Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വിതുരയില്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് മാന്‍കൊമ്പും മാരകായുധങ്ങളും; നിരവധി കേസുകളില്‍ പ്രതിയായ ചിറ്റാര്‍ ഷഫീഖ് അറസ്റ്റില്‍

ഇയാളുടെ വീട്ടില്‍ ആയുധനിര്‍മാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 01:07 pm IST
inThiruvananthapuram
പിടികൂടിയ എയര്‍ഗണ്‍ പിടിച്ചെടുത്ത മാന്‍കൊമ്പും മാരകായുധങ്ങളും

പിടികൂടിയ എയര്‍ഗണ്‍ പിടിച്ചെടുത്ത മാന്‍കൊമ്പും മാരകായുധങ്ങളും

വിതുര: വീട്ടില്‍ ആയുധ നിര്‍മാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയ ഡാന്‍സാഫ് ടീമും പോലീസും കണ്ടത് മാരകായുധങ്ങളും മാന്‍കൊമ്പും. ഇവയ്‌ക്കു പുറമെ ആയുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളും എയര്‍ഗണ്ണുമായി പിടികൂടിയത് നിരവധി കേസുകളിലെ പ്രതിയെ. വിതുര ആനപ്പാറ ചിറ്റാര്‍ നാസ് കോട്ടേജില്‍ ചിറ്റാര്‍ ഷഫീഖ് എന്ന് അറിയപ്പെടുന്ന ഷഫീഖ് (35) ആണ് അറസ്റ്റിലായത്.

ഇയാളുടെ വീട്ടില്‍ ആയുധനിര്‍മാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വിതുര കല്ലാര്‍ മേഖലകളിലെ പതിവു കുറ്റവാളിയായ ഇയാള്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ വിതുരയില്‍ കാര്‍ അടിച്ചു തകര്‍ത്ത കേസിലും വീട്ടില്‍ ബോംബ് എറിഞ്ഞ കേസിലുമായി ജയില്‍ ശിക്ഷ അനുഭവിച്ച ഷഫീക് രണ്ട് മാസം മുന്‍പാണ് പുറത്തിറങ്ങിയത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി ഇയാളുടെ വീടും പരിസരവും ഡാന്‍സാഫ് ടീം നിരീക്ഷിച്ചു വരികയായിരുന്നു. വലിയമല ഇന്‍സ്‌പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഷഫീഖിന്റെ വീട് വളഞ്ഞ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ഇരുനില വീടിന്റെ മുകളിലത്തെ ഒരു മുറി ആയുധ നിര്‍മാണത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തി.

ഏറു പടക്കങ്ങള്‍, വെടി മരുന്ന്, വിവിധ തരം മാരകയുധങ്ങള്‍, എയര്‍ഗണ്‍ എന്നിവ കൂടാതെ മാന്‍കൊമ്പും ഇവിടെ നിന്ന് കണ്ടെടുത്തു. ഏറു പടക്കങ്ങളും ആയുധങ്ങളും ഷഫീഖ് തന്നെയാണ് നിര്‍മിച്ചിരുന്നത്. ഇവ നിര്‍മിക്കാനുള്ള കട്ടറുകളും െ്രെഗന്റിങ്ങ് മെഷീനും ഉള്‍പ്പടെ മുറിയില്‍ സൂക്ഷിച്ചിരുന്നു. മാന്‍കൊമ്പ് കണ്ടെടുത്തതിനെ തുടര്‍ന്ന് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി.

മാന്‍കൊമ്പിന്റെ ഉറവിടം കണ്ടെത്തിയ ശേഷം മുമ്പും ഇയാള്‍ മൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടോ എന്ന അന്വേഷണം നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം. വലിയമല ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍, ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു, എസ്‌സിപിഒ മാരായ സതികുമാര്‍, അനൂപ്, ഉമേഷ്ബാബു, വിതുര എസ്‌ഐ വി.സതികുമാര്‍, എസ്‌സിപിഒ ബിനു എന്നിവര്‍ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

Tags: Thiruvananthapuramvithura
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Kerala

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.