എല്ലാ തവണയും ബിഗ് ബോസില്‍ ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നും ഒരാളുണ്ടാവും. ഇത്തവണ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്മണി ദാസാണ് കമ്യൂണിറ്റിയെ പ്രതിനിധികരിച്ച് വീടിനകത്ത് പ്രവേശിച്ചിരിക്കുന്നത്. കുറഞ്ഞ ദിവസം കൊണ്ട് ശ്രദ്ധിക്കപ്പെടാന്‍ ജാന്‍മണിയ്ക്ക് സാധിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ അവരുണ്ടാക്കിയ പ്രശ്നങ്ങള്‍ പുറത്തും വലിയ ചര്‍ച്ചയാവുകയാണ്.
നിലവില്‍ ബിഗ് ബോസിലെ ക്യാപ്റ്റനാണ് ജാന്മണി. താന്‍ ക്യാപ്റ്റനായിരിക്കുന്ന ആഴ്ച സമാധാനമുള്ളതായിരിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചെങ്കിലും ഏറ്റവും ബഹളമുണ്ടാക്കുന്ന ആളായി ജാന്മണി തന്നെ മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നോറയുമായി ഉണ്ടായ വഴക്കും അതിന് ശേഷം ജാന്മണി പ്രതികരിച്ച രീതിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ജിന്റോ ഫ്ളോര്ക്ലീനിംഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നം നടക്കുമ്പോഴാണ് നോറ അതിനിടയില്‍ കയറുന്നത്. ഫ്ളോര്‍ ക്ലീനിംഗ് ഞങ്ങളുടെ പണിയാണെന്ന് പറഞ്ഞാണ് നോറ പ്രശ്നം ഉണ്ടാക്കിയത്. നേരത്തെ തന്നെ ജിന്റോയും നോറയും തമ്മിലുള്ള കലിപ്പും ദേഷ്യവുമാണ്. അതിനിടയിലാണ് ക്യാപ്റ്റനായ ജാന്മണി വരുന്നത്. നിങ്ങള്‍ ഇതില്‍ ഇടപെടണ്ടെന്ന് നോറ പറഞ്ഞതാണ് ജാന്മണിയെ ചൊടിപ്പിച്ചത്.
ഇരുവരും തമ്മില്‍ തര്‍ക്കമായതോടെ നീ ഫേയ്ക്ക് ആണെന്നും തേര്‍ഡ് ക്ലാസ് ഡ്രാമ കളിക്കരുതെന്നും ജാന്മണി പറഞ്ഞു. ഇതോടെ തന്നെ തേര്‍ഡ് ക്ലാസ് എന്ന് വിളിച്ചുവെന്ന് പറഞ്ഞ് നോറ ബഹളം ആരംഭിച്ചു. ഇതോടെ ബിഗ് ബോസ് എല്ലാവരോടും ശാന്തരാകുവാന്‍ പറഞ്ഞെങ്കിലും പിന്നെയും ഇരുവരും തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ജാന്മണി പവര്‍ റൂമില്‍ കയറി പോയി കാലില്‍ ക്രീ തടവുന്നത് പോലെ കാണിച്ചു.
ഇതിനൊപ്പം തന്നെ നോറയെ നോക്കി ഒരു പ്രത്യേക ആക്ഷന്‍ കാണിച്ചുവെന്ന് തോന്നിക്കുന്ന പ്രകടനവും ജാന്മണി നടത്തിയെന്നാണ് പരക്കെയുള്ള ആക്ഷേപം. ശരിക്കും നോറയോട് കാല് പിടിക്കാനുള്ള ആക്ഷനാണ് അവര്‍ കാണിച്ചത്. ഇത് മാത്രമല്ല നോറയ്ക്കെതിരെ ജാന്മണി നടത്തിയ ചില അധിഷേപങ്ങളെ പറ്റിയും പുതിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ക്യാപ്റ്റന്‍ കൂടിയായ ജാന്മണി കാട്ടിക്കൂട്ടുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. നിലവില്‍ ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ജാന്മണി.
നോറയെക്കുറിച്ച് ജാനു യമുനയോട് സംസാരിക്കുന്ന ഒരു രംഗം ഇന്നലെ ബിഗ് ബോസ് പ്ലസില്‍ ഉണ്ടായിരുന്നു. അതെന്താണെന്ന് ചൂണ്ടി കാണിച്ചുകൊണ്ടാണ് ഒരു ബിഗ് ബോസ് ആരാധകന് എത്തിയിരിക്കുന്നത്.
അവളുടെ തൊണ്ട പോകണം, അവളുടെ സൗണ്ട് പുറത്ത് വരരുത്, അവള് തീരണം, അവള്‍ക്ക് ആക്സിഡന്റ് ഉണ്ടായി, അവളുടെ കൈയും കാലും പോകണം, അവള് ഇവിടുന്ന് പുറത്ത് വന്നിട്ട്, അവളുടെ ജീവിതം മുഴുവന്‍ അവള് നരകിക്കണം. അത് എനിക്ക് കാണണം. അവള് അനുഭവിക്കണം.എന്നിങ്ങനെയാണ് ജാന്മണി പറഞ്ഞത്.
എന്റെ പൊന്ന് ഏഷ്യാനെറ്റ്, ഇവരെ എത്രയും പെട്ടെന്ന് ഔട്ട് ആക്കുക . അല്ലെങ്കില്‍ ഇവര്‍ ആരെയെങ്കിലും വീട്ടിലിട്ട് കൊല്ലാന്‍ ചാന്‍സ് ഉണ്ട്. അതുമാത്രമല്ല ട്രാന്‍സ് കമ്മ്യൂണിറ്റിയോട് ഉള്ള എല്ലാ ബഹുമാനവും അതോടെ പോകും. എല്‍ജിഎച്ച്ഡിറ്റിവി എന്ന് കളിയാക്കി വിളിക്കുന്നവരുടെ ഇടയിലും എല്‍ജിഎച്ച്ഡിറ്റിവി എന്ന് ബഹുമാനത്തോടെ പറയുന്ന ഒരുപാട് പേര് നമ്മുടെ ഇടയില്‍ ഉണ്ട്. എല്‍ജിഎച്ച്ഡിറ്റിവി ല്‍ നിന്നും എല്ലാവരെയും കൊണ്ടും ഇവര്‍ എല്‍ജിഎച്ച്ഡിറ്റിവി എന്ന് പറയിപ്പിക്കുമെന്നുമാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: