Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തലസ്ഥാന നഗരത്തെ അവഗണിച്ച കണക്കുകള്‍ നിരത്തി… രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 02:17 am IST
inKerala

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ അവഗണിച്ചത് അക്കമിട്ട് ജനങ്ങള്‍ക്ക് മുന്നില്‍ നിരത്തി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. നരേന്ദ്രമോദി ഭരണത്തില്‍ ഭാരതം ശക്തമായി മുന്നോട്ട് പോകുമ്പോള്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം പിന്നോട്ട് പോകുന്ന അവസ്ഥ സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാണ് വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത്. ശശി തരൂര്‍ പതിനഞ്ച് വര്‍ഷവും പന്ന്യന്‍ രവീന്ദ്രന്‍ മൂന്ന് വര്‍ഷവും എംപിയായിരുന്നു. എല്‍ഡിഎഫ് എട്ട് വര്‍ഷം തുടര്‍ച്ചയായി കേരളം ഭരിക്കുന്നു. ഒരു കാര്യവും ജനങ്ങള്‍ക്ക് വേണ്ടി ചെയ്തില്ല. മണ്ഡലത്തിലുടനീളം രണ്ട് വട്ടം പര്യടനം നടത്തിയ രാജീവ് ചന്ദ്രശേഖര്‍ തലസ്ഥാന നഗരത്തിലെയും ഗ്രാമങ്ങളിലെയും ദുരവസ്ഥകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉത്തരം മുട്ടുന്നു.

മറ്റ് സംസ്ഥാനങ്ങളിലെ തലസ്ഥാന നഗരങ്ങളെല്ലാം വികസന കുതിപ്പില്‍. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം എല്ലാ സൗകര്യങ്ങളോടും കൂടി സുന്ദര നഗരങ്ങളായപ്പോള്‍ വെട്ടിപ്പൊളിച്ച റോഡുകളും ദുര്‍ഗന്ധം വമിക്കുന്ന കവലകളും ആരോഗ്യരംഗത്തെ പരിതാപ അവസ്ഥയും ഒരിറ്റു കുടിവെള്ളത്തിനായി കേഴുന്ന ഗ്രാമവാസികളും കിടക്കാന്‍ ഇടമില്ലാതെ ടാര്‍പോളിന്‍ കുത്തി മറച്ച് അന്തിയുറങ്ങുന്ന നിരവധി കുടുംബങ്ങളുടെ അവസ്ഥയുമെല്ലാം ഇതുവരെ മണ്ഡലം ഭരിച്ച ഇടത് വലതു മുന്നണികളുടെ അവഗണനയ്‌ക്ക് തെളിവുകളാണ്.

തകര്‍ന്ന് കിടന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പത്ത് വര്‍ഷം കൊണ്ട് ലോക നിലവാരത്തില്‍ ഉയര്‍ത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും പണിയെടുക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്നും രാജീവ് ചന്ദ്രശേഖര്‍ ഉദാഹരണ സഹിതം സംവാദങ്ങളില്‍ വിശദീകരിക്കുന്നു. പൗരത്വ നിയമം, ഇ ഡി പരിശോധന തുടങ്ങിയ ചില കാര്യങ്ങളല്ലാതെ ഇടതു വലതു സ്ഥാനാര്‍ത്ഥികള്‍ക്ക് ഒന്നും പറയാനില്ല. മുപ്പത് വര്‍ഷംകൊണ്ട് പൊഴിയൂര്‍ തീരദേശ വാസികള്‍ ആവശ്യപ്പെടുന്ന പുലിമുട്ട് നിര്‍മാണവും മത്സ്യബന്ധന ഹാര്‍ബറും നടപ്പിലാക്കുന്നതിനു വേണ്ട നടപടികള്‍ മൂന്ന് ദിവസം കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പരിഹരിച്ചത് വോട്ടര്‍മാര്‍ക്കിടയില്‍ വികസനത്തിന്റെ സാമ്പിള്‍ വെടിക്കെട്ടായി.

മൂന്ന് വര്‍ഷം മുമ്പ് ജല്‍ജീവന്‍ മിഷന്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും ഇന്നും തിരുവനന്തപുരത്തെ 2.6 ലക്ഷം വീടുകളില്‍ കുടിവെള്ള പൈപ്പ് കണക്ഷന്‍ ലഭ്യമാക്കിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. കുടിവെള്ളമെന്ന അവകാശത്തിനായി അവര്‍ കാത്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ മാച്ചിങ് ഗ്രാന്റ് ഇനിയും അനുവദിക്കാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജനയില്‍ തിരുവനന്തപുരത്ത് 23,909 വീടുകള്‍ ഉണ്ടാക്കി. പദ്ധതിക്കായി 230 കോടി രൂപ തിരുവനന്തപുരത്തിനു നല്‍കി. ജല്‍ജീവന്‍ മിഷന്‍ പ്രകാരം 4.29 ലക്ഷം വീടുകളില്‍ പുതുതായി ടാപ് വെള്ള കണക്ഷന്‍ നല്‍കി. ഒമ്പത് ലക്ഷം പേര്‍ക്കും പിഎം ആയുഷ്മാന്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കി. 1.3 കോടി പേര്‍ക്ക് ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളിലെത്തി. കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭിക്കുന്ന 78 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തു മാത്രം തുറന്നതായും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

Tags: Rajeev ChandrasekharNDA candidateLoksabha Election 2024Thiruvananthapuram constituencyModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.