Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിമൂന്നു ദിവസത്തെ സര്‍ക്കാര്‍

മുന്നണികളുടെ പിന്നണിയില്‍ - 24

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 01:30 am IST
inIndia
രാജിവച്ച ശേഷം രാഷ്ട്രപതിഭവനില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാജ്‌പേയി

രാജിവച്ച ശേഷം രാഷ്ട്രപതിഭവനില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാജ്‌പേയി

1996 ലെ തെരഞ്ഞെടുപ്പ് പലതരത്തില്‍ ചരിത്രപരമാണ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതെ, തൂക്ക് പാര്‍ലമെന്റ് വന്നു. രാഷ്‌ട്രപതി ആരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് തര്‍ക്കം വന്നു. നിയമ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നു. ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ ഉണ്ടായി. അതേസമയം രണ്ടുവര്‍ഷത്തിനുള്ളില്‍ ഇടക്കാല തെരഞ്ഞെടുപ്പും വന്നു. ഭാരതത്തില്‍ ദേശീയ രാഷ്‌ട്രീയത്തില്‍ മുന്നണി രാഷ്‌ട്രീയം കരുത്തുനേടിയ കാലമായിരുന്നു അത്.

1996 ലെ ജനവിധിയില്‍ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി, 161 എംപിമാര്‍. പക്ഷേ, സര്‍ക്കാര്‍ രൂപീകരണത്തിന് ഭൂരിപക്ഷമില്ല. രാഷ്‌ട്രപതിക്ക്, ഭൂരിപക്ഷമില്ലാത്ത, ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതെന്ന് ഉറപ്പുള്ള ഒരു കക്ഷിയെ, മുന്നണിയെ, സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാമോ എന്നതായിരുന്നു ഒരു വിഷയം. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സകല അടവുകളും പയറ്റുന്ന എതിര്‍കക്ഷികള്‍ 161എംപിമാരുടെ പാര്‍ട്ടിക്ക് അവസരം കൊടുക്കരുതെന്ന് വാദിച്ചു. ആ തെരഞ്ഞെടുപ്പ് ഫലത്തോടുകൂടിയാണ്, അതുവരെ ഭാരതത്തില്‍ ചര്‍ച്ചയാകാതിരുന്ന, ഒരുപക്ഷേ ഭരണഘടനയും മറ്റും രൂപപ്പെടുത്തിയവര്‍ ആലോചിക്കുകപോലും ചെയ്തിട്ടില്ലാത്ത, ഗൗരവതര പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത്. അതില്‍ പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളില്‍ ഒന്ന് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തരത്തില്‍ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാമോ; അതോ മുന്നണിയെ വിളിക്കണോ; ആ മുന്നണി തെരഞ്ഞെടുപ്പിന് മുമ്പ് രൂപംകൊണ്ടതായിരിക്കണമോ, തെരഞ്ഞെടുപ്പു ഫലം വന്നുകഴിഞ്ഞുള്ള മുന്നണിയെ പരിഗണിക്കാമോ എന്നിങ്ങനെയായിരുന്നു. ആ പുതിയ ‘നിയമ- ഭരണഘടനാ പ്രശ്‌നങ്ങള്‍’ സാധാരണ ജനങ്ങളും ചര്‍ച്ച ചെയ്തു.

പതിമൂന്നാം ദിവസം വാജ്‌പേയിയുടെ രാജി

രാഷ്‌ട്രപതി ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു. 14 ദിവസംകൊണ്ട് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കണം, വിശ്വാസ വോട്ട് നേടണം എന്ന് വ്യവസ്ഥയും ചെയ്തു. ഭൂരിപക്ഷം തെളിയിക്കേണ്ടത് പാര്‍ലമെന്റിലും നിയമസഭകളിലുമാണെന്ന കര്‍ക്കശമായ നിയമം പിന്തുടരുകയായിരുന്നു രാഷ്‌ട്രപതി ഡോ. ശര്‍മ്മ. എന്നാല്‍ ആ തീരമാനത്തിന്റെ പേരില്‍, രാഷ്‌ട്രപതിക്കെതിരെ പ്രതിപക്ഷം സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ രാഷ്‌ട്രപതിഭവനിലേക്ക് പ്രകടനം നടത്തി. കാലാവധി കഴിഞ്ഞ് വിരമിക്കുന്ന വേളയില്‍, ഔദ്യോഗിക ജീവിതത്തിലെ ദുഃഖകരമായ സംഭവങ്ങളിലൊന്നായി ശങ്കര്‍ദയാല്‍ ശര്‍മ്മ ഈ സംഭവം ഒരു മാധ്യമത്തോട് പറയുകയും ചെയ്തു. രാഷ്‌ട്രപതി ഭവന്‍, രാജ്ഭവന്‍, കോടതികള്‍ തുടങ്ങിയ സുപ്രധാന സംവിധാനങ്ങളെ, കിട്ടുന്ന അവസരത്തിലെല്ലാം അപകീര്‍ത്തിപ്പെടുത്താന്‍ അല്ലെങ്കില്‍ സംശയനിഴലിലാക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക താല്‍പ്പര്യം ആ വിഷയത്തിലും സംഭവിക്കുകയായിരുന്നു.

