Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളം രാജ്യസഭയില്‍ എത്തിച്ച മങ്കമാര്‍ അഞ്ചു പേര്‍ മാത്രം

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 6, 2024, 08:29 am IST
inKerala

 

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയിലാണ് അംഗം. ഇന്ദിരാഗാന്ധിയും സുഷമ സ്വരാജും ജയലളിതയും രാജ്യസഭയിലും വനിതാ ശബ്ദമായിരുന്നു. 1952 ഏപ്രില്‍ 3 ന് നടന്ന ആദ്യ രാജ്യസഭ തെരഞ്ഞെടുപ്പില്‍  210 അംഗങ്ങളില്‍ 15 പേര്‍ വനിതകള്‍. അതില്‍ കേരളത്തില്‍ നിന്ന് ആരും ഉണ്ടായിരുന്നില്ല. പക്ഷേ മലയാളി ഉണ്ടായിരുന്നു.   ഇപ്പോള്‍ രാജ്യസഭയില്‍  27 വനിതാ അംഗങ്ങള്‍.
ഏഴു പതിറ്റാണ്ടിനിടെ  170 നടുത്ത് വനിതകള്‍ രാജ്യസഭയിലെത്തി.  സ്ത്രീ ശാക്തീകരണവും വനിതാ ക്ഷേമവും ആഘോഷിക്കുന്ന കേരളത്തിന്റെ പ്രകടനം ഇക്കാര്യത്തില്‍ നിരാശാ ജനകം. 130 പേരെ അയയക്കാനുള്ള അവസരം ലഭിച്ചു.  കേരളത്തില്‍നിന്ന് ഇതുവരെ ജയിപ്പിച്ചത് അഞ്ചു വനിതകളെ മാത്രം.

കോണ്‍ഗ്രസിന്റെ  കെ ഭാരതി ഉദയഭാനു. രാജ്യസഭയില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത ആദ്യ സ്ത്രീ. 1958 ഏപ്രില്‍ മൂന്നുമുതല്‍ 1968 ഏപ്രില്‍ രണ്ടുവരെ പത്തു വര്‍ഷം രാജ്യസഭയില്‍ ഉണ്ടായി. എഴുത്തുകാരനും കെപിസിസി പ്രസിഡന്റുമായിരുന്ന  എ.പി. ഉദയഭാനുവിന്റെ ഭാര്യ. മാവേലിക്കര സ്വദേശി. ഭാരതിയുടെ ‘അടുക്കളയില്‍ നിന്ന് പാര്‍ലമെന്റിലേക്ക്’ എന്ന ആത്മകഥയ്‌ക്ക് 1960ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
. 1962 മുതല്‍ 1968 വരെ ദേവകി ഗോപിദാസും 1974 മുതല്‍ 1980 വരെ ലീല ദാമോദര മേനോനും രാജ്യസഭയില്‍ കേരളത്തിന്റെ പ്രതിനികളായി. കോട്ടയം കാരാപ്പുഴ സ്വദേശിയായ ദേവകി തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും (1948) തിരുകൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി കോട്ടയത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷണറായും പ്രവര്‍ത്തിച്ചു. ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ അംഗമായിരുന്നു. 1973 ല്‍ ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ നടന്ന വിമാനപകടത്തില്‍ കൊല്ലപ്പെട്ടു.
ദേവകിയും ഭാരതിയും  ആറുവര്‍ഷം ഒരുമിച്ച് സഭയിലുണ്ടായിരുന്നു.
1957, 1960 തെരഞ്ഞെടുപ്പുകളില്‍ കുന്ദമംഗലത്തേയും 1987ല്‍  എട്ടാം നിയമസഭയില്‍ പട്ടാമ്പിയേയും നിയമസഭയില്‍ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു ലീലാ ദാമോദര മേനോന്‍, മുന്‍മന്ത്രിയും ലോകസഭാംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എ. ദാമോദര മേനോനെയാണ്  വിവാഹം ചെയ്തത്. ‘ചേട്ടന്റെ നിഴലില്‍’ എന്ന ജീവചരിത്രഗ്രന്ഥത്തിന് 1986 ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
1980 നുശേഷം മൂന്നു പതിറ്റാണ്ട് രാജ്യസഭയില്‍ മലയാളി വനിതാ ശബ്ദം മുഴങ്ങിയില്ല. 2010ല്‍ സി.പി.എമ്മിന്റെ പ്രതിനിധിയായി ഡോ. ടി എന്‍. സീമ രാജ്യസഭയിലെത്തി. പറയത്തക്ക രാഷ്‌ട്രീയ പാരമ്പര്യം ഇല്ലാതിരുന്ന സീമ രാജ്യസഭ കാലാവധി കഴിഞ്ഞ് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേയക്ക് മത്സരിച്ചെങ്കിലും മൂന്നാമതായി.
കോണ്‍ഗ്രസിന്റെ ജെബി മേത്തറാണ് നിലവില്‍ രാജ്യസഭയില്‍ കേരളത്തിന്റെ വനിത പ്രതിനിധി. പറയത്തക്ക രാഷ്‌ട്രീയ പാരമ്പര്യം ഇല്ലാതിരുന്ന ജെബി 2022 ഏപ്രില്‍ 4നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


