുകൊല്ലം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുമെന്നും കത്തിലുണ്ടായിരുന്നു. പരാതിക്കാരി 15.9 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഫെബ്രുവരി ഒന്‍പതിന് സിബിഐ ഓഫീസറെന്ന് പരിചയപ്പെടുത്തിയ രാജേഷ് മിശ്ര വീണ്ടും വിളിച്ചു. താങ്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഇത്തവണ തട്ടിപ്പുകാരന്‍ പറഞ്ഞത്. ഇത് ഒഴിവാക്കാനായി മ്യൂചല്‍ ഫണ്ടുകളിലെ നിക്ഷേപം പിന്‍വലിച്ച് ആ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് തട്ടിപ്പുസംഘം നല്‍കിയ അക്കൗണ്ടിലേക്ക് ഇത് ട്രാന്‍സ്ഫര്‍ ചെയ്യാനും ആവശ്യപ്പെട്ടു. അക്കൗണ്ടിലേത് കള്ളപ്പണമല്ലെന്ന് തെളിയിക്കാനായി ആകെ 5.7 കോടി രൂപ അക്കൗണ്ടിലേക്ക് കൈമാറണമെന്നായിരുന്നു നിര്‍ദേശം. ഈ പണം റിസര്‍വ് ബാങ്കിനു നല്കുമെന്നും കേസ് അവസാനിക്കുമ്പോള്‍ തിരികെ ലഭിക്കുമെന്നുമായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞത്.

തന്റെ പേരിലുള്ള ചില ഓഹരികള്‍ വിറ്റഴിച്ചാണ് പരാതിക്കാരി ഈ പണം കൈമാറിയത്. ഇതിനുപിന്നാലെ തട്ടിപ്പുകാരുടെ നിര്‍ദേശമനുസരിച്ച് പലഘട്ടങ്ങളിലായി വീണ്ടും പണം നല്‍കി. ഇതിനായി സ്വര്‍ണം പണയം വെയ്‌ക്കുകയും അമ്മയുടെ പേരിലുള്ള ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തു. ഏകദേശം 25 കോടിയോളം രൂപ ഇത്തരത്തില്‍ കൈമാറിയതിന് പിന്നാലെ കേസ് തീര്‍പ്പായെന്നും ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കില്‍നിന്ന് ഒരു രസീത് ലഭിക്കുമെന്നും തട്ടിപ്പുസംഘം പരാതിക്കാരിയെ അറിയിച്ചു. അന്ധേരി പോലീസ് സ്റ്റേഷനില്‍ പോയാല്‍ ഈ രസീത് വാങ്ങാമെന്നായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായതാണെന്ന് പരാതിക്കാരിക്ക് ബോധ്യമായത്. തുടര്‍ന്ന് പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.

Tags: mumbaicyber fraud25 crore lostex-director of multinational company
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

India

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.