Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനം നിറച്ച് മഹാപൂരം

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Apr 20, 2024, 01:03 am IST
inKerala

തൃശൂര്‍: തെക്കന്‍ കൈലാസത്തില്‍ ശൈവ-ശാക്തേയ സംഗമത്തിന്റെ മഹാപൂരം. അനുഗ്രഹം ചൊരിഞ്ഞ് ദേവതാ ഗണം. മനം നിറഞ്ഞ്, മതിമറന്ന് ജനസാഗരം. മാനത്തുയര്‍ന്ന് മിന്നിമാഞ്ഞ കുടകളുടെ മഴവില്ലഴക്, താളവിസ്മയം തീര്‍ത്ത് വാദ്യകുലപതികള്‍, കരിമേഘക്കൂട്ടം പോലെ ആകാശം മുട്ടെ നിലവെടുത്ത് ഗജരാജാക്കന്മാര്‍. പൂരം വീണ്ടുമൊരു മതിവരാക്കാഴ്ചയായി.

രാവിലെ ഏഴു മണിയോടെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് വടക്കുന്നാഥന് മുന്നില്‍ ആദ്യമെത്തിയത്. തുടര്‍ന്ന് അയ്യന്തോള്‍, ലാലൂര്‍, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ്, ചെമ്പുക്കാവ്, കാരമുക്ക് ഭഗവതിമാരും പനമുക്കംപിള്ളി ശാസ്താവും ആനകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയില്‍ വടക്കുന്നാഥന്റെ സന്നിധിയിലെത്തി.

ഏഴരയോടെ തിരുവമ്പാടി ഭഗവതിയുടെ പുറപ്പാടായി. തുടര്‍ന്ന് മഠത്തില്‍ ഇറക്കി പൂജ. പത്തരയോടെ പ്രസിദ്ധമായ മഠത്തില്‍ വരവ്. പഞ്ചവാദ്യത്തിന് കോങ്ങാട് മധുവിന്റെ പ്രമാണം. തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരന്‍. ഇടം വലം കൂട്ടായി പുതുപ്പള്ളി സാധുവും കുട്ടന്‍കുളങ്ങര അര്‍ജുനനും. മൂന്നിന് നായ്‌ക്കനാലില്‍ പഞ്ചവാദ്യം പാണ്ടിക്ക് വഴിമാറി. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാരുടെ പ്രമാണം.

പാറമേക്കാവിന്റെ പുറപ്പാട് ഉച്ചക്ക് പന്ത്രണ്ടരക്ക്. തിടമ്പേറ്റി ഗുരുവായൂര്‍ നന്ദന്‍. കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ മുന്നൂറോളം കലാകാരന്മാര്‍ നിരന്ന മേളം. രണ്ടരക്ക് ഇലഞ്ഞിത്തറയില്‍ മേളത്തിന് ആദ്യ കോല്‍ വീണു. കാത്തുനിന്ന പുരുഷാരം ആര്‍ത്തിരമ്പി.

മേളം കലാശിച്ച് അഞ്ച് മണിയോടെ തെക്കോട്ടിറക്കം. തെക്കേ ഗോപുരവാതില്‍ വഴി ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയും. വടക്കുന്നാഥന്റെ മൈതാനത്ത് ആര്‍പ്പുവിളിയുമായി ജനലക്ഷങ്ങള്‍. ഇരുവിഭാഗവും അഭിമുഖം നിരന്നതോടെ കുടമാറ്റത്തിന് തുടക്കം. മുപ്പത് സെറ്റിലേറെ കുടകള്‍ ഇരുവിഭാഗവും വാനിലുയര്‍ത്തി. ഏഴു മണിയോടെ കുടമാറ്റം സമാപിച്ച് ഭഗവതിമാര്‍ മടങ്ങി. തുടര്‍ന്ന് പൂരങ്ങളുടെ തനിയാവര്‍ത്തനം.

ഇന്ന് രാവിലെ ഏഴിന് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ പകല്‍പ്പൂരത്തിന് തുടക്കമാകും. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ശ്രീമൂലസ്ഥാനത്തെത്തി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ മുപ്പതു മണിക്കൂറിലേറെ നീണ്ട പൂരത്തിന് സമാപനം.

Tags: Thrissur pooram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം
Kerala

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.