കേരളത്തിന്റെ പ്രതിനിധികളായല്ലങ്കിലും  രാജ്യസഭാംഗമായ മലയാളി വനിത കേന്ദ്രമന്ത്രിയും ആയിട്ടുണ്ട്.  മൂന്നു തവണ(1952, 1954, 1960 ) ബിഹാറില്‍നിന്ന് രാജ്യസഭയിലെത്തിയ  ലക്ഷ്മി എന്‍. മേനോന്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും  മന്ത്രിസഭകളില്‍  വിദേശകാര്യ സഹമന്ത്രി. തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മി എന്‍ മേനോന്‍. 1948 ലും 1950 ലും  ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗം. ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

1957-60 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍നിന്ന് മലയാളിയായ അമ്മു സ്വാമിനാഥനും കോണ്‍ഗ്രസ്  പ്രതിനിധിയായി രാജ്യസഭയില്‍ എത്തി. പാലക്കാട്ടുകാരിയായ അമ്മു സ്വാമിനാഥന്‍ 1952 ല്‍ ഡിണ്ഡിഗലില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചിരുന്നു. ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പ്രസിഡന്റായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ പ്രവര്‍ത്തകയുമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി,  പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായി എന്നിവര്‍ മക്കളാണ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷണി അലി, ക്യാപ്റ്റന്‍ ലക്ഷിയുടെ മകളാണ്. ഇന്ത്യന്‍ ശൂന്യാകാശഗവേഷണരംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന വിക്രം സാരാഭായ് ആയിരുന്നു മൃണാളിനിയുടെ ജീവിതപങ്കാളി. ഇവരുടെ മകളായ മല്ലികാ സാരാഭായ് പ്രശസ്തയായ നര്‍ത്തകിയും നടിയുമാണ്.

പി ടി ഉഷയും നിലവില്‍ രാജ്യസഭയിലെ മലയാളി മങ്കയാണ്. രാജ്യം കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി.ടി. ഉഷയെ 2022 ജൂലൈ 6ന്, നരേന്ദ്രമോദി സര്‍ക്കാര്‍  രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.

Tags: P.T UshaAmmu SwaminathanBharathi UdayabhanuDevaki GopinathLeela Dhamodara MenonJebi Mather
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

India

‘ഖേലോ ഇന്ത്യ’ പദ്ധതിക്കായി 1000 കോടി; കായിക മേഖലയ്‌ക്ക് ഊര്‍ജ്ജമേകും: പി.ടി. ഉഷ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.