Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 12:30 pm IST
inKerala, Thrissur

തൃശൂര്‍: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുഃഖം തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷം ആണെങ്കിലും പൂരത്തിന് ഒരുങ്ങി സാംസ്‌കാരിക നഗരി. പൂരത്തിന് വിളംബരം കുറിച്ചുകൊണ്ട് നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുരനട തള്ളിതുറന്ന് പുറത്തിറങ്ങിയതോടെ ഇത്തവണത്തെ തൃശൂർ പൂരത്തിന് തുടക്കമായി.

പൂര ദിവസം കണിമംഗലം ശാസ്താവിന് പ്രവേശിക്കാൻ വേണ്ടിയാണ് തെക്കേഗോപുര വാതിൽ തുറന്നിട്ട് ഭഗവതി പുറത്തിറങ്ങുന്നത്. പൂരത്തലേന്നത്തെ പ്രൗഢമായ കാഴ്ചയാണിത്. നിലപാട് തറയിൽ എത്തി പൂര വിളംബരം നടത്തി ഭഗവതി തട്ടകത്തേയ്‌ക്കു മടങ്ങും. 200 വര്‍ഷത്തിലേറെ പഴക്കമുള്ള ആചാരത്തനിമയെ സംരക്ഷിക്കാന്‍ ദുഃഖം കടിച്ചമര്‍ത്തി തൃശൂര്‍ മറ്റൊരു പൂരത്തിന് സാക്ഷിയാവുകയാണ്. 36 മണിക്കൂറാണ് തുടര്‍ച്ചയായി തൃശ്ശൂര്‍ പൂരം അരങ്ങേറുക.പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവും പുറമേ 8 ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരങ്ങളും അണിനിരക്കുന്നതോടെ വടക്കുന്നാഥ ക്ഷേത്രമൈതാനി അക്ഷരാര്‍ത്ഥത്തില്‍ ദേവനഗരിയായി മാ റുന്ന മണിക്കൂ റുകൾക്കാണ് തൃശൂർ സാക്ഷ്യം വഹിക്കുന്നത്.

രാവിലെ 9 മണിയോടെ പൂരവിളംബരത്തിനായുള്ള നെയ്തലക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചിരുന്നു. 11 മണിയോടെ വടക്കുന്നാഥനെ വണങ്ങിയ ഭഗവതി തെക്കേഗോപുര നട തുറന്ന് പൂര വിളംബരം നടത്തുകയായിരുന്നു. അതേസമയം അപ്രതീക്ഷിതമായ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ദേവസ്വങ്ങളും നഗരവും ഇനിയും മുക്തമായിട്ടില്ല. ഔദ്യോഗികമായ ദുഖാചരണം ഇന്നലെ അവസാനിച്ചതോടെയാണ് ഇന്ന് പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാവുന്നത്. നാളെ രാവിലെ ആറ് മണിയോടെ തുടങ്ങുന്ന പൂരത്തിന് തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സമാപനം.

ഇത്തവണ വെടിക്കെട്ടില്ലാതെ ചാർജുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വ്വമായ കുടമാറ്റം പതിനഞ്ച് മിനിറ്റ് മാത്രമാക്കി ചുരുക്കി. ഇരു ദേവസ്വങ്ങളുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.

Tags: Thrissur pooramernakulam sivakumarNeythalakavu bhagavathi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം
Kerala

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പുതിയ വാര്‍ത്തകള്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.