Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭാരതീയ ജീവിതത്തിന്റെ കേന്ദ്രബിന്ദു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 06:54 pm IST
inSamskriti

ഭാരതഭൂമിയും ജനതയും സംസ്‌കാരവും അനശ്വരമായ ഒരു പാരമ്പര്യത്തിന്റെ കേദാരമാണെങ്കില്‍ അതിന്റെ സവിശേഷതകള്‍ എന്തെല്ലാമെന്നു ചിന്തിക്കുന്നത് പ്രസക്തമാണ്. നൂറു ശതമാനവും ആദ്ധ്യാത്മികം മാത്രമായിരുന്നു ഈ പാരമ്പര്യമെന്നും ഇവിടുത്തെ ആളുകള്‍ ഭൗതികപുരോഗതിയില്‍ തീരെ പരാങ്മുഖരായിരുന്നുവെന്നും പറയുന്നത് ചരിത്രസത്യമാവുകയില്ല. വൈദേശികമായ ഒട്ടനേകം ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനും ഒരായിരം വര്‍ഷങ്ങള്‍ക്കുമുമ്പുവരെ തെക്കുകിഴക്കന്‍ ഏഷ്യയില്‍ മാത്രമല്ല മറ്റു പലയിടങ്ങളിലും പടര്‍ന്നുപിടിച്ച ഒരു മഹാസാംസ്‌കാരിക സാമ്രാജ്യത്തെ സൃഷ്ടിക്കുവാനും ഈ രാജ്യത്തിനു കെല്‍പ്പുണ്ടായിരുന്നു.

അത്യുന്നതങ്ങളായ ആദ്ധ്യാത്മികദര്‍ശനങ്ങളോടൊപ്പം സംഗീതസാഹിത്യശില്‍പാദി കലകളും ഒട്ടുവളരെ ഭൗതികശാസ്ത്രങ്ങളും യുദ്ധശാസ്ത്രവും എന്തിനേറെ ഭോഗശാസ്ത്രംപോലും ഇവിടെ ചില ഘട്ടങ്ങളില്‍ അത്ഭുതാവഹമായ വികാസം പ്രാപിച്ചിരുന്നു. ഭൗതികാവശ്യങ്ങളെ ഭാരതം നിരാകരിച്ചുവെന്നു പറയുന്നതിനു പകരം ഐഹികമായ ഉല്‍ക്കര്‍ഷവും കുറച്ചുകൂടി മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള നിശ്രേയസാഭ്യുന്നതിയും സമഞ്ജസമായി സമ്മേളിച്ചുകൊണ്ടുള്ള ഒരു ജീവിതരീതിയാണ് ഇവിടെ ആവിഷ്‌കരിക്കപ്പെട്ടതെന്നു പറയുന്നതായിരിക്കും ശരി. മനുഷ്യവര്‍ഗ്ഗത്തിന്റെ സനാതനലക്ഷ്യങ്ങളായി ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളാകുന്ന ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളെയാണല്ലോ ഇവിടെ അംഗീകരിച്ചിരിക്കുന്നത്.

സനാതനമായ പ്രാപഞ്ചികനിയമങ്ങള്‍ക്കനുസൃതമായ ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍തന്നെ അര്‍ത്ഥകാമങ്ങളെ ഭുജിച്ച് പരമപുരുഷാര്‍ത്ഥമായ മോക്ഷത്തിലേക്കു നീങ്ങണമെന്നു തന്നെയായിരുന്നു ഭാരതമതം. അതിനനുസൃതമായ വ്യവസ്ഥയായിരുന്നു ഇവിടെ ആവിഷ്‌കരിക്കപ്പെട്ടത്. ഭാരതീയജീവിതത്തിന്റെ ഈ പ്രവാഹദിശ മനസ്സിലാക്കിയാല്‍ മനുഷ്യനില്‍നിന്നും വികാസം പ്രാപിച്ച ഈശ്വരാവസ്ഥയെന്ന മോക്ഷപദവിയുടെ അനുഭൂതിയാണ് വ്യക്തിയുടേയും ജീവിതത്തിന്റേയും അന്തിമലക്ഷ്യമായി അംഗീകരിച്ചിരുന്നത് എന്നു കാണാന്‍ കഴിയും. ഭാരതീയ ജീവിതം ഈ കേന്ദ്രബിന്ദുവിനു ചുറ്റുമായിട്ടാണ് കറങ്ങിയിരുന്നതെന്നും ഇനിയും ഇതിനു ചുറ്റുമായിതന്നെയാണ് അതിശക്തമായി കറങ്ങാന്‍ പോകുന്നതെന്നും സൂക്ഷ്മദൃക്കുകള്‍ക്ക് മനസ്സിലാക്കാന്‍ വിഷമമില്ല. ഈ മൗലികപ്രേരണയെ തിരസ്‌കരിക്കുന്ന വൈദേശികമതങ്ങളും വൈദേശിക ആശയങ്ങളും ഏറെക്കാലം യത്‌നിച്ചിട്ടും ഇവിടെ വേരൂന്നിയിട്ടില്ലെന്ന് തത്തദാശയങ്ങളുടെ പ്രയോക്താക്കള്‍തന്നെ സമ്മതിച്ചുകഴിഞ്ഞിട്ടുണ്ട്. ഭാരതീയ ജീവിതത്തിന്റെ സാംസ്‌കാരികവും ശാസ്ത്രീയവും കലാപരവും സാമൂഹ്യവും ഭരണപരവും രാഷ്‌ട്രീയവും മറ്റേതു വിധത്തിലുള്ളതുമായ എല്ലാ പ്രസ്ഥാനങ്ങളും പ്രചോദനം കൊള്ളുന്നതും വികാസം പ്രാപിക്കുന്നതും അന്നും ഇന്നും ഈ കേന്ദ്രബിന്ദുവിനെ ആധാരമാക്കിത്തന്നെയാണ.് സിനിമാഗാനങ്ങളില്‍പ്പോലും ഇതിന്റെ പ്രതീകാത്മകതത്ത്വം ശക്തമായി പ്രതിധ്വനിക്കുന്നത് ഇന്നും നമുക്കു കേള്‍ക്കാന്‍ കഴിയും. നമ്മെ സംബന്ധിച്ചിടത്തോളം ഇതു വെറും ഒരു തത്ത്വശാസ്ത്രമോ ദര്‍ശനമോ അല്ല. പ്രത്യുത, ജീവിതത്തിന്റെ അഗാധതലങ്ങളില്‍പ്പോലും ശക്തമായ ചലനങ്ങളെ സൃഷ്ടിച്ച്ു സമൂഹത്തിന് ഊര്‍ജ്ജസ്വലമായൊരു മാര്‍ഗദര്‍ശനം കൊടുക്കുവാന്‍ കെല്‍പ്പുള്ള ചൈതന്യാത്മകമായ വിചാരധാരകൂടിയാണ്‌

Tags: Indian CultureHinduismsanatan DharmaSpiritual vision
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.