പതിനാലു ദിവസം കിട്ടിയെങ്കിലും 13-ാം ദിവസം പ്രധാനമന്ത്രി വാജ്‌പേയി വിശ്വാസവോട്ടു നേടില്ലെന്നുറപ്പായപ്പോള്‍ രാജി സമര്‍പ്പിച്ചു. രാജി സമര്‍പ്പണം എതിര്‍കക്ഷികള്‍ തീരെ പ്രതീക്ഷിക്കാത്തതായി. ഏറെ ആസൂത്രിതമായിരുന്നു 161 എംപിമാരുള്ളപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കാനുള്ള ബിജെപി തീരുമാനംപോലും. 1996 മെയ് 15 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വാജ്‌പേയി, മെയ് 28 ന് പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് ചര്‍ച്ചക്ക് മറുപടി പറയുമ്പോള്‍ രാജി പ്രഖ്യാപിച്ചു. ബിജെപിയും ശിവസേനയും അകാലിദളും ചേര്‍ന്ന, തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യമായിരുന്നു 181 എംപിമാരുടെ പിന്തുണയോടെ ആദ്യ വാജ്‌പേയി സര്‍ക്കാര്‍ രൂപീ
കരിച്ചത്.

46 എംപിമാരുടെ പിന്തുണയുള്ള പാര്‍ട്ടിയുടെ സര്‍ക്കാര്‍

അതിനിടെ, ജനതാദള്‍ പ്രഭാവ കാലത്ത് ഉണ്ടായിരുന്ന നാഷണല്‍ ഫ്രണ്ട് (എന്‍എഫ്) എന്ന മുന്നണി പുതുക്കിപ്പണിത് യുണൈറ്റഡ് ഫ്രണ്ട് (യുഎഫ്) എന്നൊരു സംവിധാനം പ്രതിപക്ഷം രൂപപ്പെടുത്തി. ‘ബിജെപിയെ അധികാരത്തില്‍നിന്നകറ്റി നിര്‍ത്തുക’ എന്ന ഒറ്റ അജണ്ടയായിരുന്നു യുഎഫിന്. സിപിഎം ആയിരുന്നു മുന്‍നിരയില്‍. കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും തമ്മില്‍ ഉണ്ടായിരുന്ന ‘അന്തര്‍ധാര’ അവിടെയും പ്രകടമായി. സിപിഎം നേതാവ് ജ്യോതിബസുവിനെ പ്രധാനമന്ത്രിയായി പിന്തുണയ്‌ക്കാന്‍ കോണ്‍ഗ്രസ് തയാറായി. ബസുവും തയാറായിരുന്നു. പക്ഷേ, ഹര്‍കിഷന്‍ സിങ് സുര്‍ജിത് തടഞ്ഞു. പാര്‍ട്ടി നയം വ്യാഖ്യാനിച്ച് വിലക്കി. പിന്നീട്, ആ അവസരം കളഞ്ഞു കുളിച്ചതിനെ ജ്യോതിബസു ‘ഹിസ്റ്റോറിക്കല്‍ ബ്ലണ്ടര്‍’ (ചരിത്രപരമായ വിഡ്ഢിത്തം) എന്ന് വിശേഷിപ്പിച്ചു. ഒടുവില്‍, 161 അംഗങ്ങളുള്ള ബിജെപിക്കോ, 181 അംഗങ്ങള്‍ ഉള്ള ബിജെപി സഖ്യത്തിനോ 140പേരുടെ പിന്തുണയുള്ള കോണ്‍ഗ്രസിനോ സര്‍ക്കാര്‍ രൂപീകരിക്കാനായില്ല, പകരം 46 എംപിമാര്‍ മാത്രമുള്ള ജനതാദളിന്, ഐക്യമുന്നണി (യുഎഫ്)യുടെ പിന്‍ബലത്തില്‍, കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്താങ്ങലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടി. അപ്പോഴും ആ മുന്നണിയിലുള്ള ഒരു എംപിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ യുഎഫിനായില്ല. ‘നറുക്കു’വീണത് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയ്‌ക്ക്. ഗൗഡ 1996 ജൂണ്‍ ഒന്നിന് പ്രധാനമന്ത്രിയായി; ഭാരതത്തിന്റെ പതിനൊന്നാമത് പ്രധാനമന്ത്രി.

കോണ്‍ഗ്രസില്‍ നേതൃമാറ്റം സംഭവിച്ചു. പി.വി. നരസിംഹറാവു മാറി, കോണ്‍ഗ്രസ് ഖജാന്‍ജിയായിരുന്ന സീതാറാം കേസരി പാര്‍ട്ടി അധ്യക്ഷനായി. കേസരിക്ക് രാഷ്‌ട്രീയ കണക്കുകൂട്ടലുകളില്‍ കൃത്യതയില്ലായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ അടുത്തത് പ്രധാനമന്ത്രിപദമെന്ന ‘ലസാഗു’വില്‍ ദേവഗൗഡയ്‌ക്കുള്ള പിന്തുണ, 1997 ഏപ്രില്‍ മാസത്തില്‍ കേസരി പിന്‍വലിച്ചു. 11-ാം മാസം അധികാരത്തിലിരുന്ന ഗൗഡ വീണു. യുഎഫ് മുന്നണി പ്രതിസന്ധിയിലായി. ഇനിയെന്ത്? തെരഞ്ഞെടുപ്പോ? മറ്റൊരു യുഎഫ് സര്‍ക്കാരോ? അങ്ങനെയാണെങ്കില്‍ അവസരം കിട്ടാന്‍ കൊതിക്കുന്ന, പ്രധാനമന്ത്രിപദം മോഹിക്കുന്നവര്‍ മുന്നണിയില്‍ ഏറെയായിരുന്നു.

(തുടരും)

 

Tags: bjpAtal Bihari VajpayeeLoksabha Election 2024Modiyude GuaranteeThirteen day government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.