Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരളത്തിന്റെ വോട്ട് ഇത്തവണ മോദിയുടെ ഗ്യാരന്റിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 03:21 am IST
inMain Article

കെ. സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഹാട്രിക്ക് വിജയം നേടുന്ന തെരഞ്ഞെടുപ്പാണിതെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് പോലും സംശയമില്ല. മോദി സര്‍ക്കാര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പ്രോഗ്രസ് കാര്‍ഡുമായാണ് വോട്ടര്‍മാരെ നേരിടുന്നത്. 10 വര്‍ഷമായി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ നയങ്ങളാണ് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. നിഷ്പ്രഭരായ എതിരാളികള്‍ക്ക് മുന്നോട്ട് വെക്കാന്‍ ഒരു നയമോ നിലപാടോ നേതാവോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യമെങ്ങും മോദി തരംഗം അലയടിക്കുകയാണ്. കേരളവും അതില്‍ നിന്നും മാറിനില്‍ക്കുന്നില്ല. കേരളത്തിലും നരേന്ദ്രമോദിയുടെ സദ്ഭരണത്തിനുള്ള ജനപിന്തുണ വര്‍ദ്ധിക്കുകയാണ്. 10 വര്‍ഷം കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയ ഭാരതത്തെ മൂന്നാം സ്ഥാനത്തെത്തിക്കാനുള്ള പ്രയത്‌നത്തിലാണ് നമ്മുടെ പ്രധാനമന്ത്രി. എന്നാല്‍ മോദിയെ എങ്ങനെയെങ്കിലും ഭരണത്തില്‍ നിന്നും താഴെയിറക്കുക എന്നതു മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

അഴിമതിക്കാരും കുടുംബാധിപത്യ പാര്‍ട്ടിക്കാരും സ്വന്തം നിലനില്‍പ്പിനുവേണ്ടി മോദിക്കെതിരെ ഒന്നിച്ചു നില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. 60 വര്‍ഷം രാജ്യത്തെ ഭരിച്ചുമുടിപ്പിച്ച കോണ്‍ഗ്രസിനെ ഇന്ത്യന്‍ ജനത പൂര്‍ണമായും കൈയൊഴിയുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നിന്നും അപ്രസക്തമായ ഇടതുപാര്‍ട്ടികള്‍ നിലനില്‍പ്പിനുവേണ്ടിയാണ് മത്സരിക്കുന്നത്. കേരളത്തിനുപുറത്ത് ഒരൊറ്റ മുന്നണിയായി മത്സരിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ഇവിടെ പരസ്പരം മത്സരിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. കഴിഞ്ഞ 8 വര്‍ഷങ്ങളായി സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും കേരളത്തെ തകര്‍ത്തുകഴിഞ്ഞു. വിലക്കയറ്റം, ക്ഷേമപെന്‍ഷന്‍ മുടക്കം, അഴിമതി, തൊഴിലില്ലായ്‌മ, സ്ത്രീസുരക്ഷയിലെ വിഴ്ച തുടങ്ങി പൂര്‍ണമായും പരാജയപ്പെട്ട ഇടതുപക്ഷത്തിന് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പോലും സാധിക്കുന്നില്ല. അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാരിനോട് മത്സരിക്കുന്ന പ്രതിപക്ഷത്തിന്റെ അവസ്ഥയും ഇതുതന്നെ. ഇവിടെയാണ് മോദിയുടെ ഗ്യാരന്റി ജനങ്ങള്‍ ഏറ്റെടുക്കുന്നത്. മോദി സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതികളില്‍ അംഗമാകാത്ത ആരും തന്നെ ഈ രാജ്യത്തില്ല. അടിസ്ഥാന വികസന മേഖലയില്‍ മോദി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടരണമെന്ന് ജനം ആഗ്രഹിക്കുന്നു.

മോദി സര്‍ക്കാരിന് വോട്ട് ചെയ്യാന്‍ പത്ത് കാരണങ്ങള്‍

മോദി സര്‍ക്കാരിന് വോട്ടു ചെയ്യാന്‍ നിരവധി കാരണങ്ങളുണ്ട്. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും തന്നെയാണ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ളത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം വികസന വിപ്ലവം നടന്നത് നരേന്ദ്രമോദി ഭരിച്ച കഴിഞ്ഞ 10 വര്‍ഷങ്ങളിലാണ്. അടിസ്ഥാന സൗകര്യ മേഖലയില്‍, വിദ്യാഭ്യാസ രംഗത്ത്, തൊഴില്‍ രംഗത്ത്, ശാസ്ത്ര സാങ്കേതിക മേഖലയില്‍, കാര്‍ഷിക രംഗത്ത് തുടങ്ങി എല്ലായിടങ്ങളിലും സമഗ്ര വികസനമുണ്ടായി. രാജ്യസുരക്ഷയിലും വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിലും വലിയ മാറ്റമാണ് കഴിഞ്ഞ 10 വര്‍ഷം ഉണ്ടായത്. എങ്കിലും നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിനായി വോട്ടു ചെയ്യണമെന്ന ഉറച്ച തീരുമാനത്തിലെത്താന്‍ പ്രധാനപ്പെട്ട പത്ത് കാരണങ്ങളുണ്ട്.

അന്തസ്സായി ജീവിക്കാന്‍ മോദിക്ക് വോട്ടു ചെയ്യാം. സുരക്ഷിതരായി ജീവിക്കാനും വോട്ട് മോദിക്ക്. സ്ത്രീശാക്തീകരണത്തിന് വോട്ട് മോദിക്ക്. കര്‍ഷക ക്ഷേമം ഉറപ്പാക്കിയതിനും വീടുകളില്‍ ശുദ്ധജലമെത്തിച്ചതിനും വോട്ട് നരേന്ദ്രമോദിക്ക്. പട്ടിണിയകറ്റിയതിന് വോട്ട് മോദിക്കു തന്നെ ചെയ്യണം. വഴിയോരക്കച്ചവടക്കാരെ മറക്കാതിരുന്നതിനും ആത്മനിര്‍ഭരതയ്‌ക്കായും അഴിമതി രഹിത ഭാരതത്തിനായും നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് വോട്ട് ചെയ്യാം. ചാന്ദ്രദൗത്യത്തിലൂടെ അന്തസ്സുയര്‍ത്തിയതിന് വോട്ട് മോദിക്കു തന്നെ.

 

Tags: K SurendranModi's guaranteeLoksabha Election 2024Modiyude GuaranteeKerala's vote
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

India

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

Kerala

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.