തിരുവനന്തപുരം: മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു.തിരുവനന്തപുരം ചെറുകോടാണ് വാഹനാപകടം.
പന്തുറ സ്റ്റേഷനിലെ അനൂപ് ആണ് മദ്യപിച്ച് വാഹനമോടിച്ചത്.ഇദ്ദേഹം ഓടിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഇരു വാഹനങ്ങളും ഭാഗികമായി തകര്‍ന്നു.അനൂപിനെ അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.വാഹനത്തില്‍ ഉണ്ടായിരുന്നവരെ അനൂപ് ഭീഷണിപ്പെടുത്തി അസഭ്യം വിളിച്ചെന്നും പരാതിയുണ്ട്.











